നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ & റൂറൽ ഡവലപ്മൻ്റ് (നബാർഡ്), സ്റ്റുഡൻ്റ് ഇൻ്റൺഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഇന്ന്
നബാർഡിനു പ്രയോജനമുള്ള ഹൃസ്വകാല ടാസ്കുകൾ/ പ്രൊജക്ടുകൾ/പഠനങ്ങൾ തുടങ്ങിയവ സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകി, അവരുടെ കാഴ്ചപ്പാടിലൂടെയുള്ള പ്രതികരണങ്ങൾ കണ്ടെത്തുവാൻ ഈ പദ്ധതി ലക്ഷ്യഷ്യമിടുന്നു. മൊത്തം 40 സ്ളോറ്റുകൾ ഉണ്ട്. അതിൽ 5 എണ്ണം മുംബൈ ഹെഡ് ഓഫീസിലും 35 എണ്ണം മേഖലാ കേന്ദ്രങ്ങളിലും ആണ്. പൂർണ പട്ടിക https://www.nabard.org യിലെ വിജ്ഞാപനത്തിൽ ഉണ്ട് (വാട്സ് ന്യൂ ലിങ്ക്). പഠനങ്ങൾക്കായി 3 മേഖലകളാണ് നിർദ്ദേശിച്ചിരിക്കുന്നത് - ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്/ ഫാർമർ കളക്ടീവ്സ്; റൂറൽ കമ്യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് - സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് (എസ്.എച്ച്.ജി)/ജോയൻ്റ് ലയബിളിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി); വാട്ടർഷെഡ് ഡവലപ്മൻ്റ് പ്രോഗ്രാംസ്. അപേക്ഷകർ പോസ്റ്റ് ഗ്രാജുവറ്റ് ബിരുദധാരികളോ പോസ്റ്റ് ഗ്രാജുവറ്റ് കോഴ്സിൻ്റെ ആദ്യ വർഷം പൂർത്തിയാക്കുന്നവരോ ആയിരിക്കണം. വിഷയം അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, അഗ്രിബിസിനസ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, മാനേജ്മൻ്റ് തുടങ്ങിയവയാകാം. നിയമ പ്രോഗ്രാo ഉൾപ്പടെ 5 വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ നാലാം വർഷം പൂർത്തിയാക്കിയവർക്കും പൂർത്തിയാക്കുന്നവർക്കും അപേക...