Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ 2788 ഒഴിവുകൾ: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്തികകളിലായി ഉള്ള 2788 കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷ നൽകാം. പുരുഷൻമാർക്കായി 2651 ഒഴിവുകളും വനിതകൾക്കായി 137 ഒഴിവുകളും ഉണ്ട്. *തസ്തികയും ഒഴിവുകളുടെ എണ്ണവും * പുരുഷൻമാരുടെ ഒഴിവുകൾ: കോബ്‌ളർ 88, ടെയ്‌ലർ 47, കുക്ക് 897, വാട്ടർ കാരിയർ 510, വാഷർമാൻ 338, ബാർബർ 123, സ്വീപ്പർ 617, കാർപ്പെന്റർ 13, പെയിന്റർ 3, ഇലക്ട്രിഷ്യൻ 4, ഡ്രോട്ട്‌സ്മാൻ 1, വെയ്റ്റർ 6, മാലി 4 വീതമാണ് ഒഴിവുകൾ. വനിതകളുടെ ഒഴിവുകൾ: കോബ്‌ളർ 3, ടെയ്‌ലർ 2, കുക്ക് 47, വാട്ടർ കാരിയർ 27, വാഷർമാൻ 18, ബാർബർ 7, സ്വീപ്പർ 33 ഒഴിവുകളും. അപേക്ഷകർക്കുവേണ്ട യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അതല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ. പ്രായപരിധി: 2021 ഓഗസ്റ്റ് ഒന്നിന് 18 – 23 വയസ്. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇ

പി ജി ഡി എം ഇ പി കോഴ്‌സ് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ എംഇപി സിസ്റ്റംസ്  മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള അപേക്ഷാ തീയതി  നീട്ടി.   ഫെബ്രുവരി ഏഴിനു  ക്ലാസുകൾ ആരംഭിക്കും.  ബി ടെക് മെക്കാനിക്കൽ/ ഇലക്ട്രിക്കൽ  പാസായവർക്ക് അപേക്ഷിക്കാം. വെന്റിലേഷൻ (ഹീറ്റ് മാനേജ്‌മെന്റ് & എയർ സർക്കുലേഷൻ - HVAC), ഇലക്ട്രിക്കൽ സിസ്റ്റം (പവർ ഗ്രിഡ് മുതൽ വിവിധ ഔട്ട്പുട്ടുകൾ വരെ), പ്ലംബിങ് (ജലവിതരണവും മലിനജലനിർമാർജനവും ഉൾപ്പെടെ), ഉപയോഗിക്കുന്ന വസ്തുക്കളുടെ ക്വാളിറ്റി പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തൽ, ക്വാളിറ്റി ഹെൽത്ത് സേഫ്റ്റി എൻവയൺമെന്റ്, എന്നിങ്ങനെ ഈ മേഖലയിലെ എല്ലാ പ്രവർത്തനത്തിലും പ്രായോഗികപരിശീലനം നൽകുന്നതാണ് കോഴ്‌സ്. ദേശീയനിലവാരമുള്ള പരിശീലനലാബുകൾ, അനുഭവസമ്പത്തുള്ള അധ്യാപകർ, ഇന്റേൺഷിപ് സൗകര്യം എന്നിവ കോഴ്‌സിന്റെ  പ്രത്യേകതകളാണ്.   ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് എംഇപി വർക്ക്ഷോപ്പുകളുടെ  ക്രമീകരണം.  വെബ്

പോലീസ് ട്രെയിനിംഗ് കോളേജിലെ ഇഗ്നോ സ്റ്റഡി സെന്‍ററില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ,  സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്,  ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്‍ററായി പോലീസ് ട്രെയിനിംഗ് കോളേജ്  തിരഞ്ഞെടുക്കണം.  റീജിയണല്‍ സെന്‍ററായി തിരുവനന്തപുരം തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍ ignoucentreptc40035p@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും 9447481918, 9497905805 എന്നീ ഫോണ്‍മ്പരുകളിലും ലഭിക്കും.

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ്; 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവി 50 എസ്എസ്‌സി ഓഫീസേഴ്‌സിന് (എക്‌സിക്യൂട്ടീവ് ബ്രാഞ്ച് – ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്‌സിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. 2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.  എസ്എസ് സി ഓഫീസർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി (എക്‌സിക്യൂട്ടീവ് ബ്രാഞ്ച്), ഒഴിവുകളുടെ എണ്ണം 50, ശമ്പളസ്‌കെയിൻ – 56100-110700 ലെവൽ 10. കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഐടി അല്ലെങ്കിൽ എംഎസ്സി (കമ്പ്യൂട്ടർ / ഐടി) അല്ലെങ്കിൽ എംസിഎ അല്ലെങ്കിൽ എംടെക് (കമ്പ്യൂട്ടർ സയൻസ് / ഐടി)   പ്രായപരിധി: 1997 02 ജൂലൈ നും 2003 നും ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: ജനുവരി 27, 2022. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ഡൽഹി സർവകലാശാല , JNU സർവകലാശാലകൾക്ക്: പ്രത്യേക എൻട്രൻസ് ഇല്ല. പ്രവേശനം CUCET വഴി

ജെഎൻയു പ്രവേശനത്തിന് അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷയില്ല.  കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ജെഎൻയുവിനെ കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അംഗീകരിച്ചു. അക്കൗദമിക് കൗൺസിലാണ് ഇത് സംബന്ധിച്ച് തീരുമാനം സ്വീകരിച്ചത്. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (സെൻട്രൽ യൂണിവേഴ്‌സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ്) പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്റെയും മാനദണ്ഡം.  നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്.  2022-23 വർഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ഡൽഹി സർവകലാശാലയും വ്യക്തമാക്കിയിരുന്നു

സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം:ഇപ്പോൾ അപേക്ഷിക്കാം

 കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍  ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന  പരിശീലന പരിപാടി ജനുവരി  18-ന് ആരംഭിക്കുന്നു.  സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്‌ളോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 21-45 ഇടയില്‍.     ഐ ടി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സാമ്പത്തിക  വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പഌനിംഗ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള ഗവ സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്‌സ്‌പ്പോര്‍ട്ട്  ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍ ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയ വിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍  ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 18-ന് മ

സോളാർ ടെക്‌നീഷ്യൻ കോഴ്‌സിന് അപേക്ഷിക്കാം

 കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിന് കീഴിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാർ ടെക്‌നീഷ്യൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.   എസ് എസ് എൽ സി, ഐ ടി ഐ, വയർമാൻ, ഇലക്ട്രീഷ്യൻ, കെ ജി സി ഇ, ഡിപ്ലോമ, ഇലക്ട്രിക്കൽ കോൺട്രാക്‌ടേഴ്‌സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  പത്ത് ദിവസത്തെ കോഴ്‌സിന് 4000 രൂപയാണ് ഫീസ്.  അവധി ദിവസങ്ങളിലാണ് ക്ലാസ്.   അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിൽ ലഭിക്കും.  ജനുവരി 21ന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും.   ഫോൺ: 9446031710, 9446680061.