കർണാടകയിൽ പ്രവേശനം തേടാനാഗ്രഹിക്കുന്നവരോട്

 *നിങ്ങൾ കർണാടകയിൽ ഉപരി പഠന പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളും രക്ഷിതാക്കളും അറിയേണ്ട ചില സംഗതികൾ താഴെ കൊടുക്കുന്നു.`


`കർണ്ണാടകയിലെ വിവിധ പ്രൊഫഷണൽ  കോളേജുകളിലേക്ക് 2025  -26 അധ്യയന വർഷത്തിലേക്കുള്ള മെഡിക്കൽ , അലൈഡ് കോഴ്സുകൾ,  ബിഎസ്സി നേഴ്സിംഗ്, Govt Engineering Seats പ്രവേശനവുമായി ബന്ധപ്പെട്ട വിവരമാണിത്.`


`കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ്ഗാന്ധി ആരോഗ്യ യുണിവേഴ്സിറ്റിയുടെയും ഉത്തരവ് പ്രകാരം  ബിഎസ്സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോറിറ്റി (KEA) നടത്തുന്ന  കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.` 


`നേഴ്സിംഗ് പഠനത്തിനായി മലയാളികൾ ആശ്രയിക്കുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ്  ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ  എല്ലാത്തരം ക്വോട്ട സീറ്റുകളിലും അഡ്മിഷൻ നൽകാവൂ എന്നാണ് കർണാടക സർക്കാർ നിർദേശിച്ചിരിക്കുന്നത്.` 


*ആയതിനാൽ കർണ്ണാടകയിൽ നേഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാൻ രജിസ്റ്റർ ചെയ്യുവാനായി ഓർമ്മിപ്പിക്കുകയാണ്*


*CET എക്സാമിന് ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും പ്രധാന തിയ്യതികളും താഴെ കൊടുക്കുന്നു.*

 

> CET 2025  Online Registration Link -

> https://cetonline.karnataka.gov.in/UGONLINEAPPLICATION_2025 /FORMS/APPCHECKLIST.ASPX


_*രജിസ്‌ട്രേഷൻ മറ്റനുബന്ധ വിവരണങ്ങൾ താഴെ കൊടുക്കുന്നു.*_


> ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ പൂരിപ്പിക്കലും ആരംഭിക്കുന്ന തീയതി *23.01.2025 രാവിലെ 11:00 മുതൽ*

> ഓൺലൈനായി അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തീയതി *18.02.2025 രാത്രി 11:59 വരെ*

> അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ട അവസാന തീയതി 20.02.2025

> പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി *25.03.2025 മുതൽ*


*പൊതു പ്രവേശന പരീക്ഷ - 2025 സമയ പട്ടിക*


`തീയതി    ദിവസം     സമയം        വിഷയം           മാർക്ക് / ചോദ്യങ്ങൾ`


16.04.2025    ബുധനാഴ്ച     10.30 am - 11.50 am ഭൗതികശാസ്ത്രം             60

                                                   02.30 pm - 03.50 pm രസതന്ത്രം                             60

17.04.2025    വ്യാഴാഴ്ച    10.30 am - 11.50 am ഗണിതശാസ്ത്രം             60

                                                    02.30 pm - 03.50 pm ജീവശാസ്ത്രം                     60


*ഹൊറനാട്, ഗഡിനാട് കന്നഡിഗ ഉദ്യോഗാർത്ഥികൾക്കുള്ള കന്നഡ ഭാഷാ പരീക്ഷ*

`(Exam Centers: ബെംഗളൂരു, ബേലഗാവി, ബീജാപുര, മംഗലാപുരം ജില്ലകളിൽ മാത്രം)`


`തീയതി ദിവസം സമയം                   നിലവാരം മാർക്ക്`

18.04.2025 വെള്ളി 10.30 am - 11.30 am                      4-ാം തരം 50


`കർണാടകയിലെ മെഡിക്കൽ അലൈഡ് കോഴ്സുകൾക്കും സർക്കാർ എഞ്ചിനീയറിങ് സീറ്റുകൾക്കും CET നടത്തുന്ന പ്രവേശന പരീക്ഷ എഴുതേണ്ടതുണ്ട്.`


> എന്നാൽ മെഡിക്കൽ ഡന്റൽ സീറ്റുകൾ ആഗ്രഹിക്കുന്നവർ നീറ്റ് യുജി 2025 പരീക്ഷയാണ് എഴുതേണ്ടത്.   മെഡിക്കൽ - ബിഡിഎസ് പ്രവേശനം തേടുന്നവരും ഇപ്പോൾ CET പോർട്ടലിൽ അപേക്ഷിക്കേണ്ടതുണ്ട്.  മുൻ വർഷങ്ങളിൽ ഉണ്ടായ പോലെ നീറ്റ് പരീക്ഷ റിസൾട് വന്നു കഴിഞ്ഞുള്ള അപേക്ഷാ സമർപ്പണ വിൻഡോ ഇനി ഉണ്ടാവില്ല എന്ന് കർശനമായി പറഞ്ഞിരിക്കുന്നു. റിസൾട്ട് വന്ന് റോൾ നമ്പറും  റാങ്കും ചേർക്കാനെ ഇനി അവസരമുള്ളൂ.


> ഗഡിനാഡു ഹൊറനാടു അപേക്ഷകർ എഴുതേണ്ട കന്നട ടെസ്റ്റിനും ഇപ്പോൾ അപേക്ഷിക്കണം. ഇനി വീണ്ടും അവസരമോ പരീക്ഷയോ ഇല്ല.


> ഒരു രൂപ മുതൽ മുടക്കില്ലാതെ സത്യസായി കോളേജിൽ മെഡിക്കൽ പ്രവേശനമാഗ്രഹിക്കുന്നവരും ഇപ്പോഴെ CET ലക്ഷ്യമിടണം.


*സ്വകാര്യ എഞ്ചിനീയറിംഗ് പ്രവേശനമാഗ്രഹിക്കുന്നവർ കോമെഡ്‌കെ പരീക്ഷയാണ് എഴുതേണ്ടത്.* 

`CET സംബന്ധിച്ച വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഇൻഫർമേഷൻ ബ്രോഷർ നോക്കുക.` 


_*മറക്കരുത് ... അവസരങ്ങൾ ഒരിക്കലെ തേടി വരൂ.*_


കടപ്പാട്:

Mujeebulla K.M

CIGI Career Team

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce