Posts

കർണാടകയിൽ പ്രവേശനം തേടാനാഗ്രഹിക്കുന്നവരോട്

 *നിങ്ങൾ കർണാടകയിൽ ഉപരി പഠന പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളും രക്ഷിതാക്കളും അറിയേണ്ട ചില സംഗതികൾ താഴെ കൊടുക്കുന്നു.` `കർണ്ണാടകയിലെ വിവിധ പ്രൊഫഷണൽ  കോളേജുകളിലേക്ക് 2025  -26 അധ്യയന വർഷത്തിലേക്കുള്ള മെഡിക്കൽ , അലൈഡ് കോഴ്സുകൾ,  ബിഎസ്സി നേഴ്സിംഗ്, Govt Engineering Seats പ്രവേശനവുമായി ബന്ധപ്പെട്ട വിവരമാണിത്.` `കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ്ഗാന്ധി ആരോഗ്യ യുണിവേഴ്സിറ്റിയുടെയും ഉത്തരവ് പ്രകാരം  ബിഎസ്സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോറിറ്റി (KEA) നടത്തുന്ന  കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.`  `നേഴ്സിംഗ് പഠനത്തിനായി മലയാളികൾ ആശ്രയിക്കുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ്  ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ  എല്ലാത്തരം ക്വോട്ട സീറ്റുകളിലും അഡ്മിഷൻ നൽകാവൂ എന്നാണ് കർണാടക സർക്കാർ നിർദേശിച്ചിരിക്കുന്നത്.`  *ആയതിനാൽ കർണ്ണാടകയിൽ ന...

Opportunities and Prospects in Central Government Service

 *മലയാളിക്ക് വേണ്ടത്ര അവബോധമില്ലാത്ത കേന്ദ്ര സർക്കാർ സർവിസിലെ അവസരങ്ങളും സാധ്യതകളും* ഒരു സർക്കാർ ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കേരളത്തിലെ പി.എസ്.സി പരീക്ഷകളെക്കുറിച്ച് പൊതുവെ മലയാളികൾക്ക് ധാരണയും അവക്ക് പ്രചാരവും ഉണ്ടാവാറുണ്ട്. എന്നാൽ, കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലേക്ക് ജോലി സാധ്യതയുള്ള വ്യത്യസ്ത മത്സര പരീക്ഷകളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടാവാറില്ല. തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതന വ്യവസ്ഥകളും ഉന്നത പദവിയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളും സർക്കാർ മേഖലയിലെ ജോലികളെ കൂടുതൽ ആകർഷണീയമാക്കുന്നു. കേന്ദ്ര സർവിസിലെ അവസരങ്ങളും അതിലെ അനന്ത സാധ്യതകളും പരിശോധിക്കാം. കേന്ദ്ര സർവിസിൽ ഓരോ വകുപ്പുകളിലേക്കുമുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് ഓരോ സർക്കാർ ഏജൻസികളാണ്. സ്റ്റാഫ് സെലക്ഷൻ കമീഷൻ, യൂനിയൻ പബ്ലിക് സർവിസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ എന്നിവയാണ് പ്രധാന ഏജൻസികൾ. ഇതിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾ പരിചയപ്പെടാം. * സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസിലെ ക്ലറിക്കൽ തസ്തികകളിലേക...

Skill Development Institute

 *ലക്ഷത്തിലധികം രൂപ ചെലവുവരുന്ന പരിശീലനത്തിന് ആകെ മുടക്കേണ്ടത് 5000 രൂപ. പഠിച്ചിറങ്ങിയാലോ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയിൽ കയറാനാകും* നിങ്ങൾ ഒരു ഐടിഐ യോഗ്യത നേടിയ ആളാണെങ്കിൽ, എണ്ണക്കമ്പനികളിലെ ജോലികളാണ് നിങ്ങള്കുടെ സ്വപ്നമെങ്കിൽ  *നിങ്ങൾക്കിതാ സുവർണ്ണാവസരം.* അങ്കമാലിയിലെ സ്കിൽ ഡവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലെക്ക് നിങ്ങൾക്ക് കടന്നു വരാം, സ്‌കിൽ പോളിഷ് ചെയ്യാം. കരിയറിൽ തിളങ്ങാം. *എന്താണ് എസ്.ഡി.ഐ.* രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുനടത്തുന്ന പരിശീലന കേന്ദ്രങ്ങളാണ്  സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  (എസ്.ഡി.ഐ.) എണ്ണ-പ്രകൃതിവാതകമുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളാണ് ഇവിടെ  പരിശീലിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണ് പരിശീലനം. ഭുവനേശ്വർ, വിശാഖപട്ടണം, അഹമ്മദാബാദ്, ഗുവാഹാട്ടി, റായ്ബറേലി എന്നിവിടങ്ങളിലാണ് കൊച്ചിക്കു പുറമെ മറ്റുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളി...

Value Add On Courses & Skilled Courses

*വാല്യൂ ആഡ് ഓൺ കോഴ്സുകൾ:* * സാധാരണയായി  പ്രധാന പഠന മേഖലയ്ക്ക് പുറത്തുള്ള ഹ്രസ്വകാല കോഴ്സുകളാണ്, വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വിപുലീകരിക്കാൻ സഹായിക്കുന്നവയാണ്.  * *ലക്ഷ്യം: നിലവിലെ അറിവിൽ കൂടുതൽ മൂല്യം ചേർക്കുക, തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, അല്ലെങ്കിൽ വ്യക്തിഗത താൽപ്പര്യങ്ങൾക്ക് സപ്പോർട്ടാവുക എന്നതാണ് ഇവയുടെ ലക്ഷ്യം. * *ഉദാഹരണങ്ങൾ:*     * ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പ്രോജക്ട് മാനേജ്മെന്റിലോ ആശയവിനിമയ കഴിവുകളിലോ ഒരു കോഴ്സ് എടുക്കാം     * ഒരു ബിസിനസ് വിദ്യാർത്ഥിക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലോ ഡാറ്റ അനലിറ്റിക്സിലോ ഒരു കോഴ്സ് എടുക്കാം     * ഒരു കലാ വിദ്യാർത്ഥിക്ക് വെബ് ഡിസൈനിലോ ഫോട്ടോഗ്രാഫിയിലോ ഒരു കോഴ്സ് എടുക്കാം *സ്കിൽഡ് കോഴ്സുകൾ:*   ഇവ പ്രത്യേക വ്യവസായങ്ങളിലോ തൊഴിലുകളിലോ ഉള്ള പ്രായോഗിക കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്സുകളാണ്.  * *ലക്ഷ്യം:* ഒരു പ്രത്യേക ജോലിക്കോ വ്യവസായത്തിനോ വേണ്ട അത്യാവശ്യ വൈദഗ്ദ്ധ്യം നേടുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. * *ഉദാഹരണങ്ങൾ:*     * വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ പരിശീലനം പോലെയു...

Entrepreneurship Courses

പുതിയ കോഴ്സുകൾ തേടുമ്പോൾ ഇപ്പോഴത്തെ ട്രെൻ്റ് ഓൺട്രപ്രണർഷിപ് കോഴ്സുകൾ പിറകെ ഓടുന്നതാണ്. ഓൺട്രപ്രണർഷിപ്പ് കോഴ്‌സുകളുടെ സാധ്യതകൾ ഇന്ന് വളരെ വ്യാപകമാണ്, പ്രത്യേകിച്ച് ഒരു സംരംഭം ആരംഭിക്കാനോ, നിലവിലുള്ള ബിസിനസ്സ് മെച്ചപ്പെടുത്താനോ താത്പര്യമുള്ളവർക്ക്.  ഏർപ്പെടാൻ താൽപ്പര്യമുള്ള വ്യവസായ മേഖലയിൽനിന്ന് സംരംഭകത്വ പരിജ്ഞാനം നേടുന്നതിന് ഈ കോഴ്‌സുകൾ സഹായകമാണ്.  *ഓൺട്രപ്രണർഷിപ്പ് കോഴ്സുകളുടെ പ്രാധാന്യം:* 1. *വ്യക്തിഗത വികസനം:*    - ഓൺട്രപ്രണർഷിപ്പ് കോഴ്‌സുകൾ നിങ്ങളുടെ ലീഡർഷിപ്പ്, നിർണയ ശേഷി, സ്ട്രാറ്റജിക് ചിന്ത എന്നിവയെ മെച്ചപ്പെടുത്തുന്നു.    - *ആവശ്യകതകൾ*: അഭിവൃദ്ധി, കണ്ടുപിടിത്തം, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം. 2. *ബിസിനസ്സ് സ്ഥാപനം:*    - നൂതന ബിസിനസ് ആശയങ്ങൾ രൂപീകരിച്ച്, അവയെ വിജയകരമായ സംരംഭങ്ങളാക്കാനുള്ള കഴിവ് ഉണ്ടാക്കും.    - *വേണ്ടത്* ബിസിനസ് പ്ലാനിംഗ്, മാർക്കറ്റിംഗ് സ്ട്രാറ്റജികൾ, ഫിനാൻഷ്യൽ മാനേജ്മെന്റ് കഴിവുകൾ 3. *ഫണ്ടിംഗ് & ഇൻവെസ്റ്റ്മെന്റ്:*    - സ്റ്റാർട്ടപ്പിനോ ബിസിനസ്സിനോ ഫണ്ടിംഗ് കണ്ടെത്തുന്നതിന്റെ രഹസ്യങ്ങൾ പഠിക്കാം. ...

"MAKE TRACKS " : Career Webinar Series By കരിയർ ഗൈഡൻസ് ക്ലബ്, GHSS KADIKKAD

"MAKE TRACKS " * Supporting Students to make their Career Dreams a Reality* ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ കരിയറുകളെ കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ വെബിനാർ സീരീസിൻ്റെ ഉദ്ധേശലക്ഷ്യം. ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് അഡോണ്‍സന്റ് കൗണ്‍സിലിങ് സെല്ലിൻ്റെ കീഴിലാണ്   കരിയർ ഗൈഡൻസ് ക്ലബ് . കരിയർ ഗൈഡൻസ് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്.  ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്.  മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നില്‍ കണ്ടുവേണം തൊഴില്‍ തെരഞ്ഞെടുക്കാന്‍. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്.  അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം.  ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം. ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി  ജോലി തേടിപ്പോകുക.  ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്.  ഇഷ്ടപ്പെട്ട ജോലികളാണെങ്കില...

SHIPPING Career

കപ്പൽ കരിയർ വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അതേ സമയം ആവേശകരവും പ്രതിഫലദായകവുമാണ്. ലോകം ചുറ്റിക്കറങ്ങാനും വ്യത്യസ്ത സംസ്കാരങ്ങൾ അനുഭവിക്കാനും നല്ല ശമ്പളവും ആനുകൂല്യങ്ങളും നേടാനുമുള്ള അവസരം ഇത് നൽകുന്നു. *കപ്പൽ കരിയറിലെ വിവിധ മേഖലകൾ:* * *ഡെക്ക് വകുപ്പ്:* കപ്പലിന്റെ നാവിഗേഷൻ, കാർഗോ കൈകാര്യം ചെയ്യൽ, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ഈ വകുപ്പിലുൾപ്പെടുന്നു. * *എഞ്ചിൻ വകുപ്പ്:* കപ്പലിന്റെ എഞ്ചിനുകളുടെയും മറ്റ് മെക്കാനിക്കൽ സിസ്റ്റങ്ങളുടെയും പരിപാലനവും അറ്റകുറ്റപ്പണികളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. * *സ്റ്റ്യൂവാർഡ് വകുപ്പ്:* ക്രൂവിന്റെയും യാത്രക്കാരുടെയും ഭക്ഷണ, താമസ സൗകര്യങ്ങൾ ഈ വകുപ്പിന്റെ ചുമതലയാണ്. *കപ്പൽ കരിയർ ആരംഭിക്കുന്നതിനുള്ള വഴികൾ:* 1. *പ്രീ-സീ ട്രെയിനിംഗ്:* ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് പ്രീ-സീ ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കുക. ഈ കോഴ്‌സുകൾ സാധാരണയായി 6 മുതൽ 12 മാസം വരെ നീണ്ടുനിൽക്കും, കൂടാതെ നാവിഗേഷൻ, കടൽ നിയമം, സുരക്ഷ, എഞ്ചിനീയറിംഗ് എന്നിവയിൽ നിങ്ങൾക്ക് ഒരു അടിത്തറ നൽകും. 2. *സ്പോൺസർഷിപ്പ്:* ഒരു ഷിപ്പിംഗ് കമ്പനിയിൽ നിന്ന് സ്‌പോൺ...