ഡൽഹി സർവകലാശാല , JNU സർവകലാശാലകൾക്ക്: പ്രത്യേക എൻട്രൻസ് ഇല്ല. പ്രവേശനം CUCET വഴി

ജെഎൻയു പ്രവേശനത്തിന് അടുത്ത വർഷം മുതൽ പ്രത്യേക പരീക്ഷയില്ല. 

കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ജെഎൻയുവിനെ കൂടി ഉൾപ്പെടുത്താനുള്ള ശുപാർശ അംഗീകരിച്ചു. അക്കൗദമിക് കൗൺസിലാണ് ഇത് സംബന്ധിച്ച് തീരുമാനം സ്വീകരിച്ചത്.

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (സെൻട്രൽ യൂണിവേഴ്‌സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ്) പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്റെയും മാനദണ്ഡം.

 നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്.

 2022-23 വർഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ഡൽഹി സർവകലാശാലയും വ്യക്തമാക്കിയിരുന്നു

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students