Posts

Don't rob your children of their childhood

 *മക്കളുടെ ബാല്യത്തെ കവർന്നെടുക്കരുത്. അവർ മനസ്സ് നിറഞ്ഞാസ്വദിക്കട്ടെ പ്രിയപ്പെട്ട അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള വിനയത്തോടുള്ള അഭ്യർത്ഥനയാണിത്. നമ്മളുടെ മക്കൾ നാടിൻ്റെ പ്രതീക്ഷകളാണ്. നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ബാല്യം അവരാസ്വദിച്ച് ജീവിക്കട്ടെ. ഒരു ചെറിയ സംഭവ കഥയിലൂടെ... ഓഫീസിലെ തിരക്കിനിടയിലാണ് രാജുവിന് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾ ടൂഷനയച്ചാലോ , നല്ലതല്ലേ ? "എപ്പോഴാ ടൂഷന് സമയമുള്ളത് "   രാജു ഭാര്യയോട് ചോദിച്ചു  "വൈകുന്നേരം നാല് മുതൽ ഏഴു വരെ "  മറുപടി കേട്ട് രാജു ഞെട്ടി !!! " അത് മോന് കളിക്കാനുള്ള സമയമല്ലേ  , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട " രാജു പറഞ്ഞു "അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " ഭാര്യ മറുപടി പറഞ്ഞു  "അവനെ അടുത്തുള്ള കുട്ടികളെ പോലെ ആക്കുകയല്ല , അവനെ അവനാക്കുകയാണ് ചെയ്യേണ്ടത് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു രാജു ഫോൺ കട്ട് ചെയ്തു. 🔲നമ്മുടെ കുട്ടികൾക്ക് പതിനഞ്ചു വയസ്സുവരെയെങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നമ്മൾ ഉറപ്പ

Careers in Opthalmology

 *കണ്ണ് ചികിത്സാ രംഗത്തെ കരിയറുകൾ* കണ്ണ് ചികിത്സാ രംഗത്ത്, ഒഫ്താൽമോളജിസ്റ്റ് എന്നതിനപ്പുറം നിരവധി കരിയർ സാധ്യതകൾ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. അവകളെ പറ്റി *1. ഒഫ്താൽമോളജിസ്റ്റ് (Ophthalmologist)* * *വിദ്യാഭ്യാസ യോഗ്യത:* എം.ബി.ബി.എസ്. + ഒഫ്താൽമോളജിയിൽ എം.എസ്./ ഡി.ഒ.  * *ഉത്തരവാദിത്തങ്ങൾ:* കണ്ണിന്റെ സമഗ്ര പരിശോധന, രോഗനിർണയം, ചികിത്സ (മരുന്നുകൾ, ലേസർ, ശസ്ത്രക്രിയ), പ്രതിരോധ പരിചരണം, കാഴ്ച പുനരധിവാസം. *2. ഒപ്‌റ്റോമെട്രിസ്റ്റ് (Optometrist)* * *വിദ്യാഭ്യാസ യോഗ്യത:* ഒപ്‌റ്റോമെട്രിയിൽ ബാച്ചിലർ ബിരുദം (ബി.ഒപ്റ്റോം) അല്ലെങ്കിൽ എം ഒപ്ടോം /ഡോക്ടർ ഓഫ് ഒപ്‌റ്റോമെട്രി (ഒ.ഡി.) * *ഉത്തരവാദിത്തങ്ങൾ:* കാഴ്ച പരിശോധന, കണ്ണട, കോൺടാക്റ്റ് ലെൻസ് എന്നിവ നിർദ്ദേശിക്കൽ, ചില നേത്രരോഗങ്ങൾ കണ്ടെത്തൽ, കാഴ്ച പരിശീലനം. *3. ഒപ്‌റ്റീഷ്യൻ (Optician)* * *വിദ്യാഭ്യാസ യോഗ്യത:* ഒപ്‌റ്റീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം * *ഉത്തരവാദിത്തങ്ങൾ:* ഒപ്‌റ്റോമെട്രിസ്റ്റിന്റെയോ ഒഫ്താൽമോളജിസ്റ്റിന്റെയോ നിർദ്ദേശപ്രകാരം കണ്ണട, കോൺടാക്റ്റ് ലെൻസ് എന്നിവ തയ്യാറാക്കുകയും ഘടിപ്പിക്കുകയും ചെയ്യുക

Career @ Artificial Intelligence & Robotics

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) റോബട്ടിക്സും സ്വാധീനം ചെലുത്തുന്നുണ്ട്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് മീഡിയ / എന്റർടെയ്ൻമെന്റ്, ധനകാര്യം, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യരംഗം. മാർക്കറ്റിങ്, കൃഷി–അനുബന്ധ വ്യവസായങ്ങൾ, റീട്ടെയ്ൽ, ഗെയിമിങ്, റിസർച് തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങളുണ്ട്. എസ്എസ്എൽസി യോഗ്യതയുള്ളവർക്കു ചേരാവുന്ന പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ മുതൽ സർവകലാശാലാ തലത്തിലെ ബിഎസ്‌സി, എംഎസ്‌സി, ബിടെക്, എംടെക്, എംസിഎ പ്രോഗ്രാമുകൾ വരെ ലഭ്യമാണ്.  സർവകലാശാലാ പ്രോഗ്രാമുകൾക്കു പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം. ബിടെക്, ബിഇ, ബിഎസ്‌സി, എംസിഎ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കു ചേരാം. കേരളത്തിലെ പ്രധാന പഠനാവസരങ്ങൾ കേരള എൻജിനീയറിങ് എൻട്രൻസ് വഴി വിവിധ എൻജിനീയറിങ് കോളജുകളിൽ ബിടെക് (എഐ & ഡേറ്റാ സയൻസ്/ എഐ /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / മെഷീൻ ലേണിങ് /മെക്കട്രോണിക്സ്) പഠിക്കാം. മറ്റു പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും: ∙ ഐഐഐടി കോട്ടയം: എംടെക് എഐ & ഡേറ്റാ സയൻസ് ∙ കുസാറ്റ്,

Geology : ജിയോളജിയിലെ പഠനാവസരങ്ങൾ

ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ഭൗതികഘടന, പദാർഥങ്ങളുടെ പ്രത്യേകതകൾ, ഭൂഗർഭ ജല ഉറവിടങ്ങൾ, എണ്ണ- പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ജിയോളജിസ്റ്റിന്റെ പഠനപരിധിയിൽ വരും. മറൈൻ ജിയോളജി, ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, മിനറോളജി, ഹിസ്റ്റോറിക്കൽ ജിയോളജി, എൻജിനീയറിങ് ജിയോളജി എന്നിങ്ങനെ വിവിധ ശാഖകളുണ്ട്. പ്ലസ്ടുവിനു സയൻസ് പഠിച്ചവർക്കു ഡിഗ്രിക്കു ചേരാം. കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ: ∙ ബിഎസ്‌സിയും എംഎസ്‌സിയും: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പൊന്നാനി എംഇഎസ്, കാസർകോട് ഗവ. കോളജ്. ∙ ബിഎസ്‌സി: ചെമ്പഴന്തി എസ്എൻ, വർക്കല എസ്എൻ, കോഴിക്കോട് എഡബ്ല്യുഎച്ച്, കോട്ടയം നാട്ടകം ഗവ. കോളജ്, കോട്ടയം അമലഗിരി ബികെ, ചങ്ങനാശേരി ക്രിസ്തുജ്യോതി. കൊച്ചി സർവകലാശാലയിൽ മറൈൻ ജിയോളജി , ജിയോഫിസിക്സ് എന്നിവയിൽ എംഎസ്‌സിയുണ്ട്. തിരുവനന്തപുരം ഐഐഎസ്ടിയിൽ എംടെക് ജിയോ ഇൻഫർമാറ്റിക്സ്, കൊച്ചി കുഫോസിൽ എംഎസ്‌സി റിമോട്ട് സെൻസിങ് & ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ്, തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്.

Career @ ART THERAPY

സംഗീതം, ചിത്രകല, നൃത്തം എന്നിവയുടെ സഹായത്തോടെ വ്യക്തികളുടെ വൈകാരിക സൗഖ്യം മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയരീതിയാണ് ആർട് തെറപ്പി. മാനസികാഘാതമോ ദുഃഖകരമായ ജീവിതാനുഭവമോ മറികടക്കാനുള്ള ഫലപ്രദ മാർഗമാണിത്. വിഷാദം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (PSTD), ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), ഇന്റലക്ച്വൽ ഡിസോർഡർ (ID), അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD), ഓപ്പസിഷനൽ ഡിഫയന്റ് ഡിസോർഡർ (ODD), ഏതെങ്കിലും തരത്തിലുള്ള ആസക്തികൾ, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനും ആർട് തെറപ്പി ഉപയോഗപ്പെടുത്തുന്നു. സംസാര പ്രശ്നമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട ആശയവിനിമയത്തിനും ആർട് തെറപ്പി ഏറെ സഹായകരമാണ്. ഇന്ത്യയിലെ പഠനസാധ്യത എംഐടി എഡിടി യൂണിവേഴ്സിറ്റി പുണെ: എംഎഫ്എ ആർട് തെറപ്പി. യോഗ്യത: ബിഎഫ്എ ∙ സെന്റ് സേവ്യേഴ്സ് മുംബൈ: പിജി ഡിപ്ലോമ. യോഗ്യത: ഏതെങ്കിലും ബിരുദം സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാക്കുന്ന മറ്റു ചില സ്ഥാപനങ്ങളുമുണ്ട്. വിദേശത്തെ പഠനസാധ്യത യുഎസിൽ ആർട് തെറപ്പിസ്റ്റായി ജോലി ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള പിജിയും നിശ്ചിത മണിക്കൂർ ഇന്റേൺഷിപ്പും വേണം. തുടർന്ന് ക്ലിനിക്കൽ ആർട് തെറപ്പി ടെ

Opportunities @ Law : നിയമ മേഖലയിലെ വൈവിധ്യമാർന്ന കരിയർ സാധ്യതകൾ

നിയമ പഠനത്തിൽ 3 വർഷ കോഴ്സും പഞ്ചവൽസര ഇൻ്റഗ്രേറ്റഡ് കോഴ്സും (BA LLB /BSc LLB /BCom LLB/ BBA LLB) ലഭ്യമാണ്.  LLB (ബാച്ചിലർ ഓഫ് ലെജിസ്ലേറ്റീവ് ലോ) ബിരുദം നേടിയവർക്ക് നിയമ മേഖലയിലും അനുബന്ധ മേഖലകളിലും വൈവിധ്യമാർന്ന കരിയർ സാധ്യതകൾ തുറന്നിരിക്കുന്നു. അവയിലെ ചിലതുകൾ നമുക്കറിഞ്ഞിരിക്കാം: *1. അഭിഭാഷകൻ (Advocate):* * *വിവരണം:* കോടതിയിൽ കക്ഷികളെ പ്രതിനിധീകരിക്കുക, നിയമോപദേശം നൽകുക, കേസുകൾ വാദിക്കുക എന്നിവയാണ് അഭിഭാഷകന്റെ പ്രധാന ജോലി. * *ആവശ്യമായ യോഗ്യത:* LLB ബിരുദം, ബാർ കൗൺസിൽ പരീക്ഷയിൽ വിജയിക്കുക. * *തൊഴിൽ സാധ്യത:* കോടതികൾ, നിയമ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ. *2. ജഡ്ജി (Judge):* * *വിവരണം:* കോടതിയിൽ കേസുകൾ വിചാരണ ചെയ്യുകയും വിധി പറയുകയും ചെയ്യുന്നു. * *ആവശ്യമായ യോഗ്യത:* LLB ബിരുദം, ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുക. * *തൊഴിൽ സാധ്യത:* വിവിധ തലത്തിലുള്ള കോടതികൾ. *3. നിയമ ഉദ്യോഗസ്ഥൻ (Legal Officer):* * *വിവരണം:* കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ വകുപ്പുകൾ എന്നിവയിൽ നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു. * *ആവശ്യമായ യോഗ്യത:* LLB ബിരുദം. * *തൊഴിൽ

Courses After ITI : ഐടിഐ (Industrial Training Institute) കഴിഞ്ഞവർക്കുള്ള തുടർ പOനം

 (Industrial Training Institute) കഴിഞ്ഞവർക്ക് തുടർപഠനത്തിന് നിരവധി മാർഗങ്ങളുണ്ട്. അവരുടെ താൽപ്പര്യങ്ങളും കരിയർ ലക്ഷ്യങ്ങളും അനുസരിച്ച് അവർക്ക് വിവിധ ഓപ്ഷനുകൾ പരിഗണിക്കാം. *1. ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകൾ:* * ഐടിഐ കഴിഞ്ഞവർക്ക് രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം.  * ഇത് അവർക്ക് എഞ്ചിനീയറിംഗ്, ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനും കരിയർ സാധ്യതകൾ വർധിപ്പിക്കാനും സഹായിക്കും. * പോളിടെക്നിക്കുകൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. *2. ബിരുദ കോഴ്സുകൾ:* * ഐടിഐ കഴിഞ്ഞവർക്ക് ബി.വോക് (ബാച്ചിലർ ഓഫ് വൊക്കേഷൻ) പോലുള്ള ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. * ഈ കോഴ്സുകൾ പ്രായോഗിക കഴിവുകളും വ്യവസായ അനുഭവവും നൽകുന്നു, ഇത് തൊഴിൽ വിപണിയിൽ അവരെ കൂടുതൽ മത്സരാധിഷ്ഠിതരാക്കുന്നു. * വിവിധ സർവകലാശാലകളും കോളേജുകളും ബി.വോക് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. *3. അപ്രന്റീസ്ഷിപ്പ് പരിശീലനം:* * ഐടിഐ കഴിഞ്ഞവർക്ക് വിവിധ വ്യവസായങ്ങളിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം.  * പ്രായോഗിക പരിശീലനവും വ്യവസായ അനു