SET പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

 സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവർ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. 

ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

എൽ.റ്റി.റ്റി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്. 

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

ബയോടെക്‌നോളജി ബിരുദാനന്തര ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും നേടിയവർക്ക് ബയോ ടെക്‌നോളജിയിൽ സെറ്റ് എഴുതാം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ ഓൺ ലൈൻ ആയി രജിസ്റ്റർ ചെയ്യണം. 

വിശദവിവരങ്ങൾ: www.lbscentre.kerala.gov.in ൽ ലഭിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students