ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ( CMI ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകളർപ്പിച്ചുകൊണ്ടിരിക്കുന്ന മികവുറ്റ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

 മാത്തമാറ്റിക്‌സിനൊപ്പം കമ്പ്യൂട്ടർ സയൻസും  ഫിസിക്‌സും ഉൾക്കൊള്ളുന്ന രണ്ട് തരം ത്രിവത്സര ബിഎസ്.സി (ഹോണേഴ്സ്) പ്രോഗ്രാമുകളാണുള്ളത്. കൂടാതെ മാത്തെമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ് എന്നിവയിൽ എംഎസ്.സി പ്രോഗ്രാമുകൾ,   മറ്റു ഗവേഷണ   പ്രോഗ്രാമുകൾ എന്നിവയും  ഉണ്ട്. 

റെസിഡെൻഷ്യൽ സ്വഭാവമുള്ള കോഴ്‌സുകളാണ് ബിരുദ, ബിരുദാനന്തര തലങ്ങളിലുള്ളത്. ആറു സെമസ്റ്ററുകളിലായുള്ള ബി.എസ്.സി പഠനത്തിന്റെ ഭാഗമായി ഗണിതശാസ്ത്രം, കമ്പ്യൂട്ടർ എന്നിവയിലെ അടിസ്ഥാന  തലത്തിലും  ഉന്നതതലങ്ങളിലുളളതുമായ  പാഠങ്ങൾക്ക് പുറമെ രണ്ട് നിർബന്ധിത ഹ്യുമാനിറ്റീസ് വിഷയങ്ങളും പഠിക്കാം. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവിന്റെ കേന്ദ്രങ്ങളായ  സ്ഥാപങ്ങളിൽ നിന്നടക്കമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും വിസിറ്റിംഗ് അധ്യാപരായി ഉണ്ടാവും എന്നത് സി.എം.ഐ യുടെ പ്രധാന ആകർഷണീയതയാണ്.


 സി.എം.ഐയിലെ ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ബെർക്കിലി, കാൽടെക്, ചിക്കാഗോ, കേർണൽ, ഹാർവാർഡ്, എംഐടി, പ്രിൻസ്ടൺ, സ്ട്രാൻഫോർഡ്, യേൽ, മാക്സ്പ്ലാങ്ക്, ഐഐടി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിങ്ങനെ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശ്രേഷ്ഠ സ്ഥാപനങ്ങളിൽ ഉപരിപഠനാവസരം ലഭിക്കാറുണ്ട്.

ഫിനാൻഷ്യൽ മാത്തമാറ്റിക്സ്, മാനേജ്‍മെന്റ്, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിൽ ഉപരിപഠനത്തിനും ജോലി തേടാനും ശ്രമിക്കാവുന്നതാണ്. സോഫ്ട്‍വെയർ, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ഹെൽത് കെയർ മേഖലകളിലും നിയമനം ലഭിക്കാനിടയുണ്ട്.


 പ്ലസ്‌ടു പഠനം പൂർത്തിയാക്കിയവർക്കും 2022 ൽ പരീക്ഷ എഴുതുന്നവർക്കും അഡ്മിഷൻ തേടാം.

 വിവിധ കേന്ദ്രങ്ങളിൽ മേയ് 22നു പ്രവേശന പരീക്ഷ നടക്കും. 

ഏപ്രിൽ 30 വരെ അപേക്ഷിക്കാം_ 

ബിരുദ പ്രവേശനത്തിനായുള്ള പരീക്ഷയിൽ ഗണിതശാസ്ത്ര അഭിരുചി പരിശോധിക്കാനുള്ള ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് സ്വാഭാവത്തിലുള്ള ചോദ്യങ്ങളുണ്ടാവും എഴുത്തു പരീക്ഷയുടെ സിലബസ്സും മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പറും ഉത്തരങ്ങളും www.cmi.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 

ദേശീയ ശാസ്ത്ര ഒളിമ്പ്യാഡുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് പ്രവേശന പരീക്ഷയിൽ ഇളവ് ലഭിക്കാനിടയുണ്ട്.രണ്ട് ലക്ഷത്തോളം രൂപ വാർഷിക പഠനഫീസ്  ഉണ്ടെങ്കിലും മുഴുവൻ ഫീസിളവുകളും ലഭിക്കുന്നതടക്കമുള്ള സ്ക്കോളർഷിപ്പുകൾ, മറ്റു ഫെലോഷിപ്പുകൾ എന്നിവ ലഭ്യമാണ്. 

കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിച്ച് ഭാഗികമായോ മുഴുവനായോ ഫീസിളവ് ലഭിക്കാനും ശ്രമിക്കാം


പ്രവേശനം ആഗ്രഹിക്കുന്നവർ ഏപ്രിൽ 30 നകം ഓൺലൈനായി www.cmi.ac.in എന്ന വെബ്സൈറ് വഴി  അപേക്ഷിക്കണം.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, ചെന്നൈ, ബംഗളുരു അടക്കം രാജ്യത്തെമ്പാടുമായി 37 കേന്ദ്രങ്ങളുണ്ട്

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students