CMA-INDIA & CMA-USA

 *CMA ഇന്ത്യയും CMA US ഉം വ്യത്യാസങ്ങൾ അറിയാം...

🔲ഉയർന്ന ശമ്പളത്തോടെ ഭാവിയിൽ മികച്ച ഒരു തൊഴിൽ ആഗ്രഹിക്കുന്നവർക്ക്  സഹായകരമായ ഏറ്റവും മികച്ച രണ്ട് കോഴ്സുകൾ ആണ് മാനേജ്മെൻ്റ് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ മാനേജ്മെൻ്റ് മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന CMA – IND യും CMA – USA യും.


⌛എന്താണ് ഈ കോഴ്സുകൾ തമ്മിൽ ഉള്ള വ്യത്യാസം?


1.CMA INDIA & CMA USA


Cost and Management Account -INDIA


 Certified Management Accountant US


2. റഗുലേറ്ററി ബോർഡ്


CMA IND – ഇന്ത്യ ആസ്ഥാനമായുള്ള Institute of Cost Accounts of India എന്ന ബോർഡ് ആണ്.


CMA USA – അമേരിക്ക ആസ്ഥാനമായുള്ള Institute of Management Accountant എന്ന ബോർഡ് ആണ്.


3. യോഗ്യത


രണ്ടു കോഴ്സിൻ്റെയും മിനിമം യോഗ്യത +2 ആണ്. 

എന്നാൽ CMA USA യുടെ സർട്ടിഫിക്കേഷൻ ലഭിക്കാൻ ഡിഗ്രീ അത്യാവശ്യം ആണ്.


4. അക്കാദമിക് ഘടന


CMA IND – 

3 ലെവലുകളിൽ ആയി 20 പേപ്പറുകൾ.


CMA USA – 

2 പാർടിൽ ആയി 6 ഡൊമൈനുകൾ.


5. വിഷയങ്ങൾ


രണ്ടിലും കോസ്റ്റ് അക്കൗണ്ടിംഗ്, മാനേജ്മെൻ്റ് അക്കൗണ്ടിംഗ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആണ് പ്രധാനപ്പെട്ട വിഷയങ്ങൾ. 

എന്നാൽ CMA IND യിൽ Law യും CMA USA യിൽ Ethics ഉം വ്യത്യസ്തമായി പഠിക്കുന്നു.


6. പാസ് ആകാൻ ഉള്ള മാനദണ്ഡം


CMA IND- ഗ്രൂപ് സിസ്റ്റം ആയതിനാൽ അഗ്രിഗെറ്റ് 50% ആണ്.


 CMA USA – ഒരു പാർട്ട് 500ൽ 360 മാർക്ക്.


7. പരീക്ഷ ഘടന


CMA IND – കൂടുതലും സബ്ജക്ടീവ് ചോദ്യങ്ങൾ ആണ്. ഒബ്ജക്ടിവ് ചോദ്യങ്ങൾ കുറച്ച് മാത്രം 


CMA USA – കൂടുതലും ഒബ്ജക്റ്റിവ് ചോദ്യങ്ങൾ. സബ്ജക്ടിവ് കുറച്ച് മാത്രം.


8. പരീക്ഷ ജാലകം


CMA IND – വർഷത്തിൽ 2 തവണ പരീക്ഷകൾ ജൂൺ & ഡിസംബർ.


CMA USA – വർഷത്തിൽ 3 തവണ പരീക്ഷകൾ Jan- Feb, May – June & Sept- Oct.


9. വിജയ ശതമാനം


CMA IND – ശരാശരി 10- 20%

CMA USA – ശരാശരി 40- 45%


10. സാധ്യതകൾ


 രണ്ടു കോഴ്സുകളും ധാരാളം സാധ്യതകൾ തുറന്നു തരുന്നു.

CEO, CFO ലെവലുകൾ വരെ എത്താൻ സാധിക്കുന്നു. എന്നിരുന്നാലും CMA IND പൂർത്തീകരിച്ച് കഴിഞ്ഞാൽ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നു. 

CMA USA നേടിയവർക്ക്  കൂടുതലും MNC കളിൽ ആണ് സാധ്യത.

കൂടാതെ വിദേശത്ത് ജോലി ലഭിക്കുവാൻ സാധിക്കുന്നു.


11. ശരാശരി വരുമാനം


CMA IND – തുടക്കത്തിൽ ശരാശരി വരുമാനം വർഷത്തിൽ 6.5 ലക്ഷം മുതൽ 14 ലക്ഷം വരെ


CMA USA – തുടക്കത്തിൽ ശരാശരി വരുമാനം വർഷത്തിൽ 3.6 ലക്ഷം മുതൽ 4.8 ലക്ഷം വരെ


12. പൂർത്തീകരിക്കാൻ ഉള്ള കാലയളവ് 


CMA IND – പൂർത്തികരികുന്നതിന് കാലയളവ് ഇല്ല.


CMA USA – രജിസ്റർ ചെയ്ത് കുറഞ്ഞത് 3 വർഷത്തിനുള്ളിൽ പൂർത്തികരികണം.


13. കോഴ്സ് കാലാവധി


CMA IND – കുറഞ്ഞത് 3 മുതൽ 3.5 വർഷം വരെ


CMA USA – കുറഞ്ഞത് 1 വർഷം.


14. എങ്ങനെ CMA ആകാം? 


CMA IND – 3 ലെവൽ പരീക്ഷകൾ പൂർത്തീകരിച്ച് 3 വർഷത്തെ പ്രാക്ടിക്കൽ ട്രെയിനിംഗ് പൂർത്തീകരിക്കണം.


CMA USA യ്ക്ക് – 

3 നിബന്ധനകൾ മാത്രം.

1.ഡിഗ്രീ പൂർത്തിയാക്കുക

2.  പാർട്ട് പരീക്ഷകൾ പൂർത്തിയാക്കുക

3. രണ്ടു വർഷത്തെ പ്രവർത്തി പരിചയം നേടുക.... 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students