Paint Technology : Courses in India & Abroad

 *വർണ്ണങ്ങളുടെ ലോകത്തേക്ക് കൈപിടിക്കുന്ന പെയിന്‍റ് ടെക്നോളജി* 


പല രൂപത്തിലും പല ഭാവത്തിലും കെട്ടിടങ്ങൾ എമ്പാടും ഉയർന്നു വരികയാണ്. ഏതു കാലാവസ്ഥയിലും കെട്ടിടങ്ങളെ എടുത്ത് കാണിക്കാൻ പെയിന്റുകളുടെ  വർണ്ണങ്ങളാണ് സഹായിക്കുന്നത്. പതിനായിരക്കണക്കിന് കോമ്പിനേഷനുകളിൽ ആണ് ഇന്ന് പെയിന്റുകൾ  മാർക്കറ്റിൽ ഇറങ്ങുന്നത്. ഈ പെയിന്റുകളെ പറ്റി പഠിക്കുന്നതിനും എഞ്ചിനീയറിംഗ് ശാഖകൾ ഉണ്ട്.

കെമിക്കല്‍ ടെക്നോളജിയുടെ ഉപശാഖയാണ് പെയിന്റ് ടെക്‌നോളജി. പെയിന്റ് ടെക്നോളജിയെക്കുറിച്ച്  ആളുകള്‍ക്ക് വലിയ അറിയാത്തതിനാല്‍ വളരെ ചുരുക്കം കോളേജുകളില്‍ മാത്രമേ ഈ കോഴ്സ് പഠിപ്പിക്കുന്നുള്ളു.

പെയിന്റ് നിര്‍മ്മാണത്തിലെ വസ്തുക്കളെക്കുറിച്ചുള്ള പഠനവും ഗവേഷണവും ഉൾപ്പെടുന്ന രസതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പഠനശാഖയാണിത്. വിവിധ വസ്തുക്കള്‍ പെയിന്റുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിവിധ തരം പെയിന്റുകള്‍, അതിന്റെ ഉത്പാദന രീതി, ഘടന എന്നിവയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.


പോളിമെര്‍, ചായക്കൂട്ട്, ഡൈ, ജൈവലായകങ്ങള്‍, പദാര്‍ത്ഥങ്ങള്‍, ഹൈ സോളിഡ് കൊട്ടിങ്‌സ്, ഇലക്ട്രോ കോട്ടിങ്‌സ് എന്നിവ പെയിന്റ് ടെക്‌നോളജിയില്‍ ഉള്‍പ്പെടുന്ന പ്രധാന ഘടകങ്ങളാണ്. 

വാഹനനിര്‍മ്മാണ- റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ പെയിന്റ് ടെക്‌നോളജിയെ അടിസ്ഥാനപ്പെട്ടുള്ളതാണ്. പെയിന്റ് വ്യവസായത്തിന്റെ വിവിധ മേഖലകളിലും പെയിന്റ് ടെക്‌നോളജിസ്റ്റ് പ്രവര്‍ത്തിക്കുന്നു. പെയിന്റ് നിര്‍മ്മാണ കമ്പനികളില്‍ റിസര്‍ച്ച്  ആന്‍ഡ് ഡെവലപ്‌മെന്റിനൊപ്പം ഗുണമേന്മ ഉറപ്പുവരുത്തല്‍, നിര്‍മ്മാണം, വിപണനം എന്നീ രംഗങ്ങളില്‍ തൊഴില്‍ ചെയ്യാവുന്നതാണ്.


പെയിന്റ് നിര്‍മ്മാണ കമ്പനികളിലെ അസംസ്‌കൃത വസ്തുക്കളുടെയും പൂര്‍ത്തിയായ ഉത്പന്നങ്ങളുടെ വിവിധ ഘട്ടങ്ങളുടെയും പരിശോധന, ഗുണമേന്മ ഉറപ്പാക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ശരാശരി രണ്ടു മുതൽ പത്തുലക്ഷം ലക്ഷം രൂപവരെ ശമ്പളം പ്രതീക്ഷിക്കാവുന്ന പെയിന്റ് ടെക്‌നൊളജിസ്‌റ് ആകാന്‍ ബി.ടെക് പെയിന്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പെയിന്റ് ആപ്ലിക്കേഷന്‍ ടെക്നോളജി, എം.ടെക് പെയിന്റ് ടെക്‌നോളജി, പെയിന്റ് ആന്‍ഡ് വാര്‍ണിഷ് ടെക്നോളജി, ബി.ടെക് സര്‍ഫസ് കോട്ടിങ് ടെക്നോളജി, എം.ടെക് സര്‍ഫസ് കോട്ടിങ് ടെക്നോളജി എന്നീ കോഴ്സുകള്‍ ചെയ്യാവുന്നതാണ്. 

വിദൂര പഠനത്തിനായി പെയിന്റ് ആന്‍ഡ് കോട്ടിങ് ടെക്നോളജിയിൽ  പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമുമുണ്ട്.


🔅ഇന്ത്യയിലും വിദേശത്തുമായി പെയിന്റ് ടെക്‌നോളജി പഠിക്കാൻ അവസരം നൽകുന്ന സ്ഥാപനങ്ങൾ, കോഴ്‌സുകൾ .


🥏എ. ഇന്ത്യയിൽ 


Institute of chemical technology, Mumbai

Mumbai, Maharashtra Public/Government

Courses:- B.Tech/ M. Tech in Surface Coating Technology 


Harcourt Butler technical University, Kanpur

Kanpur, Uttar Pradesh   Public/Government

Courses:- B.Tech/ M. Tech in Paint  Technology  


Rashtrasant ukadoji Maharaj Nagpur University, Nagpur

Nagpur, Maharashtra Public/ Government

Courses:-  M. Tech in Surface Coating Technology 


Laxminarayan Institute of Technology,  Nagpur

Nagpur, Maharashtra  Public

Courses:- B.Tech in Surface Coating  Technology  


DE Society’s of Technical Institute, Pune

Pune, Maharashtra Private

Courses:- Diploma In Surface Coating Technology


University Institute of Chemical Technology, Kavayitri Bahinabai Chaudhari North Maharashtra University, Jalgaon

Bambhori Pr. Chandsar, Maharashtra Public/Government

Courses:- B. Tech in Paint Technology  


University of Mumbai, Mumbai

Mumbai, Maharashtra Public/Government

Courses:- B. Tech in Paint Technology


Chhatrapati Shahu Ji Maharaj University, Kanpur

Kanpur, Uttar Pradesh   Public/Government

Courses:- B. Tech in Paint Technology


Government Polytechnic, Gorakhpur

Gorakhpur, Uttar Pradesh Public/Government

Course:- Diploma in Paint Technology


Government Polytechnic,  Lakhimpur Kheri

Lakhimpur Kheri, Uttar Pradesh Public/Government

Course:- Diploma in Paint Technology


Government Polytechnic, Kashipur

Kashipur, UttaraKhand Public/Government

Course:- Diploma in Paint Technology


Government Polytechnic, Jagdishpur

Sltanpur, Uttar Pradesh Public/Government

Course:- Diploma in Paint Technology


Government Polytechnic, Kanpur

Kanpur, Uttar Pradesh Public/Government

Course:- Diploma in Paint Technology


Institute of Chemical Technology Mumbai, Marathwada Campus, Jalna

Jalna, Maharashtra Public/Government

Course:- Ph.D Surface Coating Technology


Government Polytechnic Kotwan, Mathura

Kotwan, Uttar Pradesh Public/Government

Course:- Diploma in Paint Technology


Government Polytechnic Chunar, Mirzapur

Mirzapur, Uttar Pradesh Public/Government

Course:- Diploma in Paint Technology


Government Polytechnic, Bindaki

Bindaki, Uttar Pradesh Public/Government

Course:- Diploma in Paint Technology


Mahamaya Polytechnic of Information Technology, Kaushambi

Kaushambi, Uttar Pradesh Public/ Government

Course:- Diploma in Paint Technology


🥏ബി. വിദേശ സ്ഥാപനങ്ങൾ 


1. University of Leeds

Country :- UK

Course:- M.Sc. In Polymer Colorants and Fine chemicals


2. Eastern Michigan University

Country:- USA

Course:- M.S. in Polymer and Coating Technology

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students