Posts

യു.പി.എസ്.സി. സിവിൽ സർവീസ് അഭിമുഖവും പ്രധാന പരീക്ഷകളും മാറ്റിവെച്ചു

യു.പി.എസ്.സി നടത്തുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (UPSC EPFO) പരീക്ഷ മാറ്റിവെച്ചു.   രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.  ഇതിന് പുറമെ യു.പി.എസ്.സി സിവിൽ സർവീസ് അഭിമുഖവും നീട്ടി വെച്ചിട്ടുണ്ട്. മേയ് 9നാണ് യു.പി.എസ്.സി ഇ.പി.എഫ്.ഒ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.  എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവെക്കാൻ ഉദ്യോഗാർത്ഥികൾ നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു.  ഇ.പി.എഫ്.ഒ അടക്കമുള്ള പരീക്ഷകൾ നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം യു.പി.എസ്.സി പുറത്തിറക്കിയിട്ടുണ്ട്. ഏപ്രിൽ 20 മുതൽ ഏപ്രിൽ 23 വരെ നടക്കാനിരുന്ന ഇന്ത്യൻ എക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം, ഏപ്രിൽ 26 മുതൽ ജൂൺ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖം എന്നിവയാണ് നീട്ടിവെച്ചിരിക്കുന്നത്.  പല റിക്രൂട്ട്‌മെന്റ് പരീക്ഷകളും ഇതിനോടൊപ്പം നീട്ടിവെച്ചിട്ടുണ്ട്.  പുതുക്കിയ തീയതികൾ യു.പി.എസ്.സി പിന്നീട് അറിയിക്കും. പരീക്ഷകളും അഭിമുഖങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ യു.പി.എസ്.സി ഔദ്യേ

പഞ്ചാബ് യൂണിവേഴ്സിറ്റി വിവിധ PG കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 പഞ്ചാബ്  യുണിവേഴ്സിറ്റി ചണ്ഡിഗർ വിവിധ PG കോഴ്സുകളിലേക്കുള്ള എൻട്രൻസ് PU-CET (PG ) നു അപേക്ഷ ക്ഷണിച്ചു. * കോഴ്സുകൾ: ☑️ M.A. Journalism and Mass Communication ☑️ Master in Public Health ☑️ M.A. (English) ☑️ M.A. (Geography) ☑️ Master in Disaster Management ☑️ Master in Geo-informatics  ☑️ M.A. (History) ☑️ M.A. (Economics) ☑️ Master of Social Work ☑️ M.Com (Business Economics) ☑️ M.Com. ( Master of Entrepreneurship and Family Business) ☑️ M.Com. (Hons.) M.Com (Business Innovation)  ☑️ MBA (Commerce & Information Technology) ☑️ Master of Physical Education ☑️ Bachelor of Physical Education ☑️ MSc Biochemistry  ☑️ MSc Biophysics  ☑️ MSc Computer Science  ☑️ MSc Mathematics  ☑️ MSc Physics (Specialisation in Electronics )  ☑️ MSc Geology ☑️ MSc Bioinformatics ☑️ MSc Environment Science  ☑️ MSc Human Genomics  ☑️ MSc Nuclear Medicine  ☑️ MSc Biology and Bioinformatics  ☑️ MSc Microbial Biotechnology  ☑️ MSc Medical Physics ☑️ MSc Forensic Science & Criminology  ☑️ MSc Statistics  ☑️

SET പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

 സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത.  ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  എൽ.റ്റി.റ്റി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.  എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോ ടെക്‌നോളജിയിൽ സെറ്റ് എഴുതാം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യണം.  വിശദവിവരങ്ങൾ: www.lbscentre.kerala.gov.in ൽ ലഭിക്കും.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍.  ഓരോ കേന്ദ്രത്തിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്.  സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.keralamediaacademy.org നിന്നു ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷ അയയ്‌ക്കേണ്ട വിലാസം:  (സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 / കേരള മീഡിയ അക്കാദമി സബ്‌സെന്റര്‍, ശാസ്തമംഗലം, ഐ.സി.ഐ.സി.ഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം - 10).  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068, 0471 2726275

ഡി.ആർ.ഡി.ഒയിൽ 79 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

  കേന്ദ്ര സർക്കാർ സ്ഥാപനമായ ഡിഫൻസ് റിസേർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനിൽ (DRDO) അപ്രന്റീസ് ഒഴിവുകളുണ്ട്.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റായ   drdo.gov.in   സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.  മേയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.  ഡി.ആർ.ഡി.ഒയിലെ ഒഴിവുള്ള 79 തസ്തികകളിലേക്കാണ് അപേക്ഷി ക്ഷണിച്ചിട്ടുള്ളത്. NAPS പോർട്ടലിലൂടെയാണ് അപേക്ഷിക്കേണ്ടത്.  ആവശ്യമുള്ള രേഖകളും സർട്ടിഫിക്കറ്റുകളും പോർട്ടലിൽ അപ്ലോഡ് ചെയ്യുക.  പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.  14 വയസിന് താഴെയുള്ളവരാവാൻ പാടില്ല.  അപേക്ഷിക്കാനുള്ള അവസാന തീയതി അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.  ബിരുദാന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല. അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരെ യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഐ.ടി.ഐ സർട്ടിഫിക്കറ്റ്, മാർക്ക്ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഐ.ഡി പ്രൂഫ് തുടങ്ങിയവ സ്‌കാൻ ചെയ്ത് മെയിൽ അയക്കുക.  സിംഗിൾ പി.

വാസ്തുശാസ്ത്രത്തിൽ ഹ്രസ്വകാല കോഴ്സ്

 കൊല്ലം  സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തു ശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷിക്കാം.  യോഗ്യത – ഐ.ടി.ഐ സിവിൽ ഡ്രാഫ്റ്റ്സ്മാൻ, കെ.ജി.സി.ഇ സിവിൽ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആർക്കിടെക്ച്വറൽ അസിസ്റ്റൻസ്ഷിപ്പ്.  അപേക്ഷാ ഫോം 200 രൂപയ്ക്ക് ഓഫീസിലും തപാലിലും ലഭിക്കും.  അവസാന തീയതി മെയ് 31.  ഓൺലൈനായും സമർപ്പിക്കാം.  വിശദ വിവരങ്ങൾ 0468-2319740, 9847053294, 9947739442 എന്നീ നമ്പരുകളിൽ ലഭിക്കും.  വെബ്സൈറ്റ്:   www.vasthuvidyagurukulam.com

ജവഹർ നവോദയ വിദ്യാലയ: ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു

  ജവഹർ നവോദയ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റിവെച്ചു.  മേയ് 16നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മേയ് 16ന് നടത്താനിരുന്ന ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നീട്ടിവെക്കുന്നതായി ഔദ്യോഗിക അറിയിപ്പ് വന്നു.  അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചില സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ നീട്ടിയതെന്നാണ് അറിയിപ്പ്. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് 15 ദിവസം മുമ്പ് പുതിയ തീയതി അറിയിക്കും.