യു.പി.എസ്.സി. സിവിൽ സർവീസ് അഭിമുഖവും പ്രധാന പരീക്ഷകളും മാറ്റിവെച്ചു

യു.പി.എസ്.സി നടത്തുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (UPSC EPFO) പരീക്ഷ മാറ്റിവെച്ചു.

  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. 

ഇതിന് പുറമെ യു.പി.എസ്.സി സിവിൽ സർവീസ് അഭിമുഖവും നീട്ടി വെച്ചിട്ടുണ്ട്.

മേയ് 9നാണ് യു.പി.എസ്.സി ഇ.പി.എഫ്.ഒ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. 

എന്നാൽ രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവെക്കാൻ ഉദ്യോഗാർത്ഥികൾ നിരന്തരമായി ആവശ്യപ്പെട്ട് വരികയായിരുന്നു. 

ഇ.പി.എഫ്.ഒ അടക്കമുള്ള പരീക്ഷകൾ നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം യു.പി.എസ്.സി പുറത്തിറക്കിയിട്ടുണ്ട്.

ഏപ്രിൽ 20 മുതൽ ഏപ്രിൽ 23 വരെ നടക്കാനിരുന്ന ഇന്ത്യൻ എക്കണോമിക് സർവീസ്/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം, ഏപ്രിൽ 26 മുതൽ ജൂൺ 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖം എന്നിവയാണ് നീട്ടിവെച്ചിരിക്കുന്നത്. 

പല റിക്രൂട്ട്‌മെന്റ് പരീക്ഷകളും ഇതിനോടൊപ്പം നീട്ടിവെച്ചിട്ടുണ്ട്.

 പുതുക്കിയ തീയതികൾ യു.പി.എസ്.സി പിന്നീട് അറിയിക്കും.

പരീക്ഷകളും അഭിമുഖങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കും. 

പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസമെങ്കിലും മുമ്പ് ഉദ്യോഗാർത്ഥികളെ അറിയിക്കുമെന്ന് യു.പി.എസ്.സി അറിയിച്ചു. 

പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളും അഭിമുഖത്തിന് സെലക്ഷൻ ലഭിച്ച ഉദ്യോഗാർത്ഥികളും കൂടുതൽ വിവരങ്ങൾക്കായി യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in സന്ദർശിക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students