സൗജന്യ ഓണ്‍ലൈന്‍ വ്യവസായ സംരംഭകത്വ പരിശീലനം:ഇപ്പോൾ അപേക്ഷിക്കാം

 കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍  ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന  പരിശീലന പരിപാടി ജനുവരി  18-ന് ആരംഭിക്കുന്നു.

 സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എഞ്ചിനീയറിംഗിലോ ബിരുദമോ ഡിപ്‌ളോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം.

 പ്രായപരിധി 21-45 ഇടയില്‍.

    ഐ ടി ആന്റ് ഇലക്ട്രോണിക്‌സ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കല്‍, സാമ്പത്തിക  വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് സര്‍വെ, ബിസിനസ് പഌനിംഗ്, മാനേജ്‌മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കുളള ഗവ സഹായങ്ങള്‍, ഇന്‍കുബേഷന്‍ സ്‌കീം, എക്‌സ്‌പ്പോര്‍ട്ട്  ഇംപോര്‍ട്ട് മാനദണ്ഡങ്ങള്‍ ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി ആക്ട്, ആശയ വിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍  ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

 പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 18-ന് മുമ്പായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക്:  9847463688, 9447509643, 0484-412900.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students