ദെഹ്‌റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ദെഹ്‌റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.) ജിയോസ്പേഷ്യൽ ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻസ് മേഖലയിലെ എം.ടെക്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.


പ്രോഗ്രാമുകൾ: 

എം.ടെക്. ഇൻ റിമോട്ട് സെൻസിങ് (ആർ.എസ്.) ആൻഡ് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.), 

പി.ജി. ഡിപ്ലോമ ഇൻ ആർ.എസ്. ആൻഡ് ജി.ഐ.എസ്. 

രണ്ടിലും ലഭ്യമായ സവിശേഷ മേഖലകൾ -അഗ്രിക്കൾച്ചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോസിസ്റ്റം അനാലിസിസ്, ജിയോസയൻസസ്, മറൈൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസസ്, അർബൻ ആൻഡ് റീജണൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫോട്ടോഗ്രാമട്രി, നാച്വറൽ ഹസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക് മാനേമെൻറ്. 

ഇവ കൂടാതെ, എം.ടെക്. ജിയോഇൻഫർമാറ്റിക്സ്, പി.ജി. ഡിപ്ലോമ ഇൻ​ സ്പെഷ്യൽ ഡേറ്റാ സയൻസ്, ജിയോഇൻഫർമാറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള മാസ്റ്റർ ഓഫ് സയൻസ്/പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ, എൻ.എൻ.ആർ.എം.എസ്.-ഐ.എസ്.ആർ.ഒ. സ്പോൺസേഡ് സർട്ടിഫിക്കറ്റ് കോഴ്സസ് ഫോർ യൂണിവേഴ്സിറ്റി ഫാക്കൽട്ടി ആൻഡ് ഗവ. ഒഫീഷ്യൽസ് എന്നീ പ്രോഗ്രാമുകളുമുണ്ട്. 

നിശ്ചിത വിഷയത്തിൽ എം.എസ്‌സി./എം.എസ്‌സി. (ടെക്)/എം.ടെക്./ബി.ഇ./ബി.ടെക്./ബി.എസ്‌സി. (നാലുവർഷം)/ബി.ആർക്./ബി.പ്ലാൻ/എം.ആർക്./എം.പ്ലാൻ തുടങ്ങിയ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.


വിശദവിവരങ്ങൾ https://www.iirs.gov.in/ ൽ 

സ്പോൺസേഡ് സർട്ടിഫിക്കറ്റ് കോഴ്സസിന് മാർച്ച് 11 വൈകീട്ട് 5.30 വരെയും മറ്റുള്ളവയ്ക്ക് മാർച്ച് 31 വൈകീട്ട് 5.30 വരെയും അപേക്ഷിക്കാം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students