Posts

List of Organizations offering FREE IAS coaching to students

 *സൗജന്യമായി സിവിൽ സർവ്വീസിലേക്ക് പരീക്ഷാ _ ഇൻറർവ്യൂ കോച്ചിങ് നൽകുന്ന സ്ഥാപനങ്ങൾ  1) *Directorate of Minorities, Government of Karnataka* . www.gokdom.kar.nic.in Directorate of Minorities, 20th Floor, Vishveshwaraiah Tower, Dr. B.R. Ambedkar Veedhi, Bengaluru-560001. Phone No. 080-22863618 Fax No. 080-22863617  Email ID: gokdom@gmail.com 2) *HAMDARD STUDY CIRCLE , NEW DELHI* www.hamdardstudycircle.in Scheme: Coaching for Minorities Selection on the basis of examination and interview  Talimabad,SangamVihar,NewDelhi110062 3) *Centre for coaching & Career Planning (Jamia Millia Islamia), NEW DELHI* :   http://jmi.ac.in/cccp/notification Jamia Millia Islamia has a Centre for Coaching and Career Planning and also a library. The Centre's Library has been especially established to meet the needs of the students  appearing in different competitive examinations. It has very useful learning materials relevant to different competitive examinations. Centre for Coaching and Career Planning,

അസീം പ്രേംജി വാഴ്‌സിറ്റി UG, PG കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (2023 ൽ +2 പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം

*Azim Premji University* invites applications for the first round of admissions for undergraduate and postgraduate programmes for 2023.(Those completing their Class 12 / Graduation in 2023 can also apply) *Undergraduate Programmes*  > 4-year BA Honours (Economics | English | History | Philosophy | Social Science)  > 4-year BSc Honours (Biology | Chemistry | Environmental Science and Sustainability | Mathematics | Physics) > 4-year B.Sc.B.Ed- (Biology | Chemistry | Physics | Mathematics) & Education) *Postgraduate Programmes*  > MA Education > MA Development  > LLM in Law and Development.  *Timelines* Selection process includes a written test and interviews for shortlisted candidates.  *Last date to apply for Round-1 is 24th November*, National entrance test on 24th December. _Personal interviews will be held in Jan-Feb 2023_ Classes commencing in July 2023 (Note: The Round-2 selection process will be held in March-April 2023) *Apply online* Postgraduate programmes

നോർക്ക-യു.കെ കരിയർ ഫെയർ: നവംബർ 21 മുതൽ എറണാകുളത്ത്

ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും. ഡോക്ടർമാർ, നഴ്സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദവിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ നവംബർ 15-ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമർപ്പിക്കാം. https://knowled

2024 മുതൽ നീറ്റ് പി.ജിയില്ല : പകരം 'നെക്സ്റ്റ്

 എം.ബി.ബി.എസ്. അവസാനവർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയായ ‘നെക്സ്റ്റ്’ 2024 അധ്യയനവർഷംമുതൽ പ്രാബല്യത്തിൽവരുന്ന സാഹചര്യത്തിൽ അടുത്തവർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കുന്ന നീറ്റ് പി.ജി. പരീക്ഷ അവസാനത്തേതാകുമെന്ന് റിപ്പോർട്ട്. ദേശീയ പരീക്ഷാ ഏജൻസിയാകും നെക്‌സ്റ്റ് പരീക്ഷ നടത്തുക. ഇതിന് മുന്നോടിയായി മോക് പരീക്ഷയുമുണ്ടാകും. എൻ.എം.സി. നിയമപ്രകാരം നെക്സ്റ്റ് പരീക്ഷ പാസാകുന്ന അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികൾക്ക് സംസ്ഥാന-ദേശീയ മെഡിക്കൽ രജിസ്റ്ററിൽ പേരുചേർത്തശേഷം പ്രാക്ടീസ് ചെയ്യാം. പി.ജി. മെഡിക്കൽ പ്രവേശനം, വിദേശ മെഡിക്കൽ ബിരുദ പരീക്ഷ (എഫ്.എം.ജി.ഇ.) എന്നിവയ്ക്കും നെക്സ്റ്റ് ബദലാകും.  എയിംസ് ഉൾപ്പെടെയുള്ള കോളേജുകളിലേക്കുള്ള പി.ജി. പ്രവേശനം നെക്സ്‌റ്റിന്റെ അടിസ്ഥാനത്തിലാകും. റാങ്ക് മെച്ചപ്പെടുത്താൻ നെക്സ്റ്റ് ഒന്നിലധികംതവണ എഴുതാം. 2019-ൽ പാർലമെന്റ് പാസാക്കിയ ദേശീയ മെഡിക്കൽ കമ്മിഷൻ ചട്ടത്തിലാണ് നെക്സ്റ്റ് പരീക്ഷയ്ക്കുള്ള നിർദേശം ഉൾപ്പെടുത്തിയിട്ടുള്ളത്.

നിയുക്തി 2022': മെഗാ ജോബ് ഫെസ്റ്റ് നവംബര്‍ 20 ന്

 നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ 'നിയുക്തി 2022 ജോബ്‌ഫെസ്റ്റ്' നടത്തുന്നു.  മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.   ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.  നവംബര്‍ എട്ടോടുകൂടി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കും .രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് 17ാം തിയ്യതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക

കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

 *നീലിറ്റിൽ  പി ജി. ഡിപ്ലോമ പ്രോഗ്രാമുകൾ* കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 21 വരെ www.nielit.gov.in/content/online-registration എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.  യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗം 500 രൂപ. പഠനം ഓഫ്‌ലൈൻ രീതിയിൽ. 1) പിജി ഡിപ്ലോമ ഇൻ ഡേറ്റ അനലിറ്റിക്സ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: ഈ മാസം 28 മുതൽ 24 ആഴ്ച. 50 സീറ്റ്. ഫീസ് ജിഎസ്ടി അടക്കം 63,400 രൂപ. ക്ലാസ്‌ റൂം പഠനം. സംശയ പരിഹാരത്തിനു ഫോൺ – 9447305951 യോഗ്യത: ബിടെക്, ബിഎസ്‌സി (ഐടി / കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് / ഫിസിക്സ് / കെമിസ്ട്രി / മാത്‌സ് / സ്റ്റാറ്റ്സ്), ബിസിഎ, 3 വർഷ ഡിപ്ലോമ, അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദത്തോടൊപ്പം പിജിഡിസിഎ / നീലിറ്റ് എ/ബി ലവൽ, അഥവാ തുല്യയോഗ്യതയും കംപ്യൂട്ടർ പ്രോഗ്രാമിങ് അറിവും വേണം. 2) പിജി ഡിപ്ലോമ ഇൻ ഇൻ‍ഡസ്ട്രിയൽ ഓട്ടമേഷൻ

രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റി (ക്ലാറ്റ്) ന് നവംബർ 13 വരെ അപേക്ഷിക്കാം

 *ക്ലാറ്റ്: അപേക്ഷ 13 വരെ*  കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഉൾപ്പെടെ രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റി (ക്ലാറ്റ്) ന് നവംബർ 13 വരെ അപേക്ഷിക്കാം. നിയമ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച പഠനവും അവസരങ്ങളുമാണ് നിയമ സർവകലാശാലകൾ നൽകുന്നത്. ക്ലാറ്റ് യു.ജി. സ്‌കോർ/റാങ്ക് പരിഗണിച്ച് ദേശീയ നിയമ സർവകലാശാലകൾ അല്ലാതെ മറ്റുചില സ്ഥാപനങ്ങളും നിശ്ചിത പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ബിരുദം: ബിരുദതലത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.എസ്‌സി. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.എസ്.ഡബ്ല്യു. എൽഎൽ.ബി. യോഗ്യത: 10+2/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം. പി.ജി.: ഒരുവർഷം ദൈർഘ്യമുള്ള എൽഎൽ.എം. പി.ജി. യോഗ്യത: 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗത്തിന് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള, എൽഎൽ.ബി./തത്തുല്യം. 2023 ഏപ്രിൽ/മേയ്