VHSE : Vocational Higher Secondary

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാമുഖ്യമുള്ളതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി.


പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു.

 എന്നാല്‍ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും തൊഴിലില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ വിഎച്ച്എസ്ഇ കോഴ്‌സ്. സ്‌കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുകയാണ് വിഎച്ച്എസ്ഇ കോഴ്‌സിന്റെ ലക്ഷ്യം.


എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ. ഇന്ന് 389 ലധികം സ്‌കൂളുകളിലായി 1100 ലധികം ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്. 

ഇതിലൂടെ 46 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു. 

389ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്‌കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലുമാണ്. 

ഇന്ന് നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്കിന്റെ (എൻ.എസ്.ക്യു.എഫ്.) ഭാഗമാണ് VHSE കോഴ്സുകൾ.


കോഴ്‌സിൻ്റെ പ്രത്യേകതകൾ:


സയൻസ് ഗ്രൂപ്പുകൾ എടുക്കുന്നവർ കണക്കും ബയോളജിയും ഒന്നിച്ച് പഠിക്കേണ്ടതില്ല. 

ഗ്രൂപ്പ് എ കോഴ്സുകളുള്ള കോമ്പിനേഷനിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയോടൊപ്പം കണക്കും ഗ്രൂപ്പ് ബി കോഴ്സുകൾക്കൊപ്പം കണക്കിനുപകരം ബയോളജിയും മാത്രം മതി. 

ഗ്രൂപ്പ് ബി വിദ്യാർഥികൾക്ക് എൻജിനിയറിങ് പ്രവേശനപരീക്ഷ എഴുതാൻ താത്പര്യമുണ്ടെങ്കിൽ കണക്ക് അധികവിഷയമായി പഠിക്കാൻ സൗകര്യമുണ്ട്.


ഗ്രൂപ്പ് എ കോഴ്സുകൾ


ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്.

 ബയോളജി പഠനമില്ലാത്ത സയൻസ് ഗ്രൂപ്പാണിത്. 

ഇതിലുള്ള 17 സെക്ടറുകളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.


1. അഗ്രിക്കൾച്ചർ മെഷീനറി ഓപ്പറേറ്റർ, 2. അസിസ്റ്റന്റ് ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ, 3. ഓട്ടോ സർവീസ് ടെക്നീഷ്യൻ, 4. ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ, 5. ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ, 6. ഡ്രാഫ്റ്റ്സ്മാൻ, 7. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, 8. ഫാബ്രിക് ചെക്കർ, 9. ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ, 10. ഫീൽഡ് ടെക്നീഷ്യൻ കംപ്യൂട്ടിങ് ആൻഡ് പെരിഫറൽസ്, 11. ഗ്രാഫിക് ഡിസൈനർ, 12. ഇൻലൈൻ ചെക്കർ, 13. ജൂനിയർ സോഫ്റ്റ്വേർ ഡെവലപ്പർ, 14. മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക് പ്രോസസിങ്, 15. ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, 16. പ്ലംബർ ജനറൽ, 17. സോളാർ ആൻഡ് ലെഡ് ടെക്നീഷ്യൻ ഇലക്ട്രോണിക്സ്.


ഗ്രൂപ്പ്ബി


ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ കോമ്പിനേഷനുകളാണ് ഈ ഗ്രൂപ്പിലുള്ളത്,

 കണക്ക് ഇല്ലാത്ത സയൻസ് ഗ്രൂപ്പാണിത്. ഈ ഗ്രൂപ്പിലെ പഠന സെക്ടറുകൾ 23 എണ്ണമുണ്ട്.


1. അസിസ്റ്റന്റ് ഫാഷൻ ഡിസൈനർ, 2. വെജിറ്റബിൾ ഗ്രോവർ, 3. ബേബി കെയർ ഗിവർ, 4. ബ്യൂട്ടി തെറാപ്പിസ്റ്റ്, 5. ഡെയറി പ്രോസസിങ് എക്യുപ്മെന്റ് ഓപ്പറേറ്റർ, 6. അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് പ്രൊവൈഡർ, 7. ഡെയറി ഫാർമർ എന്റർപ്രണർ, 8. ഡെയറി അസിസ്റ്റന്റ്, 9. ഫിഷ് ആൻഡ് സീഫുഡ് പ്രോസസിങ് ടെക്നീഷ്യൻ, 10. ഫിഷിങ് ബോട്ട് മെക്കാനിക്, 11. ഫിറ്റ്നസ് ട്രെയ്നർ, 12. ഫ്ളോറികൾച്ചറിസ്റ്റ് ഓപ്പൺ കൾട്ടിവേഷൻ, 13. ഫ്ളോറികൾച്ചറിസ്റ്റ് പ്രൊട്ടക്റ്റഡ് കൾട്ടിവേഷൻ, 14. ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ, 15. ഗാർഡനർ, 16. ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, 17. മെഡിക്കൽ എക്യുപ്മെന്റ് ടെക്നീഷ്യൻ, 18. മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ, 19. ഓർഗാനിക് ഗ്രോവർ, 20. ഓർഗാനിക് ഫിഷ് ടെക്നീഷ്യൻ, 21. ഷ്രിമ്പ് ഫാർമർ, 22. സ്മോൾ പോൾട്രി ഫാർമർ, 23. ഇന്റീരിയർ ലാൻഡ്സ്കേപ്പർ.


ഗ്രൂപ്പ് സി


ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയാണ് കോമ്പിനേഷൻ.

 ടൂർ ഗൈഡ് എന്ന സെക്ടർ മാത്രമാണ് ഇതിലുള്ളത്.


ഗ്രൂപ്പ് ഡി


ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, മാനേജ്മെന്റ് എന്നിവയാണ് കോമ്പിനേഷൻ.

 അഞ്ച് സെക്ടറുകൾ ഇതിലുണ്ട്. 

1. ബിസിനസ് കറസ്പോണ്ടൻസ് ആൻഡ് ബിസിനസ് ഫെസിലിറ്റേറ്റർ, 2. അക്കൗണ്ട്സ് എക്സിക്യുട്ടീവ്, 3. ക്രാഫ്റ്റ് ബേക്കർ, 4. ഓഫീസ് ഓപ്പറേഷൻ എക്സിക്യുട്ടീവ്, 5. സെയിൽസ് അസോസിയേറ്റ്.


 46 കോഴ്സുകൾ VHSE യിൽ ലഭ്യമാണ്.

നിരവധി തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് ബഹുഭൂരിപക്ഷവും.

  എല്ലാ സ്‌കൂളുകളിലും എല്ലാ കോഴ്‌സും ലഭ്യമല്ല. 

ഓരോ സ്‌കൂളിലും ലഭ്യമായ കോഴ്‌സുകള്‍ നോക്കി വേണം പ്രവേശനം തേടാന്‍. വൊക്കേഷണല്‍ കോഴ്‌സുകള്‍ പലതും പിഎസ് സി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൃഷി വകുപ്പിലെ ബഹുഭൂരിപക്ഷം കൃഷി അസ്സിസ്റ്റന്‍മാരും വിഎച്ച്എസ്ഇ കോഴ്‌സ് കഴിഞ്ഞവരാണ്.


തൊഴിലവസരങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുമൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളടക്കം അഭിസംബോധന ചെയ്യുന്നതിനും എല്ലാ വിഎച്ച്എസ്ഇ സ്‌കൂളുകളിലും കരിയര്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ പരിശ്രമംകൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖലയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ് വിഎച്ച്എസ്ഇ.


V.H.S.E പാസ്സാകുന്നവർക്ക് വിവിധ സ്ഥാപനങ്ങളീൽ അപ്രന്റീസ് ട്രെയിനിംഗിനുള്ള സൌകര്യവും ക്യാമ്പസ് സെലക്ഷനിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള അവസരവും ഉണ്ട്. 

അതായത് വിജയകരമായി V.H.S.E കോഴ്സ് പൂർത്തിയാക്കുന്ന ഒരു വിദ്യാർഥി ഉപരിപഠനത്തിനുള്ള യോഗ്യത നേടുന്നതിനോടൊപ്പം സ്വന്തമായി ഒരു തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ  ഹയർസെക്കന്ററി  തലത്തിൽ കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ രീതികളിൽ ഏറ്റവും മികച്ചത് ഇതാണെന്ന് നിസംശയം പറയാം. 

പക്ഷേ, ഇന്ന് കേരളത്തിൽ ഇതിനുള്ള സ്ഥാനം പുറകിലാണെന്ന് പറയാതെ വയ്യ. ഈ വിദ്യാഭ്യാസരീതിയെക്കുറിച്ചും, ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിനു പ്രധാനകാരണം.  

സാധാരണ പ്ലസ് ടൂ‍ കോഴ്സിനേക്കാൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ് വി.എച്ച്.എസ്.ഇ എന്ന്  കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഇനിയും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല. 

http://www.vhse.kerala.gov.in/vhse/course.php


http://vhscap.kerala.gov.in/vhse_cms/frame.html

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students