നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ & റൂറൽ ഡവലപ്മൻ്റ് (നബാർഡ്), സ്റ്റുഡൻ്റ് ഇൻ്റൺഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഇന്ന്

നബാർഡിനു പ്രയോജനമുള്ള ഹൃസ്വകാല ടാസ്കുകൾ/ പ്രൊജക്ടുകൾ/പഠനങ്ങൾ തുടങ്ങിയവ സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകി, അവരുടെ കാഴ്ചപ്പാടിലൂടെയുള്ള പ്രതികരണങ്ങൾ കണ്ടെത്തുവാൻ  ഈ പദ്ധതി ലക്ഷ്യഷ്യമിടുന്നു. 

മൊത്തം 40 സ്ളോറ്റുകൾ ഉണ്ട്. അതിൽ 5 എണ്ണം മുംബൈ ഹെഡ് ഓഫീസിലും 35 എണ്ണം മേഖലാ കേന്ദ്രങ്ങളിലും ആണ്. പൂർണ പട്ടിക https://www.nabard.org യിലെ വിജ്ഞാപനത്തിൽ ഉണ്ട് (വാട്സ് ന്യൂ ലിങ്ക്).


പഠനങ്ങൾക്കായി 3 മേഖലകളാണ് നിർദ്ദേശിച്ചിരിക്കുന്നത് - ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്/ ഫാർമർ കളക്ടീവ്സ്; റൂറൽ കമ്യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് - സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് (എസ്.എച്ച്.ജി)/ജോയൻ്റ് ലയബിളിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി);  വാട്ടർഷെഡ് ഡവലപ്മൻ്റ് പ്രോഗ്രാംസ്.


അപേക്ഷകർ പോസ്റ്റ് ഗ്രാജുവറ്റ് ബിരുദധാരികളോ പോസ്റ്റ് ഗ്രാജുവറ്റ് കോഴ്സിൻ്റെ ആദ്യ വർഷം പൂർത്തിയാക്കുന്നവരോ ആയിരിക്കണം. 

വിഷയം അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, അഗ്രിബിസിനസ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, മാനേജ്മൻ്റ് തുടങ്ങിയവയാകാം.

 നിയമ പ്രോഗ്രാo ഉൾപ്പടെ 5 വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ നാലാം വർഷം പൂർത്തിയാക്കിയവർക്കും പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാo. 

ഒരു സംസ്ഥാനത്തേക്ക് ഇൻ്റൺഷിപ്പിന് അപേക്ഷിക്കുന്നവർ ആ സംസ്ഥാനത്തെ വിദ്യാർത്ഥികളോ ആ സംസ്ഥാനത്ത് സ്ഥിരതാമസമുള്ളവരോ ആയിരിക്കണം. മുംബൈ ഹെഡ് ഓഫീസ് ഒഴിവുകളിലേക്ക് എല്ലാ സംസ്ഥാനക്കാരെയും പരിഗണിക്കും. 


ഇൻ്റൺഷിപ്പ് കാലയളവ് 8 ആഴ്ച മുതൽ 12 ആഴ്ച വരെ ആകാം. 2022 ഏപ്രിൽ 15 നും ആഗസ്റ്റ് 31 നും ഇടയ്ക്ക് പൂർത്തിയാക്കണം. 


പ്രതിമാസ സ്റ്റൈപ്പൻഡ്, 18000 രൂപയാണ്. ഫീൽഡ് വിസിറ്റ്/ട്രാവൽ അലവൻസ്, മിസലേനിയസ് എക്സ്പൻസസ് എന്നിവയും ലഭിക്കും. 


അപേക്ഷ ഓൺലൈൻ ആയി https://www.nabard.org വഴി 2022 മാർച്ച് 31 വരെ നൽകാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students