Certified Public Accountant : CPA

ലോകോത്തര നിലവാരമുള്ള ഒരു അമേരിക്കൻ സർട്ടിഫിക്കേഷൻ ആണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും മികച്ച കോഴ്സ് ആണ് American Institute of Certified Public Accountant( AICPA) ബോർഡിൻ്റെ CPA USA ( Certified Public Accountant – USA). പ്രൊഫഷണൽ കോഴ്സുകളിൽ ലോകത്തിലെ തന്നെ ഒന്നാമൻ എന്നറിയപ്പെടുന്ന ഈ കോഴ്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത അമേരിക്ക പോലെ ഒരു വികസിത രാജ്യത്ത് സ്വയം പ്രാക്ടീസ് ചെയ്യാം എന്നുള്ളതാണ്. ഈ കോഴ്സിലുടെ നിങ്ങളെ കാത്തിരിക്കുന്നത് ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ കൺട്രോളർ, ഫിനാൻസ് ഡയറക്ടർ, ഫിനാൻസ് അഡ്വൈസർ തുടങ്ങി സാമ്പത്തിക – അക്കൗണ്ടിംഗ് രംഗത്തെ ഒട്ടനവധി ജോലി സാധ്യതകൾ ആണ്.


ഇന്ത്യയിൽ Chartered Accountant നു തുല്യമാണ് അമേരിക്കയിലെ Certified Public Accountant. CPA USA കൂടാതെ CPA CANADA, CPA AUSTRALIA തുടങ്ങിയ കോഴ്സുമുണ്ട്. ഇതിൻ്റെ എല്ലാം വ്യത്യാസം എന്ന് പറയുന്നത് അതാത് രാജ്യത്ത് ആയിരിക്കും ഇത് പൂർത്തീകരിച്ചവർക്ക് സ്വയം പ്രാക്ടീസ് ചെയ്യാൻ സാധിക്കുന്നത്.

CPA പൂർത്തീകരിച്ച ഒരു വ്യക്തിക്ക് ഇന്ത്യയിൽ ലഭിക്കാവുന്ന വരുമാനം എന്ന് പറയുന്നത് ഒരു വർഷം 50 ലക്ഷത്തിനും മുകളിൽ ആണ്.


CPA കോഴ്സ് ചെയ്യാൻ ഒരാൾക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത എന്നത് 120 അക്കാദമിക് ക്രെഡിറ്റ് പോയിൻ്റ് ആണ്. ഇന്ത്യയിൽ ഈ ക്രെഡിറ്റ് ലഭിക്കണം എങ്കിൽ B com+M.com, B.com+MBA, B.com+PG, അല്ലെങ്കിൽ B.com+CA ഇതിൽ ഏതെങ്കിലും പൂർത്തീകരിച്ചവർക്ക് ആയിരിക്കും യോഗ്യത.


വെബ് വിലാസം: https://www.aicpa-cima.com/home


📚സിപിഎ (യുഎസ്എ), എസിസിഎ(യുകെ) എന്നിവ തമ്മിലുള്ള വ്യത്യാസം എന്ത്?


1.ബോര്‍ഡ്

CPA USA  നടത്തുന്നത് ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആയ AICPA (American Institute of Certified Public Accountant) ആണ് 

ACCA UK എന്നത്  UK യിലെ ഏറ്റവും പ്രസിദ്ധമായ അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ബോര്‍ഡ് ആയ  Association of Chartered Certified Accountant ഗ്ളോബൽ നടത്തുന്നതാണ് 


2. യോഗ്യത

CPA USA 120 ക്രെഡിറ്റ് പോയിന്റ് ആണ് പരീക്ഷ എഴുതുന്നതിന്. 

ലൈസന്‍സിന് വേണ്ടി 150 ക്രെഡിറ്റ് പോയിന്റ് വേണം. 

4 വര്‍ഷത്തെ ബിരുദത്തിന് തുല്യം. ഇന്ത്യയില്‍ ഡിഗ്രീക്ക് ശേഷം പി ജി കൂടെ വേണം. CA പൂര്‍ത്തീകരിച്ച ശേഷം അവര്‍ക്ക് ഈ കോഴ്‌സ് ചെയ്യാം


ACCAയും  CPAയും താരതമ്യപ്പെടുത്തുമ്പോള്‍ കോഴ്‌സിലേക്ക് പ്രവേശിക്കാന്‍ എളുപ്പം ACCA ആണ്. ഏറ്റവും കുറഞ്ഞ യോഗ്യത +2 ആണ്. എന്നിരുന്നാലും SSLC കഴിഞ്ഞവര്‍ക്ക് ഈ കോഴ്‌സില്‍ പ്രവേശിക്കാം, ചില മാനദണ്ഡങ്ങള്‍ അനുസരിച്ച്


3.പരീക്ഷ

CPA USA 4 പരീക്ഷകള്‍ മാത്രം, എല്ലാ പരീക്ഷകളും എഴുതണം.

ACCA 13 പരീക്ഷകള്‍. അതില്‍ യോഗ്യത അനുസരിച്ച് അവര്‍ക്ക് ചില പേപ്പറുകള്‍ ഒഴിവാക്കുന്നതാണ്.


4. സിലബസ്

CPA USA 4 പേപ്പറുകളില്‍ ആയി US അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ് ആയ US GAAP ആണ് വരുന്നത്.

ACCA 13 പേപ്പറുകളില്‍ ആയി International Financial Reporting Standards ( IFRS) ആണ് വരുന്നത്.


5.പരീക്ഷാ സമയങ്ങൾ 

CPA USA വര്‍ഷത്തില്‍ എപ്പോള്‍ ആണേലും പരീക്ഷകള്‍ എഴുതാം.

ACCA വര്‍ഷത്തില്‍ 4 തവണ പരീക്ഷ നടക്കുന്നു. മാർച്ച് ജൂൺ  സെപ്തംബർ  ഡിസംബർ മാസങ്ങളിൽ 


6. പൂര്‍ത്തീകരിക്കാന്‍ ഉള്ള കാലയളവ്

CPA USA 1 മുതല്‍ 1.5 വര്‍ഷം വരെ

ACCA 2 മുതല്‍ 3 വര്‍ഷം വരെ

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students