Linkedin Account: ലിങ്ക്ഡ് ഇൻ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം?
ഒരു ലിങ്ക്ഡ് ഇൻ അക്കൗണ്ട് എങ്ങിനെ തുടങ്ങാമെന്നും അതിനെ ഫലപ്രദമായി എങ്ങിനെ ഉപയോഗിക്കാമെന്നും പറഞ്ഞു തരണം എന്നതായിരുന്നു ഇന്ന് ലഭിച്ച സന്ദേശങ്ങളുടെ രത്ന ചുരുക്കം. അവർക്കു വേണ്ടിയും താല്പര്യമുള്ളവർക്ക് വേണ്ടിയും ഈ കുറിപ്പ് പോസ്റ്റ് ചെയ്യുകയാണ്. 🌠ലിങ്ക്ഡ് ഇൻ എന്നത് ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് പ്ലാറ്റുഫോം ആണ്. ലിങ്ക്ഡ് ഇൻ ഒരിക്കലും ഇൻഡീഡ്, മോൺസ്റ്റർ, നൗക്രി തുടങ്ങിയവയെ പോലെയുള്ള ഒരു സമ്പൂർണ തൊഴിലവസരം പ്രസിദ്ധികരിക്കുന്ന വെബ്സൈറ്റ് അല്ല. റിക്രൂട്ട്മെന്റ് ഒരു പ്രധാന ഭാഗം ആണെങ്കിൽ തന്നെയും ലിങ്ക്ഡ് ഇൻ ഉന്നം വെക്കുന്നത് മറ്റു ചില ഉദ്ദേശങ്ങളെയാണ്. *എന്തൊക്കെയാവാം ആ ഉദ്ദേശ്യങ്ങൾ?* പ്രധാനമായും ഒരേ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഒരേ രീതിയിലുള്ള അഭിരുചി ഉള്ളവർ എന്നിവരുമായി കണക്ട് ചെയ്യുക, വിഷയങ്ങളിലെ ജ്ഞാനവും, തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, അവക്കുള്ള ഉത്തരങ്ങൾ കണ്ടത്തുക എന്നിവയാണ് ആദ്യത്തെ ഉദ്ദേശം. അടുത്തത്, ഒരു വിഷയത്തിൽ വിദഗ്ധ ഉപദേശത്തിനായി ഒരു മെന്ററെ (Mentor ) കണ്ടെത്താൻ ഉപയോഗിക്കുക എന്നതാണ്. ഉദാഹരണത്തിന് നിങ്ങൾക്കു ഒരു പേർസണൽ പ്രൊജക്റ്റ് ചെയ്യാൻ താ...