Posts

ഇഫ്ളുവിൽ എം.എ. ഇംഗ്ലീഷ് വിദൂരപഠനത്തിന് അപേക്ഷിക്കാം

  ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) വിദൂരപഠന രീതിയിൽ നടത്തുന്ന എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ പ്രോഗ്രാം ആണ്.  അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമോ ഉയർന്ന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ  https://www.efluniversity.ac.in  -ൽനിന്നും ഡൗൺലോഡു ചെയ്തെടുക്കാം.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ എന്നിവ’ദി ഡീൻ, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് -500007′ എന്ന വിലാസത്തിൽ മാർച്ച് 20-നകം ലഭിക്കണം.  അപേക്ഷ ഇ-മെയിൽ ആയും അയയ്ക്കാം.  വിലാസം:  efludema@gmail.com

ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

  ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022-ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ജൂൺ അഞ്ചിന് നടക്കും.  ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 2022 ജനുവരിയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം.  2009 ജനുവരി ഒന്നിന് മുൻപും 2010 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല.  അഡ്മിഷൻ നേടിയതിനുശേഷം ജനന തിയതിയിൽ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും, വിവരങ്ങളും, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം.  പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുമ്പോൾ 555 രൂപയ്ക്കും അപേക്ഷഫോം സ്പീഡ് പോസ്റ്റിൽ ലഭിക്കും.  നിർദ്ദിഷ്ട അപേക്ഷ ലഭിക്കുന്നതിന് മേൽ തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ

കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻകമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മാർച്ച് 26 വരെ അപേക്ഷിക്കാം

കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻകമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മാർച്ച് 26 വരെ അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു/പ്രീഡിഗ്രി.  കോഴ്‌സ് കാലാവധി:  നാലുമാസം  ക്ലാസുകൾ കാര്യവട്ടം ക്യാമ്പസിൽ ശനി, ഞായർ ദിവസങ്ങളിൽ.  കോഴ്‌സ് ഫീസ്: 5000/- രൂപ.  ഉയർന്ന പ്രായപരിധിയില്ല. കേരള സർവകലാശാല വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം നമ്പർ 28 ഡൗൺലോഡ് ചെയ്ത്, എസ്.ബി.ഐ ബാങ്കിൽ 57002299878 എന്ന അക്കൗണ്ടിൽ 100 രൂപ അടച്ച രസീതും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ , സി.എ.സി.ഇ.ഇ, പി.എം.ജി ജംഗ്ഷൻ, കേരള സർവ്വകലാശാല,തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കുക.  ഫോൺ 0471 2302523.  അപേക്ഷതപാലിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ

നോർത്ത് സെൻട്രൽ റെയിൽവേയിൽ ഒഴിവുള്ള വിവിധ അപ്രിന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  ഫിറ്റർ, വെൽഡർ, മെക്കാനിക്ക്, കാർപ്പെന്റർ, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. മൊത്തം 480 ഒഴിവുകളുണ്ട്.  ഫിറ്റർ- 286, വെൽഡർ (ഗ്യാസ്, ഇലക്ട്രിക്)- 11, മെക്കാനിക്ക്- 84, കാർപ്പെന്റർ- 11, ഇലക്ട്രീഷ്യൻ- 88 എന്നിങ്ങനെയാണ് ഒഴിവുകൾ.  ബന്ധപ്പെട്ട ട്രേഡുകളിലുള്ള ഐ.ടി.ഐയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.  15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  ഓൺലൈൻ അപേക്ഷ മാർച്ച് 17ന് ആരംഭിക്കും.  അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്. ജനറൽ വിഭാഗക്കാർക്കും ഒ.ബി.സിക്കാർക്കും 100 രൂപയാണ് അപേക്ഷാ ഫീസ്.  എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.  കൂടുതൽ വിവരങ്ങൾക്ക്    ncr.indianrailways.gov.in   വെബ്‌സൈറ്റ് സന്ദർശിക്കുക.

ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി

  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയനവർഷത്തെ പ്രവേശന നടപടികൾ തുടങ്ങി.  എട്ടാം ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്.  കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷകൾ വിതരണം ചെയ്യില്ല.  വിദ്യാർത്ഥികൾക്ക്   www.polyadmission.org/tsh   ൽ ഓൺലൈനായി ഏപ്രിൽ 13 വരെ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.  ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിലാണ് പ്രവേശന പരീക്ഷ ഉണ്ടായിരിക്കുക.  ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റൽ എബിലിറ്റി വിഷയങ്ങളിൽ നിന്നാണ് പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ.  പ്രവേശന പരീക്ഷ ഏപ്രിൽ 16 ന് രാവിലെ 10 മുതൽ 11.30 വരെ അതത് ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലെ പഠന മാധ്യമം ഇംഗ്ലീഷാണ്.  സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കുന്നതോടൊ

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (നോൺ-ടെക്നിക്കൽ) ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം.  മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത:   എസ്എസ്എൽസി ജയം (മെട്രിക്കുലേഷൻ)/തത്തുല്യം. പ്രായം:   രണ്ടു ഗ്രൂപ്പുകളിലായി പ്രായം തിരിച്ചിട്ടുണ്ട്.  18-25. (1996 ജനുവരി രണ്ടിനു മുൻപോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്), 18-27. (1994 ജനുവരി രണ്ടിനു മുൻപോ 2003 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരായിരിക്കരുത്).  2021 ജനുവരി 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. വയസ്സിളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. തിരഞ്ഞെടുപ്പ്: പൊതു എഴുത്തുപരീക്ഷ വഴി. രണ്ടു ഘട്ടമായാണ് എഴുത്തുപരീക്ഷ.  പേപ്പർ-1 ഒബ്ജെക്ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ.  രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ 2021 ജൂലൈ 1 മുതൽ 20 വരെ.  നെഗറ്റീവ് മാർക്കുണ്ട്.  ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി നവംബർ 21 നു ഡിസ്‌ക്രിപ്റ്റീവ് (പേപ്പർ-2) പരീക്ഷ നടത്തും. സിലബസ് വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്,

കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ജനുവരിയിൽ നടന്ന കെ.ടെറ്റ് ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  www.pareekshabhavan.gov.in www.ktet.kerala.gov.in   എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭിക്കും.  നാലു കാറ്റഗറികളിലായി 108387 പേർ പരീക്ഷയെഴുതിയതിൽ 20881 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 19.27.  കാറ്റഗറിൽ- I ൽ 1388 പേർ വിജയിച്ചു. വിജയശതമാനം 5.11, കാറ്റഗറി- II ൽ 6137 പേർ വിജയിച്ചു. വിജയശതമാനം 26.50. കാറ്റഗറി- III ൽ 11905 പേർ വിജയിച്ചു. വിജയശതമാനം 25.02. കാറ്റഗറി- IV ൽ 1451 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 13.80 പരീക്ഷ വിജയിച്ചവർക്ക് വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം