കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം

 *നീലിറ്റിൽ  പി ജി. ഡിപ്ലോമ പ്രോഗ്രാമുകൾ*



കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 2 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 21 വരെ www.nielit.gov.in/content/online-registration എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

 യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗം 500 രൂപ. പഠനം ഓഫ്‌ലൈൻ രീതിയിൽ.


1) പിജി ഡിപ്ലോമ ഇൻ ഡേറ്റ അനലിറ്റിക്സ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: ഈ മാസം 28 മുതൽ 24 ആഴ്ച. 50 സീറ്റ്. ഫീസ് ജിഎസ്ടി അടക്കം 63,400 രൂപ. ക്ലാസ്‌ റൂം പഠനം. സംശയ പരിഹാരത്തിനു ഫോൺ – 9447305951


യോഗ്യത: ബിടെക്, ബിഎസ്‌സി (ഐടി / കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് / ഫിസിക്സ് / കെമിസ്ട്രി / മാത്‌സ് / സ്റ്റാറ്റ്സ്), ബിസിഎ, 3 വർഷ ഡിപ്ലോമ, അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദത്തോടൊപ്പം പിജിഡിസിഎ / നീലിറ്റ് എ/ബി ലവൽ, അഥവാ തുല്യയോഗ്യതയും കംപ്യൂട്ടർ പ്രോഗ്രാമിങ് അറിവും വേണം.


2) പിജി ഡിപ്ലോമ ഇൻ ഇൻ‍ഡസ്ട്രിയൽ ഓട്ടമേഷൻ സിസ്റ്റം ഡിസൈൻ: ഈ മാസം 28 മുതൽ 24 ആഴ്ച. 50 സീറ്റ്. ഫീസ് ജിഎസ്ടി അടക്കം 59,000 രൂപ. പട്ടികവിഭാഗക്കാർക്ക് 6000 രൂപ. സംശയ പരിഹാരത്തിനു ഫോൺ – 9080515215 


യോഗ്യത: ബിടെക് (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / മെക്കട്രോണിക്സ്/ കെമിക്കൽ / കംപ്യൂട്ടർ സയൻസ് 


ഇവയ്ക്കു പുറമേ 14ന് തുടങ്ങുന്ന 24 ആഴ്ചത്തെ പിജി ഡിപ്ലോമ ഇൻ അ‍ഡ്വാൻസ്ഡ് സിഎൻസി ടെക്നോളജി പ്രോഗ്രാമിലേക്ക് ഇന്നു വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. യോഗ്യത: ബിടെക് മെക്കാനിക്കൽ എൻജിനീയറിങ്. NIELIT, Kozhikode – 673601

ഫോൺ : 0495-2287266

 info@calicut.nielit.in

 വെബ്: www.nielit.gov.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students