Posts

NATA (National Aptitude Test in Architecture

 *മാറ്റങ്ങളോടെ നാറ്റ പരീക്ഷ, 2025 ലെ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.* NATA (National Aptitude Test in Architecture) എന്നത് ഇന്ത്യയിലെ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) നടത്തുന്ന ഒരു അഭിരുചി പരീക്ഷയാണ്, ഇത് ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (B.Arch) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത വിലയിരുത്തുന്നതിനാണ്. *1 . യോഗ്യത:* 10+1, 10+2, അല്ലെങ്കിൽ 10+3 ഡിപ്ലോമ പരീക്ഷകളിൽ നിർദ്ദിഷ്ട വിഷയങ്ങൾ (10+1, 10+2 ന് PCM, ഡിപ്ലോമയ്ക്ക് മാത്തമാറ്റിക്സ്) പാസായവരോ ഹാജരാകുന്നവരോ ആയ ഉദ്യോഗാർത്ഥികൾക്ക് NATA 2025 എഴുതാം. *2 . പരീക്ഷാ ഫോർമാറ്റ്:* NATA 2025 ൽ രണ്ട് ഭാഗങ്ങളുണ്ടാകും: ``` *ഭാഗം എ: ഡ്രോയിംഗ്, കോമ്പോസിഷൻ ടെസ്റ്റ് (ഓഫ്‌ലൈൻ മോഡ്)``` **Part A - Drawing and Composition Test** * Mode: Offline * Test Duration: 90 Minutes * Total Marks: 80 This part assesses your drawing and composition skills through three questions: * A1 - 1 Question - Composition and Color - 25 Marks * A2 - 1 Question - Sketching & Composition (Black and White) - 25 Marks * A3 - 1 Question - 3D Composition - 30 Ma...

CUSAT CAT

 *മികവിൻ്റെ കേന്ദ്രമായ കുസാറ്റിലേക്ക് പ്രവേശനത്തിന് റെഡിയായിക്കോളൂ. CUSAT CAT പരീക്ഷ മെയ് 10 മുതൽ 12 വരെ* *കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കുള്ള (CUSAT) വിവിധ പ്രവേശന പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT).*   കുസാറ്റ് ക്യാറ്റ് 2025: > *   വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. > *   എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലോ, മെഡിക്കൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം. > *ഓരോ കോഴ്സിനും യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ രീതി എന്നിവയിൽ മാറ്റങ്ങളുണ്ടാകാം.* *പരീക്ഷ തിയതി : മെയ് 10, 11, 12* *അപേക്ഷ സമർപ്പണം : ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ*  *മറ്റു വിവരങ്ങൾക്കും യൂണിവേഴ്സിറ്റിയിൽ  ലഭ്യമായ കോഴ്‌സുകളും അനുബന്ധ  വിവരങ്ങളും ഉള്ള പ്രോസ്പെക്ടസ് കാണാനും, Fee വിവരങ്ങൾക്കും യുണിവേഴ്സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക. കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്.*  കൂട...

Fully paid job ready training program @ DUBAI

 *ദുബായിൽ ബിരുദധാരികൾക്ക് fully paid job ready training program* UAE പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം രക്ഷാധികാരിയായ ദുബായ് ബിസിനസ് അസോസിയേറ്റ്സ് (DBA) fresh graduates ന്  job ready ആക്കാനുള്ള പരിശീലനം സ്റ്റൈപെൻഡോട്  കൂടി നൽകുന്നു. ഒപ്പം UAE യിൽ മികച്ച കമ്പനികളിൽ hands on training കൂടി ലഭിക്കുന്നതിനാൽ ഗൾഫിൽ തന്നെ നല്ല നിലയിലുള്ള ജോലി ലഭിക്കാൻ ഉള്ള സുവർണ്ണാവസരവും. *ആർക്ക് അപേക്ഷിക്കാം?* Fresh graduates (any stream) with 0-3 years experience. *എത്ര കാലത്തേക്കാണ് പരിശീലനം*? ഒൻപത് മാസം. *എപ്പോഴാണ് അപേക്ഷ നൽകേണ്ടത്*? 2025 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 1വരെ. *അപേക്ഷയുടെ കൂടെ എന്തൊക്കെ വേണം* Résumé , covering letter, 90 seconds self introduction video.   *തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ?* അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയപ്പെട്ടവരെ ആദ്യം ഒരു behavioural test ന് വിളിക്കും. തുടർന്ന്  രണ്ടു റൗണ്ട് ഇൻ്റർവ്യൂ. അതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 30-40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം. *പരിശീലന ചെലവ്?* *പൂർണമായും സൗജന്യമാണ്. മാത്രമല്ല. ടിക്കറ്റ് ചാർജ്, വിസ, താ...

IISER (Indian Institutes of Science Education and Research )

 2333 സീറ്റുകളുമായി ഐസറുകൾ വിളിക്കുന്നു, തയാറാവാം ഐസർ ഐഎടിക്ക് . **എന്താണ് ഐസർ (IISER)?** ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (Indian Institutes of Science Education and Research - IISER) എന്നത് ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖലയാണ്.  അടിസ്ഥാന ശാസ്ത്രത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും ശാസ്ത്ര ഗവേഷണത്തിൽ മികവ് പുലർത്തുന്നതിനും ഐസറുകൾ ലക്ഷ്യമിടുന്നു. **ഇന്ത്യയിൽ എത്ര ഐസറുകളുണ്ട്?** നിലവിൽ ഇന്ത്യയിൽ ഏഴ് ഐസറുകളാണുള്ളത്: 1.  **IISER ബെർഹാംപൂർ (ഒഡീഷ)** 2.  **IISER ഭോപ്പാൽ (മധ്യപ്രദേശ്)** 3.  **IISER കൊൽക്കത്ത (പശ്ചിമ ബംഗാൾ)** 4.  **IISER മൊഹാലി (പഞ്ചാബ്)** 5.  **IISER പൂനെ (മഹാരാഷ്ട്ര)** 6.  **IISER തിരുവനന്തപുരം (കേരളം)** 7.  **IISER തിരുപ്പതി (ആന്ധ്രാപ്രദേശ്)** **ഐസറുകളിലെ കോഴ്സുകൾ:** *   **BS-MS (ഡ്യുവൽ ഡിഗ്രി):** ഇതാണ് ഐസറുകളിലെ ഏറ്റവും ജനപ്രിയമായ കോഴ്സ്. 5 വർഷത്തെ ഈ ഇന്റഗ്രേറ്റഡ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് ബാ...

കർണാടകയിൽ പ്രവേശനം തേടാനാഗ്രഹിക്കുന്നവരോട്

 *നിങ്ങൾ കർണാടകയിൽ ഉപരി പഠന പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളും രക്ഷിതാക്കളും അറിയേണ്ട ചില സംഗതികൾ താഴെ കൊടുക്കുന്നു.` `കർണ്ണാടകയിലെ വിവിധ പ്രൊഫഷണൽ  കോളേജുകളിലേക്ക് 2025  -26 അധ്യയന വർഷത്തിലേക്കുള്ള മെഡിക്കൽ , അലൈഡ് കോഴ്സുകൾ,  ബിഎസ്സി നേഴ്സിംഗ്, Govt Engineering Seats പ്രവേശനവുമായി ബന്ധപ്പെട്ട വിവരമാണിത്.` `കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ്ഗാന്ധി ആരോഗ്യ യുണിവേഴ്സിറ്റിയുടെയും ഉത്തരവ് പ്രകാരം  ബിഎസ്സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോറിറ്റി (KEA) നടത്തുന്ന  കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.`  `നേഴ്സിംഗ് പഠനത്തിനായി മലയാളികൾ ആശ്രയിക്കുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ്  ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ  എല്ലാത്തരം ക്വോട്ട സീറ്റുകളിലും അഡ്മിഷൻ നൽകാവൂ എന്നാണ് കർണാടക സർക്കാർ നിർദേശിച്ചിരിക്കുന്നത്.`  *ആയതിനാൽ കർണ്ണാടകയിൽ ന...

Opportunities and Prospects in Central Government Service

 *മലയാളിക്ക് വേണ്ടത്ര അവബോധമില്ലാത്ത കേന്ദ്ര സർക്കാർ സർവിസിലെ അവസരങ്ങളും സാധ്യതകളും* ഒരു സർക്കാർ ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കേരളത്തിലെ പി.എസ്.സി പരീക്ഷകളെക്കുറിച്ച് പൊതുവെ മലയാളികൾക്ക് ധാരണയും അവക്ക് പ്രചാരവും ഉണ്ടാവാറുണ്ട്. എന്നാൽ, കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലേക്ക് ജോലി സാധ്യതയുള്ള വ്യത്യസ്ത മത്സര പരീക്ഷകളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടാവാറില്ല. തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതന വ്യവസ്ഥകളും ഉന്നത പദവിയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളും സർക്കാർ മേഖലയിലെ ജോലികളെ കൂടുതൽ ആകർഷണീയമാക്കുന്നു. കേന്ദ്ര സർവിസിലെ അവസരങ്ങളും അതിലെ അനന്ത സാധ്യതകളും പരിശോധിക്കാം. കേന്ദ്ര സർവിസിൽ ഓരോ വകുപ്പുകളിലേക്കുമുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് ഓരോ സർക്കാർ ഏജൻസികളാണ്. സ്റ്റാഫ് സെലക്ഷൻ കമീഷൻ, യൂനിയൻ പബ്ലിക് സർവിസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ എന്നിവയാണ് പ്രധാന ഏജൻസികൾ. ഇതിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾ പരിചയപ്പെടാം. * സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസിലെ ക്ലറിക്കൽ തസ്തികകളിലേക...

Skill Development Institute

 *ലക്ഷത്തിലധികം രൂപ ചെലവുവരുന്ന പരിശീലനത്തിന് ആകെ മുടക്കേണ്ടത് 5000 രൂപ. പഠിച്ചിറങ്ങിയാലോ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയിൽ കയറാനാകും* നിങ്ങൾ ഒരു ഐടിഐ യോഗ്യത നേടിയ ആളാണെങ്കിൽ, എണ്ണക്കമ്പനികളിലെ ജോലികളാണ് നിങ്ങള്കുടെ സ്വപ്നമെങ്കിൽ  *നിങ്ങൾക്കിതാ സുവർണ്ണാവസരം.* അങ്കമാലിയിലെ സ്കിൽ ഡവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലെക്ക് നിങ്ങൾക്ക് കടന്നു വരാം, സ്‌കിൽ പോളിഷ് ചെയ്യാം. കരിയറിൽ തിളങ്ങാം. *എന്താണ് എസ്.ഡി.ഐ.* രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുനടത്തുന്ന പരിശീലന കേന്ദ്രങ്ങളാണ്  സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  (എസ്.ഡി.ഐ.) എണ്ണ-പ്രകൃതിവാതകമുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളാണ് ഇവിടെ  പരിശീലിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണ് പരിശീലനം. ഭുവനേശ്വർ, വിശാഖപട്ടണം, അഹമ്മദാബാദ്, ഗുവാഹാട്ടി, റായ്ബറേലി എന്നിവിടങ്ങളിലാണ് കൊച്ചിക്കു പുറമെ മറ്റുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളി...