Posts

പാരമെഡിക്കൽ രംഗത്തെ തട്ടിപ്പ് കോഴ്സുകളെ പറ്റി അറിഞ്ഞിരിക്കുക

യൂണിവേഴ്സിറ്റികൾ 4 തരം, സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ്‌. ഇതിൽ കേരളത്തിൽ 15 സ്റ്റേറ്റ് യൂണിവേഴ്സിറ്റീസ്  ഉണ്ട്.  ഗവണ്മെൻ്റും UGCയും അംഗീകരിച്ച യൂണിവേഴ്സിറ്റിക്ക് മാത്രമേ യൂണിവേഴ്സിറ്റി പരിധിക്ക് പുറത്ത് വെളിയിൽ കോളേജുകൾക്കു അഫിലിയേറ്റ് നൽകുവാൻ പറ്റു.  കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമേ കേരളത്തിൽ Health കോഴ്സുകൾ നടത്തുവാൻ കോളേജുകൾക്ക് അഫിലിയേഷൻ (Kerala University of Health Sciences) കൊടുക്കുവാൻ പറ്റൂ, ഈ യൂണിവേഴ്സിറ്റി affiliation കൊടുത്താൽ മാത്രം പാരാമെഡിക്കൽ കോഴ്സ് നടത്താൻ പറ്റില്ല. കേരളത്തിലെ DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയും, കേരള സർക്കാരിന്റെയും, പാരാമെഡിക്കൽ കൗൺസിലിന്റെയും അഗീകാരം ഈ affiliation എടുക്കുന്ന മിനിമം 100 ബെഡഡ് ഹോസ്പിറ്റലിന് കാണണം,  എങ്കിൽ മാത്രമേ കേരളത്തിൽ പാരാമെഡിക്കൽ കോഴ്സ് നടത്താവൂ.    എല്ലാ വർഷവും ജൂൺ, ജൂലൈ ,ഓഗസ്റ്റ് മാസങ്ങൾ അടുപ്പിച്ചു കേരള സർക്കാർ പത്രമാധ്യമങ്ങളിൽ പരസ്യം നൽകി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വഴിയും LBS ഏകജാലകം വഴിയും ഇത്തരം കോഴ്സുകൾക്ക് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട്ട്മെന്റ് നടത്തുന്നതും എന്ന വലിയ സ

കോഴ്സുകളിലെ ചതിക്കുഴികൾ തിരിച്ചറിയുക

പത്തും പന്ത്രണ്ടും ക്ലാസ് പഠനം  കഴിഞ്ഞ നമ്മുടെ മക്കൾ, സ്വന്തം ഭാവി സുരക്ഷിതമാക്കാൻ ഏത് ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സ്നു ചേരണം എന്ന ചിന്തയിലും വേവലാതിയിലും ആയിരിക്കും, അച്ഛനമ്മമാർ സ്വന്തം മക്കളെ ഏത് നല്ല കോഴ്സ്നു ചേർക്കാം എന്ന ചൂട് പിടിച്ച ചർച്ചകളിലും വ്യാപൃതരായിരിക്കും. അവർ ഇതിനോടകം തന്നെ പല കോഴ്സുകളെ  പറ്റിയും അന്വേഷണങ്ങളും നടത്തിക്കാണും.  അല്ലെങ്കിൽ അവ നടത്തുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും കാണും.   ഈ അവസരത്തിൽ ആണ് നമ്മൾ ഓരോരുത്തരും നമ്മുടെ വിവേകവും ബുദ്ധിയും ഉപയോഗിച്ച് അനധികൃത കോഴ്സുകളെയും അവയുടെ നടത്തിപ്പുകാരെയും തിരിച്ചറിയേണ്ടത്;  പറഞ്ഞു വരുന്നത് അനധികൃത  പാരാമെഡിക്കൽ/ അലൈഡ്  ഹെൽത്ത് സയൻസ് കോഴ്സുകളിലെ ചതിക്കുഴികളെ പറ്റി ആണ്. നമ്മളിൽ പലരും പല പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും കണ്ടിട്ടുണ്ടാകും 6 മാസ ഡിപ്ലോമ MLT ,X-ray ECG, Dialysis, Optometry,  ഒരു വർഷ പാരാമെഡിക്കൽ ഡിപ്ലോമ  അല്ലെങ്കിൽ ഒരു വർഷ ഡിപ്ലോമ MLT ,X-ray ECG, Dialysis, Optometry, എന്നൊക്കെ.  ഇതിൻ്റെയൊക്കെ സത്യാവസ്ഥ  നമ്മളിൽ ഓരോരുത്തരും അറിയണം.....  കാരണം ഇതൊക്കെ ഒരു വല്യ ചതിക്കുഴികൾ ആണ്. കേരളത്തിൽ എങ്ങനെ ഒരു അംഗീകൃത

B.Com Course : Importance & Opportunities

ഇന്ത്യയില്‍ പഠിച്ച വിഷയത്തില്‍ തന്നെ ജോലി നേടി കരിയര്‍ മുന്നോട്ടുകൊണ്ട് പോകാൻ പറ്റുന്നവരിൽ മുൻപന്തിയിലുള്ളത് കൊമേഴ്സ് ബിരുദക്കാരാണ്. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴ്സാണ് ബികോം എന്നത്. ബികോമിന്റെ തന്നെ പല വിഭാ​ഗങ്ങളെ സ്പെഷ്യലൈസേഷൻ ചെയ്ത് പഠിക്കാവുന്നതുമായ നിരവധി കോഴ്സുകളും ഉണ്ട്.  അതിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ് ബികോം ടാക്സേഷൻ തുടങ്ങി നിരവധിയുണ്ട്. *ബികോം എന്നത് നിരവധി തൊഴിൽ അവസരങ്ങളും സാധ്യതയുള്ള കോഴ്സ് ആണെങ്കിലും അത്രമാത്രം മത്സരബുദ്ധിയോടെ നേരിടുന്നവർക്കേ കരിയർ മികച്ച് നിൽക്കുകയുള്ളു.* സാധാരണയായി ബികോം കോഴ്സ് പഠിച്ചിറങ്ങിയവർക്ക് കൂടുതൽ ആയും ലഭിക്കുന്ന തൊഴിൽ മേഖല എന്നത് അക്കൗണ്ടിങ്ങ് എന്നതാണ്.  ഇതിന് നിരവധി അവസരങ്ങളും ഉണ്ട്. പക്ഷെ അക്കൗണ്ടിങ്ങിൽ താൽപര്യമില്ലാത്തവർ വേറെ ഏത് വഴിക്ക് പോയി കരിയർ സുരക്ഷിതമാക്കുമെന്ന് അറിയാത്തവരാണ്. സാധാരണയായി എംകോമിലേക്കും, എംബിഎ യിലേക്കും മാറിയാൽ തന്നെ അക്കൗണ്ടിങ്ങ് അല്ലാത്ത മറ്റേതൊക്കെ മേഖലയിലാണ് ജോലി കിട്ടുക എന്നൊക്കെയുള്ള ആശങ്കയുള്ളവരാണ് പലരും. ബികോമിന് നിരവധി സ്പെഷ്യലൈസേഷനുകളുണ്ട്. അക്കൗണ്

Psychology Myths & Facts

 *സൈക്കോളജി_നമ്മൾ_ഉദ്ദേശിച്ച_ആളല്ല* എന്ന്‌ പറയാതിരിക്കാൻ പ്ലസ്‌ടു കഴിഞ്ഞു സൈക്കോളജിയിലേക്ക് വണ്ടി കയറുന്നവർ അറിയാൻ... ആദ്യമേ പറയട്ടെ , ഇത് നിങ്ങളുടെ ആവേശം തളർത്താനല്ല , മറിച്ചു ഇപ്പൊ ഉള്ള ആവേശം ഡിഗ്രിയും പിജിയും പഠിക്കുമ്പോഴും തളരാതിരിക്കാൻ വേണ്ടിയാണ്. ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവെന്നു പറഞ്ഞ SSLC യും , രണ്ടാമത്തെ വഴിതിരിവെന്നു പറഞ്ഞ പ്ലസ് ടു  പരീക്ഷയും കഴിഞ്ഞ് അടുത്ത വഴി തിരിയാൻ വേണ്ടി ഡിഗ്രിക്ക് ചേരാൻ നിൽക്കുന്ന ഒരുപാട് കുട്ടികളുടെ പ്രിയപ്പെട്ട ഓപ്‌ഷൻ ആയി സൈക്കോളജി മാറി വരുന്നുണ്ടെന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള കരിയർ ചോയ്സ് ശ്രദ്ധിച്ചാൽ മനസ്സിലാകും. വളരെ നല്ലതും പ്രശംസനീയവുമാണ് കുട്ടികളുടെ ഈ മനോഭാവം. മറ്റേതൊരു വിഷയത്തേക്കാളും ഒരുപക്ഷേ മറ്റുള്ളവരുടെ നന്മയ്ക്കും , സന്തോഷത്തിനും കാരണമാകുന്ന ഒരു പ്രൊഫെഷനും, ആത്മ സംതൃപ്തിയിലൂടെ ജോലി ചെയ്യാനും സാധിക്കുന്ന ഒരു തൊഴിൽ- സേവന മേഖല എന്ന നിലയിൽ സൈക്കോളജിയിലേക്ക് കടന്ന് വരുന്ന വിദ്യാർഥികളെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുന്നു. സൈക്കോളജി തിരഞ്ഞെടുക്കുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നാകും എന്ന്‌ തോന്നുന്നു, ഭാവിയിൽ നിരാ

Polytechnic Colleges

 *പോളിടെക്നിക് കോളേജുകൾ: സാങ്കേതിക വിജ്ഞാനങ്ങൾ പകർന്നു തരുന്ന കലാലയങ്ങൾ* 🔳പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു, പിന്നെ ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകൾ തിരഞ്ഞെടുത്ത് മുന്നേറുന്നതിൽ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയിൽ പഠനമാഗ്രഹിക്കുന്നവരുടെ   മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്നിക് കോളേജുകളിലെ എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകൾ. 🔳പ്രായോഗിക  പരിജ്ഞാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പോളിടെക്നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാർഥികൾ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല. 🔳കേരള സർക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം  തുടങ്ങിയ വിവിധ വകുപ്പുകൾക്ക് പുറമെ ഇന്ത്യൻ റെയിൽവേ, ബിഎച്ച്ഇഎൽ, എൻടിപിസി, പവർഗ്രിഡ്,  ഇന്ത്യൻ ഓയിൽ,  ഗെയിൽ,   സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ,  ഭാരത് പെട്രോളിയം, ഒഎൻജിസി,  കോൾ ഇന്ത്യ, എച്ച്പിസിഎൽ, ബിഎസ്എൻഎൽ, ഐടി കമ്പനികൾ, നിർമാണ, ഉദ്പാദന, മെയിന്റനൻസ് കമ്പനികൾ തുടങ്ങിയ സർക്കാർ, സ്വകാര്യ  മേഖലകളിൽ തൊഴിലവസരം നേടാവുന്നതാണ്. 🔳സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റെഷൻ ബ്രാഞ്ചുകളിൽ പഠനം പൂർത്തിയാക്കിയ ശേഷം  പ്രായോഗിക തൊഴിലനുഭ

Career @ Social Work

സോഷ്യല്‍ വര്‍ക്ക് എന്ന പദം പോലും പലപ്പോഴും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. സോഷ്യല്‍ സര്‍വീസ് പലപ്പോഴും സോഷ്യല്‍ വര്‍ക്ക് ആയി തെറ്റിധരിക്കപ്പെടുന്നുണ്ട്. സാമൂഹ്യ സേവനം ചെയ്യുന്നവരെ ഒക്കെ സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നാണ് സമൂഹവും സാമൂഹിക സേവകരും വിശേഷിപ്പിക്കുന്നത്. സര്‍വീസും, വര്‍ക്കും തമ്മിലുള്ള പ്രധാന വ്യത്യാസം വര്‍ക്ക് ചെയ്താല്‍ ക്യാഷ് കൊടുക്കണം എന്ന് തന്നെ ആണ്. ഇത് പറയുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ കേട്ടിട്ടുണ്ട് സര്‍വീസ് ചെയ്യാന്‍ ആള്‍ ഉണ്ടാകുമ്പോള്‍ ക്യാഷ് കൊടുത്ത് ആളെ വെക്കണോ എന്ന്. തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന നമ്മുടെ സമൂഹത്തില്‍ പേര്‍സണല്‍ ലൈഫ് ഒക്കെ മാറ്റി വച്ച് കമ്മിറ്റഡ് സര്‍വീസ് ചെയ്യാന്‍ മാത്രമായി എത്ര പേര്‍ കാണും? ഇവിടെ സോഷ്യല്‍ വെല്‍ഫെയര്‍ മേഖലയില്‍ തന്നെ ഒരുപാട് ചെയ്യാന്‍ ഉണ്ട്, അതൊക്കെ പേര്‍സണല്‍ ലൈഫിനേക്കാള്‍ സര്‍വീസിന് ഇമ്പോർട്ടൻസ് കൊടുത്ത് ചെയ്യാന്‍ സന്നദ്ധരായ എത്ര പേര്‍ കാണും? അത്തരത്തില്‍ ഉള്ളവരെ കൊണ്ട് മാത്രം സോഷ്യല്‍ Welfare ആക്ടിവിറ്റീസ് നല്ല രീതിയില്‍ നടക്കുമോ? നേരെ മറിച്ച് അതൊരു തൊഴിലായി ഏറ്റെടുത്ത് ചെയ്യാന്‍ ഉള്ളവര്‍ ഉണ്ടാകുന്നത് നല്ലതല്ലേ?… സര്‍വീസിന്റെയും വര്‍

After 10th Options & Opportunities

 *പത്ത് കഴിഞ്ഞാല്‍ പ്ലസ് വണ്‍ മാത്രമല്ല, മറ്റ് അവസരങ്ങളും ഓപ്ഷനുകളും വാനോളം* പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്ക്, കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ള പഠന സാധ്യതയാണ് പ്ലസ് ടു. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 46 കോമ്പിനേഷനുകള്‍ പ്ലസ്ടുവില്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ, കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, വിദ്യാര്‍ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയവ തന്നെ തിരഞ്ഞെടുക്കണം. രക്ഷിതാക്കള്‍ക്ക് ഇഷ്ടമെന്നു കരുതി, കൊമേഴ്‌സ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയെ സയന്‍സിനു കൊണ്ടുപോയി ചേര്‍ത്തരുത്. സ്വയം തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുള്ള അവരുടെ പ്രായത്തെ പരിഗണിച്ച്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സയന്‍സില്‍ താത്പര്യമില്ലെങ്കില്‍ ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ കോമേഴ്‌സ് ഗ്രൂപ്പെടുക്കാന്‍ പ്രേരിപ്പിക്കണം. ഏതു കോഴ്‌സ് എടുക്കുമ്പോഴും, പ്ലസ് ടുവിനു ശേഷമുള്ള തുടര്‍പഠനം കൂടി മുന്നില്‍ കാണേണ്ടതുണ്ട്. സയന്‍സ് പഠിക്കാന്‍ ഒരു താത്പര്യവുമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ്‌ എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. മെഡിക്കല്‍-പാരാമെഡിക്കല്‍ കോഴ്‌സു