കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ഓഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിൽ ഫോൺനമ്പർ നൽകി ഒ.ടി.പി. വെരിഫിക്കേഷൻ നടത്തണം. മൊബൈലിൽ ലഭിക്കുന്ന ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷാഫീസ് അടച്ചശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ട. അനുബന്ധ രേഖകൾക്കൊപ്പം അതത് കോളേജുകളിൽ സമർപ്പിക്കണം. മാനേജ്‌മെന്റ്, സ്‌പോർട്‌സ് എന്നീ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ രജിസ്‌ട്രേഷന് 10 ഓപ്ഷൻവരെ നൽകാം. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകളിൽ വിദ്യാർഥികൾക്ക് ഏറ്റവും താത്‌പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കണം. അപേക്ഷാഫീസ്: ജനറൽ-420 രൂപ. എസ്.സി/എസ്.ടി -175 രൂപ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ (https:...