യുഎസ് ആസ്ഥാനമായ ഐഐഎ The Institute of Internal Auditors, 1035 – Greenwood Blvd., Suite 401, Lake Mary, FL 32746 USA, ഫോൺ: +1-407-937-1111; ഇ–മെയിൽ: CustomerRelations@theiia.org, വെബ്: https://www.theiia.org. 40 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിന്റെ CIA (സർട്ടിഫൈഡ് ഇന്റേണൽ ഓഡിറ്റർ) അംഗത്വം രാജ്യാന്തരതലത്തിൽ ഓഡിറ്റർ ജോലിക്ക് മികച്ച യോഗ്യതയായി കരുതിവരുന്നു. 1974 മുതൽ ഇതുവരെ 170 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലേറെ സിഐഎ–അംഗത്വം നൽകിയിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവയിൽ നല്ല വേതനത്തോടെ പ്രവർത്തിക്കാൻ സിഐഎമാർക്ക് അവസരമുണ്ട്. സ്വകാര്യമേഖലയിൽ ഇന്ത്യയിലുമുണ്ട് സാധ്യതകൾ. പക്ഷേ ഇവിടെ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കുള്ള സ്റ്ററ്റ്യൂട്ടറി അധികാരം സിഐഎയ്ക്കു കിട്ടില്ല. 🥏ചുമതലകൾ ഫിനാൻഷ്യൽ/ടാക്സ് /സ്റ്റോക് /റിസ്ക് മാനേജ്മെന്റ്, കമ്പനി ഓഡിറ്റ് മുതലായ പല ചുമതലകളും സിഐഎ കൈകാര്യം ചെയ്യും. കണക്കുകളിൽ കൃത്യത പാലിച്ച് ബിസിനസ് പ്രവർത്തനങ്ങൾ സത്യസന്ധവും കാര്യക്ഷമവും ആക്കുന്നതിനുള്ള ഉപദേശം നൽകുക, റിസ്ക് മാനേജ്മെന്റ് സ...