കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 പ്രിയപ്പെട്ട കുട്ടികളും രക്ഷിതാക്കളും ഒന്നിത് വായിക്കണം


*ഏജൻ്റുമാരുടെയും കൺസൾട്ടൻ്റുമാരുടെയും മോഹന സുന്ദര വാക്കുകൾ കേട്ട് അന്യ സംസ്ഥാനത്തേക്ക് ഉപരിപഠനം ലക്ഷ്യമിട്ട് വണ്ടി കയറുന്നവരോട് പറയാനുള്ളത്*


*കോഴ്‌സുകള്‍ക്ക് ചേരുമ്പോള്‍ താഴെ പറയുന്ന അഞ്ച് പ്രധാന കാര്യങ്ങള്‍ക്ക് മുൻഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം*


📍ഇന്‍സ്റ്റിറ്റ്യൂഷണല്‍ റേറ്റിംഗ്:


സ്ഥാപനത്തിനും കോഴ്‌സുകള്‍ക്കും അംഗീകാരമുണ്ടോ?

നാക്, നാബ് അക്രഡിറ്റേഷന്‍ ഉണ്ടോ? പഠിച്ചിറങ്ങിയാല്‍ വിദേശത്തുള്‍പ്പെടെ ജോലി സാധ്യതകളുണ്ടോ, എംബസി അറ്റസ്റ്റേഷൻ സാധ്യമോ തുടങ്ങിയ കാര്യങ്ങൾ.


📍സ്റ്റുഡന്‍സ് റേറ്റിംഗ്:


മുമ്പ് അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ എന്തു പറയുന്നു?

അവര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടോ?

റാങ്കുകള്‍ ലഭിക്കാറുണ്ടോ?

ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നടക്കാറുണ്ടോ?

ഇൻ്റേൺഷിപ്, അപ്രൻ്റീസ്ഷിപ് അവസരങ്ങളുണ്ടോ?

മുൻ കാലങ്ങളിൽ റാഗിംഗ് കേസുകള്‍ വല്ലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍


📍ഫിനാന്‍ഷ്യല്‍ റേറ്റിംഗ്:


സ്ഥാപനത്തിലെ ഫീസ് ഘടന എന്താണ്? സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണോ?

ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുമോ?

കോഴ്‌സ് പഠിച്ചു തീരുമ്പോള്‍ എത്ര തുക ചെലവാകും? 

തന്റെ കുടുംബത്തിന് അത് താങ്ങാനുള്ള കഴിവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍


📍ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ റേറ്റിംഗ്:


സ്വന്തം കെട്ടിടമാണോ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉള്ളത്?

സ്വന്തമായി ലാബ്-ലൈബ്രറി സൗകര്യമുണ്ടോ?

ഹോസ്റ്റലുകള്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണോ തുടങ്ങിയ കാര്യങ്ങള്‍.


📍എന്‍വയേണ്‍മെന്റല്‍ റേറ്റിംഗ്:


ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് എങ്ങനെയുള്ള സ്ഥലത്താണ്, ഗതാഗത സൗകര്യം എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങള്‍.


▪️▪️▪️▪️▪️▪️▪️


🔻 പഠിച്ചാൽ വേഗത്തിൽ ജോലിട്ടുമോ?


എളുപ്പം ജോലി കിട്ടാന്‍ സാധ്യതയുള്ള കോഴ്‌സ് ഏതാണ്?

എളുപ്പം പഠിക്കാവുന്ന കോഴ്‌സ് ഏതാണ്?

 ഇന്ന് വിദ്യാര്‍ത്ഥികളില്‍നിന്നും രക്ഷിതാക്കളില്‍ നിന്നും നേരിടുന്ന പ്രധാന ചോദ്യങ്ങളാണിത്.


പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥിയുടെ താല്‍പര്യവും അഭിരുചിയും അനുസരിച്ചാണ് കോഴ്‌സുകള്‍ എളുപ്പമാവുന്നതും ദുഷ്‌കരമാവുന്നതും.


*പതിനായിരക്കണക്കിന് പേരാണ് ഓരോ കോഴ്‌സും വര്‍ഷംതോറും പഠിച്ചിറങ്ങുന്നത്. അവരെല്ലാവരും ഒരു കൂട്ടയോട്ടം പോലെ മത്സരിക്കുകയാണ്. അതില്‍ മിടുക്കരായവര്‍ക്കും കഴിവു തെളിയിക്കുന്നവര്‍ക്കും മാത്രമേ ഏത് ജോലിയിലും അവസരമുള്ളൂ.*


മിക്കപ്പോഴും കോഴ്‌സിന് ചേരാന്‍ വന്നിട്ട്, അഡ്വാൻസൊക്കെ കൊടുത്തിട്ട്,

 ഈ കോഴ്‌സ് നല്ലതാണോ എന്ന് രക്ഷിതാക്കള്‍ ആ സ്ഥാപനത്തിലെ തന്നെ അധ്യാപകരോട് ചോദിക്കും. ഒരു കോഴ്സിനെ കുറിച്ചും അധ്യാപകർ മോശമാണെന്ന് പറയില്ല.

അവരുടെ ആഗ്രഹം അവിടെ കൂടുതല്‍ കുട്ടികള്‍ ചേരണമെന്നാണ്. എന്നാലെ അവർക്ക് നിലനിൽപ്പുള്ളൂ.


മൂന്നാം കണ്ണോടെ കാര്യങ്ങൾ നിരീക്ഷിക്കുന്ന, പരിചയ സമ്പന്നരായ, കച്ചവടമനസ്ഥിതി ഒന്നുമില്ലാത്ത കരിയർ ഗൈഡുമാരുടെയോ മെൻ്റർമാരുടെയോ സേവനം തേടുകയാണ് ഈ അവസരത്തിൽ ഉചിതം.


🔲 രക്ഷിതാക്കളോട് അടിവരയിട്ടു കൊണ്ട് പറയാനുള്ളത്


🔹പഠനത്തെയും കരിയറിനെയും സംബന്ധിച്ച് നിങ്ങളുടെ താല്‍പര്യങ്ങള്‍ നിങ്ങളുടെ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്.


🔹മനസിന് സന്തോഷം കിട്ടുന്ന തൊഴില്‍ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ മക്കളെ അനുവദിക്കുക. അതിനനുയോജ്യമായ കോഴ്‌സ് കണ്ടെത്തുക.


▫️മക്കളുടെ അഭിരുചി, കഴിവ്, ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവകൾ കണ്ടെത്തിക്കൊണ്ടാവണം ഉപരി പഠനം നിര്‍ദേശിക്കേണ്ടത്.

സ്‌കൂള്‍ തലത്തില്‍ നല്ല മാര്‍ക്ക് നേടിയ വിഷയങ്ങളെ കൃത്യമായി മനസ്സിലാക്കണം. 


🔹മക്കള്‍ നിര്‍ദേശിച്ചതോ അല്ലെങ്കില്‍ തിരഞ്ഞെടുത്തതോ ആയ കരിയറുമായി ബന്ധപ്പെട്ട സമഗ്ര അറിവ് മാതാപിതാക്കള്‍ക്കുണ്ടാകണം.

അതായത് കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍ തൊഴിലിലെ വെല്ലുവിളികള്‍, പഠനകാലാവധി, പഠനചെലവ് തുടങ്ങിയവയെപ്പറ്റിയുള്ള അറിവ്.


🔹തങ്ങളുടെ സാമ്പത്തിക ഭദ്രതയും കഴിവുകളും മനസ്സിലാക്കിവേണം മക്കള്‍ക്ക് പഠനകോഴ്‌സുകള്‍ നിര്‍ദേശിക്കാന്‍.


🔹ഇടനിലക്കാരും ഏജന്റുമാരും പറയുന്നത് വിശ്വസിക്കാതെ നേരിട്ട് പോയി സ്ഥാപനത്തിനെ പറ്റി തിരക്കി വിശ്വാസ്യത ഉറപ്പിച്ച ശേഷമേ കോഴ്‌സുകള്‍ക്ക് ചേരാവൂ


🪞എടുത്ത് ചാടി കുരുക്കിൽ പെടുന്നതിന് മുമ്പ് നിങ്ങൾക്ക് മുന്നറിവ് നൽകാൻ മാത്രമാണീ കുറിപ്പ്. 

പ്രതീക്ഷയോടെ പഠിക്കാൻ പോയിട്ട് പഠനം പാതി വഴിക്കാക്കിയ നൂറുക്കണക്കിന് മക്കളുടെ വേദനകൾ കണ്ടത് കൊണ്ടാണീ വിവരങ്ങൾ നിങ്ങൾക്കായ് പകരുന്നത്.


_മുജീബുല്ല KM_

സിജി കരിയർ ടീം

www.cigi.org

www.cigii.org

www.cigicareer.com

00971509220561

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students