കേന്ദ്ര സർക്കാർ ജോലികൾക്കും വൺ ടൈം രജിസ്ട്രേഷൻ
2022 ഓഗസ്റ്റിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഉദ്യോഗാർഥികൾക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടൽ അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഓരോ തവണയും അടിസ്ഥാന വിവരങ്ങൾ പൂരിപ്പിച്ചു നൽകേണ്ട സ്ഥിതിക്ക് മാറ്റം വരുമെന്ന പ്രഖ്യാപനത്തോടെയാണ് യു.പി.എസ്.സി. പോർട്ടൽ ആരംഭിച്ചത്. വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾക്കുള്ള സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഒറ്റത്തവണ അപ്ലോഡ് ചെയ്താൽ മതിയാകുമെന്നതാണ് മറ്റൊരു പ്രത്യേകത. എപ്പോൾ വേണമെങ്കിലും ഇതിൽ പുതിയവ കൂട്ടിച്ചേർക്കാം. അടിസ്ഥാന വിവരങ്ങൾ ഉദ്യോഗാർഥികൾ നേരത്തെ നൽകുന്നതിനാൽ അപേക്ഷകളിൽ തെറ്റുകൾ വരാതിരിക്കാനും അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള സമയം ലാഭിക്കാനും ഇത് സഹായിക്കും. 🔹രജിസ്ട്രേഷൻ ഒറ്റത്തവണ രജിസ്ട്രേഷൻ പോർട്ടലിന്റെ https://upsconline.nic.in/OTRP എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന രീതിയിൽ തന്നെ പേരും മറ്റ് വിവരങ്ങളും നൽകാൻ ശ്രദ്ധിക്കണം. ഉദ്യോഗാർഥിയുടെ ജെൻഡർ, ജനന തിയതി, പിതാവിന്റെയും മാതാവിന്റെയും പേര്, മൈനോരിറ്റി സ്റ്റാറ്റസ്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി, ...