Posts

Autonomous Colleges Under Calicut University

 സ്വയംഭരണാവകശമുള്ള കോളേജുകളിലേക്ക് അഡ്മിഷൻ ലഭിക്കാൻ പ്രസ്തുത കോളേജുകൾ / വെബ്ബ്സൈറ്റ്  വഴി അപേക്ഷിക്കണം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ CAP (Centralised Allotment Process) വഴിയല്ല അപേക്ഷിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം .   St. Joseph’s College, Devagiri, Kozhikode www.devagiricollege.org, 0495-2355901 Farook College, www.farookcollege.ac.in 0495-2440660 MES College, Mampad www.mesmampad.org  St. Thomas College, Thrissur www.stthomas.ac.in, 0487-2420435 Christ College, Irinjalakuda www.christcollegeijk.edu.in, 0480-2825258 Vimala College, Thrissur www.vimalacollege.edu.in, 0487-2332080 St. Joseph’s College, Irinjalakuda, Thrissur www.stjosephs.edu.in, 0480-2825358.

മഹാത്മാഗാന്ധി സർവ്വകലാശാല (എം.ജി) ബിരുദ ഏകജാലക പ്രവേശനം 2022: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

 *എം.ജി. ബിരുദ ഏകജാലക പ്രവേശനം : ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു* മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ / എയ്ഡഡ് / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ  ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു പ്രവേശനത്തിനായി ഈ വർഷവും ഏകജാലക സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി  സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും  അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്.  ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയിതിട്ടുണ്ട്.  ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക്   മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. ഭിന്നശേഷി/സ്‌പോർട്ട്‌സ്/ കൾച്ചറൽ ക്വോട്ടാ വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സീറ്റു

AVIATION COURSES : (Air Hostess, B.com, BBA, B.Sc, Airport Management, Air Craft Maintenance, Avionics, Aerospace Engineering, Logistics.....)

നാഷണൽ, ഇന്റർനാഷണൽ വ്യോമയാന മേഖലകളിൽ പ്രഫഷണൽ മാനേജർമാരുടെയും സ്റ്റാഫിന്റെയും ആവശ്യകത വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്നു ഗ്ലോബൽ ഏറിയയിൽ ഹൈടെക് ജോലിയാണ് ഏവിയേഷൻ വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്പോർട്ടേഷൻ ,മാർക്കറ്റിങ് ട്രാവൽ ടൂറിസം ,പോളിസ്റ്റിക് ഫ്ളൈറ്റ് ഓപ്പറേറ്റിംഗ് എയർ ക്രാഫ്റ്റ് കൺട്രോളർ ,തുടങ്ങി നിരവധി തൊഴിലവസരങ്ങൾ എവിയേഷനുമായി ബന്ധപ്പെട്ട് കിടക്കുന്നു ലഭ്യമായ കോഴ്സുകൾ: 🔰എയർ ഹോസ്​റ്റസ്​  +2 എങ്കിലും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വും തി​​​​ക​​​​ഞ്ഞ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും ഭാ​​​​ഷാ​​​​പ​​​​രി​​​​ച​​​​യ​​​​വും ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ എ​​​​യ​​​​ര്‍ഹോ​​​​സ്​​​​​റ്റ​​​​സ് ആ​​​​കാം.  18നും 25​​​​നും ഇ​​​​ട​​​​യി​​​​ലാ​​​​വ​​​​ണം പ്രാ​​​​യം.  പ്ല​​​​സ് ടു ​​​​അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​രു​​​​ദ​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത.  കു​​​​റ​​​​ഞ്ഞ​​​​ത് 162 സെ.​​​​മീ. ഉ​​​​യ​​​​ര​​​​വും ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ തൂ​​​​ക്ക​​​​വും വേ​​​​ണം. ന​​​​ല്ല കാ​​​​ഴ്ച​​​​ശ​​​​ക്തി, ഇം​​​​ഗ്ലീ​​​​ഷ്, ഹി​​​​ന്ദി (​​​ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ങ്കി​​​​ല്‍) ഭാ​​​​ഷ​​​​ക​​​​ളി​​​​ല്‍ പ്രാ​​​​വീ​​

കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 പ്രിയപ്പെട്ട കുട്ടികളും രക്ഷിതാക്കളും ഒന്നിത് വായിക്കണം *ഏജൻ്റുമാരുടെയും കൺസൾട്ടൻ്റുമാരുടെയും മോഹന സുന്ദര വാക്കുകൾ കേട്ട് അന്യ സംസ്ഥാനത്തേക്ക് ഉപരിപഠനം ലക്ഷ്യമിട്ട് വണ്ടി കയറുന്നവരോട് പറയാനുള്ളത്* *കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ താഴെ പറയുന്ന അഞ്ച് പ്രധാന കാര്യങ്ങള്‍ക്ക് മുൻഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം* 📍ഇന്‍സ്റ്റിറ്റ്യൂഷണല്‍ റേറ്റിംഗ്: സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ? നാക്, നാബ് അക്രഡിറ്റേഷന്‍ ഉണ്ടോ? പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പെടെ ജോലി സാധ്യതകളുണ്ടോ, എംബസി അറ്റസ്റ്റേഷൻ സാധ്യമോ തുടങ്ങിയ കാര്യങ്ങൾ. 📍സ്റ്റുഡന്‍സ് റേറ്റിംഗ്: മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു? അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോ? റാങ്കുകള്‍ ലഭിക്കാറുണ്ടോ? ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ടോ? ഇൻ്റേൺഷിപ്, അപ്രൻ്റീസ്ഷിപ് അവസരങ്ങളുണ്ടോ? മുൻ കാലങ്ങളിൽ റാഗിംഗ് കേസുകള്‍ വല്ലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ 📍ഫിനാന്‍ഷ്യല്‍ റേറ്റിംഗ്: സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്? സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ? ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ? കോഴ്‌സ് പഠിച്ചു തീരുമ്പ

B.sc Food Technology Institutes in Kerala

കേരളത്തിൽ B.sc Food Technology നടത്തുന്ന സ്ഥാപനങൾ : 1 COLLEGE OF INDIGENENOUS FOOD TECHNOLOGY Pathanamthitta 2 B.C.M. College, Kottayam Kottayam 3 NSS Hindu College, Changanacherry Kottayam 4 St. George College, Aruvithura Kottayam 5 Christ College, Irinjalakkuda Thrissur 6 MES College, Mannarkkad Palakkad 7 MES College, Mampad 8. Silver Perambra

Higher Secondary : ഹയർ സെക്കണ്ടറി

◾️പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ ◾️ സയൻസ് ◾️ഹ്യുമാനിറ്റീസ ◾️കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്. 🔲അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും  സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം. 🔲 പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  🔲ഓരോ വിഷയവും പഠിച്ചുകഴിഞ്ഞാലുള്ള  തുടർസാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്. 🔲സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരി പഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും. 🔲ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും  കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്. 🔲 കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE), ◾️നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/  കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള) http://scolekerala.org/ വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്ന

VHSE : Vocational Higher Secondary

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യമുള്ളതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി. പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു.  എന്നാല്‍ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും തൊഴിലില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ വിഎച്ച്എസ്ഇ കോഴ്‌സ്. സ്‌കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുകയാണ് വിഎച്ച്എസ്ഇ കോഴ്‌സിന്റെ ലക്ഷ്യം. എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ. ഇന്ന് 389 ലധികം സ്‌കൂളുകളിലായി 1100 ലധികം ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്.  ഇതിലൂടെ 46 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു.  389ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്‌കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലുമാണ്.  ഇന്ന് നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്കിന്റെ (എൻ.എസ്.ക്യു.എഫ്.) ഭാഗമാണ് VHSE കോഴ്സുകൾ. കോഴ്‌സിൻ്റെ പ്രത്യ