ഇഫ്ളുവിൽ എം.എ. ഇംഗ്ലീഷ് വിദൂരപഠനത്തിന് അപേക്ഷിക്കാം

 ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ളു) വിദൂരപഠന രീതിയിൽ നടത്തുന്ന എം.എ. ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ടു വർഷത്തെ പ്രോഗ്രാം ആണ്. 

അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദമോ ഉയർന്ന യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം.

വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ https://www.efluniversity.ac.in -ൽനിന്നും ഡൗൺലോഡു ചെയ്തെടുക്കാം.

 പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ എന്നിവ’ദി ഡീൻ, സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ, ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് -500007′ എന്ന വിലാസത്തിൽ മാർച്ച് 20-നകം ലഭിക്കണം. 

അപേക്ഷ ഇ-മെയിൽ ആയും അയയ്ക്കാം.

 വിലാസം: efludema@gmail.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )