Higher Secondary : ഹയർ സെക്കണ്ടറി

◾️പത്ത് കഴിഞ്ഞതിന് ശേഷം ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന വഴിയാണിത്. കേരള ഹയർ സെക്കണ്ടറി മേഖലയിൽ

◾️ സയൻസ്

◾️ഹ്യുമാനിറ്റീസ

◾️കൊമേഴ്സ് 

വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്.


🔲അവരവരുടെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളും അവിടെ ലഭ്യമായ വിഷയങ്ങളും  സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം.


🔲 പ്രവേശനവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ വന്നു കഴിഞ്ഞാൽ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. 


🔲ഓരോ വിഷയവും പഠിച്ചുകഴിഞ്ഞാലുള്ള  തുടർസാധ്യതകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാവണം ഓപ്‌ഷനുകൾ സമർപ്പിക്കേണ്ടത്.


🔲സയൻസ് വിഷയങ്ങൾ തെരഞ്ഞടുത്താൽ പഠനഭാരം അല്പം കൂടുമെങ്കിലും ഉപരി പഠന അവസരങ്ങൾ കുറേക്കൂടി വിപുലമായിരിക്കും.


🔲ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങൾ തിരഞ്ഞെടുത്താലും  കരിയറിൽ തിളങ്ങാൻ നിരവധി അവസരങ്ങളുണ്ട്.


🔲 കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE),

◾️നാഷണൽ ഓപ്പൺ സ്ക്കൂൾ (എൻ.ഐ.ഒ.എസ്- https://nios.ac.in/  കേരള ഓപ്പൺ സ്കൂൾ (സ്കോൾകേരള)

http://scolekerala.org/

വഴിയും ഹയർ സെക്കൻഡറി/ സീനിയർ സെക്കൻഡറി എന്നിവ പഠിക്കാം.


🔲തിരഞ്ഞെടുക്കപ്പെട്ട  സ്‌കൂളുകളില്‍ സ്കോൾകേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് +2 പഠനത്തിന് സമാന്തരമായി ചെയ്യാം. പി.എസ്.സി അംഗീകരിച്ചതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce