പ്ലസ്ടു കൊമേഴ്സ് വിദ്യാർഥികൾക്ക് : തുടർപഠനത്തിനുള്ള കോഴ്സുകൾ
ബികോം, ബിബിഎ തുടങ്ങി കൊമേഴ്സ്, മാനേജ്മെന്റ് മേഖലയിലെ ബിരുദ പ്രോഗ്രാമുകൾ കേരളത്തിലെ വിവിധ കോളജുകളിലുണ്ട്. ഇവയ്ക്കുപുറമേ രാജ്യത്തെ വേറിട്ട ശ്രദ്ധേയ പ്രോഗ്രാമുകൾ പരിചയപ്പെടാം 1) ഇന്റഗ്രേറ്റഡ് എംബിഎ:പ്രധാനമായും മൂന്ന് എൻട്രൻസ് പരീക്ഷകൾ ∙ IPMAT - Indore: ഇൻഡോർ, റാഞ്ചി ഐഐഎമ്മുകളിലേക്കും ഐഐഎഫ്ടി കാക്കിനഡയിലേക്കും നൽസാർ ഹൈദരാബാദിലേക്കും. ∙ IPMAT Rhotak: റോത്തക് ഐഐഎമ്മിലേക്ക്. ∙ JIPMAT: ജമ്മു, ബോധ്ഗയ ഐഐഎമ്മുകളിലേക്ക്. നൽസാർ ഹൈദരാബാദിലേക്ക് നൽസാർ മാനേജ്മെന്റ് എൻട്രൻസ് ടെസ്റ്റുമുണ്ട്. മുംബൈ യൂണിവേഴ്സിറ്റി, നിർമ യൂണിവേഴ്സിറ്റി, NMIMS എന്നിവിടങ്ങളിലും ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകളുണ്ട്. 2) സിയുഇടി–യുജി വഴി വിവിധ പ്രോഗ്രാമുകൾ ∙ഡൽഹി സർവകലാശാല: വിവിധ കോളജുകളിൽ ബിബിഎ, ബികോം, ബിഎംഎസ്, ബിവോക് (ഹെൽത്ത് കെയർ മാനേജ്മെന്റ് / ബാങ്കിങ് ഓപ്പറേഷൻസ് / റീട്ടെയ്ൽ മാനേജ്മെന്റ് & ഐടി, ബിസിനസ് ഇക്കണോമിക്സ്) ∙രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റി അമേഠി: ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ ∙തമിഴ്നാട് കേന്ദ്ര സർവകലാശാല: ബിബിഎ ടെക്സ്റ്റൈൽ ബിസിനസ് അനലിറ്റിക്സ് ∙ ബനാറസ് ഹ...