ഡിജിറ്റൽ സർവകലാശാലയിൽ പുതിയ പി.ജി. കോഴ്‌സുകൾ

  കേരള ഡിജിറ്റൽ സർവകലാശാല പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിച്ചു. ഇതിൽ പൂർണമായും പുതിയ കോഴ്‌സുകളും നിലവിലുള്ള കോഴ്സുകളിലേക്ക് കൂട്ടിച്ചേർത്ത പുതിയ സ്‌പെഷ്യലൈസേഷനുകളും ഉൾപ്പെടുന്നു.


രണ്ട് എം.എസ്‌സി. കോഴ്‌സുകൾ, ഒരു എം.ബി.എ. കോഴ്‌സ്, ഒരു എം.ടെക്. ഫ്ലെക്‌സിബിൾ വാരാന്ത്യ കോഴ്‌സ് എന്നിവയാണ് പുതുതായി തുടങ്ങിയത്.


എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് (ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ്‌ ഇമേജിങ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്‌സ്, വി.എൽ.എസ്.ഐ. ഡിസൈൻ ആൻഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.എസ്‌സി. േഡറ്റ അനലിറ്റിക്‌സ്(ബയോ എ.ഐ., കംപ്യൂട്ടേഷണൽ സയൻസ്, ജിയോഇൻഫർമാറ്റിക്‌സ്), എം.ബി.എ.(ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്‌നോളജി മാനേജ്മെന്റ്) എന്നിവയാണ് പുതിയ കോഴ്‌സുകളും സ്‌പെഷ്യലൈസേഷനുകളും. എം.ടെക്. ഇലക്‌ട്രോണിക് പ്രോഡക്ട്‌ ഡിസൈൻ ആണ് വാരാന്ത്യ ഫ്ളക്‌സിബിൾ പ്രോഗ്രാം.


എം.ടെക്. ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ്, കംപ്യൂട്ടേഷണൽ ഇമേജിങ്), എം.എസ്‌സി. കംപ്യൂട്ടർ സയൻസ്(സോഫ്‌റ്റ്‍വേർ സിസ്റ്റംസ് എൻജിനിയറിങ്, സ്പീച്ച്‌ ആൻഡ് ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ് ആൻഡ് ബ്ലോക്ക് ചെയിൻ ടെക്‌നോളജീസ്) എന്നിവയാണ് പുതിയ സ്‌പെഷ്യലൈസേഷനുകൾ ഉൾപ്പെടുത്തിയ നിലവിലെ കോഴ്‌സുകൾ.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students