Clinical Neutritian & Hospital Administration

ആരോഗ്യം, ഫിറ്റ്നസ്, മെച്ചപ്പെട്ട ഭക്ഷണശീലങ്ങൾ, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ന്യൂട്രിഷൻ. 

മെച്ചപ്പെട്ട ഭക്ഷണശീലങ്ങൾക്കുള്ള വിദഗ്ധോപദേശം നൽകുകയാണ് ന്യൂട്രിഷനിസ്റ്റുകൾ ചെയ്യുന്നത്. 

ഇതിനോടു ചേർന്നുനിൽക്കുന്ന മേഖലയാണ് ഡയറ്ററ്റിക്സ്. പ്രായവും ശരീരസ്ഥിതിയും നോക്കി യോജിച്ച ഭക്ഷണക്രമം നിർദേശിക്കുന്നവരാണ് ഡയറ്റീഷ്യൻമാർ. 

ആരോഗ്യപ്രശ്നമുള്ളവർക്കു ശരിയായ ഭക്ഷണശീലങ്ങൾ നിർദേശിക്കുന്നവരാണ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റുകൾ. ആശുപത്രികൾ, സ്പോർട്സ് സെന്ററുകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവിടങ്ങളിലെല്ലാം തൊഴിൽസാധ്യതയുണ്ട്.


ബിരുദ /പിജി യോഗ്യതയുള്ളവർക്ക് ഇന്ത്യൻ ഡയറ്റീഷ്യൻസ് അസോസിയേഷനിൽ അംഗത്വം നേടി റജിസ്റ്റേഡ് ഡയറ്റീഷ്യനാവാം. 

പ്ലസ്ടു തലത്തിൽ ബയോളജി ഉൾപ്പടെയുള്ള ശാസ്ത്ര വിഷയങ്ങൾ പഠിച്ചിരിക്കണം. 


*ചില പഠനസ്ഥാപനങ്ങൾ* :

 ബെംഗളൂരു മൗണ്ട് കാർമൽ (ബിഎസ്‌സി ന്യൂട്രിഷൻ, ഡയറ്ററ്റിക്സ് & ഹ്യുമൻ ഡവലപ്മെന്റ്), മണിപ്പാൽ യൂണിവേഴ്സിറ്റി (എംഎസ്‌സി ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്), തിരുച്ചിറപ്പള്ളി ബിഷ് ഹെബെർ കോളജ് (ബിഎസ്‌സി ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്)

മൈസൂരു ജെഎസ്എസ് (ബിഎസ്‌സി ഫുഡ്, ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്, എംഎസ്‌സി ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്)

മുംബൈ നിർമല നികേതൻ (എംഎസ്‌സി ഫുഡ്, ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്), കോയമ്പത്തൂർ അവിനാശലിംഗം യൂണിവേഴ്സിറ്റി ഫോർ വിമൻ (എംഎസ്‌സി ഫുഡ് സർവീസ് മാനേജ്മെന്റ് & ഡയറ്ററ്റിക്സ്). 

കേരളത്തിലെ വിവിധ സർവകലാശാലകളിലും പഠന സൗകര്യങ്ങളുണ്ട്. 

ആശുപത്രി സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനാവശ്യമായ പ്രഫഷനലുകളെ പരിശീലിപ്പിച്ചെടുക്കുന്ന കോഴ്സുകളാണ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ / മാനേജ്മെന്റ്, ഹെൽത്ത്കെയർ മാനേജ്മെന്റ് എന്നിവ. 

ഏതെങ്കിലും ബിരുദമുള്ളവർക്ക് ഈ വിഷയങ്ങളിൽ പിജിക്കു ചേരാം.

*ചില പഠനസ്ഥാപനങ്ങൾ * :

 ഹൈദരാബാദ് അപ്പോളോ ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈ ടിസ്സ്, മണിപ്പാൽ യൂണിവേഴ്സിറ്റി, എയിംസ് (‍‍‍ഡൽഹി, ഭുവനേശ്വർ, ഋഷികേശ്), ചെന്നൈ ശ്രീരാമചന്ദ്ര യൂണിവേഴ്സിറ്റി, കോട്ടയം സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ, കൊച്ചി അമൃത വിശ്വവിദ്യാപീഠ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce