ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ 2788 ഒഴിവുകൾ: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്തികകളിലായി ഉള്ള 2788 കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷ നൽകാം. പുരുഷൻമാർക്കായി 2651 ഒഴിവുകളും വനിതകൾക്കായി 137 ഒഴിവുകളും ഉണ്ട്. *തസ്തികയും ഒഴിവുകളുടെ എണ്ണവും * പുരുഷൻമാരുടെ ഒഴിവുകൾ: കോബ്‌ളർ 88, ടെയ്‌ലർ 47, കുക്ക് 897, വാട്ടർ കാരിയർ 510, വാഷർമാൻ 338, ബാർബർ 123, സ്വീപ്പർ 617, കാർപ്പെന്റർ 13, പെയിന്റർ 3, ഇലക്ട്രിഷ്യൻ 4, ഡ്രോട്ട്‌സ്മാൻ 1, വെയ്റ്റർ 6, മാലി 4 വീതമാണ് ഒഴിവുകൾ. വനിതകളുടെ ഒഴിവുകൾ: കോബ്‌ളർ 3, ടെയ്‌ലർ 2, കുക്ക് 47, വാട്ടർ കാരിയർ 27, വാഷർമാൻ 18, ബാർബർ 7, സ്വീപ്പർ 33 ഒഴിവുകളും. അപേക്ഷകർക്കുവേണ്ട യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അതല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ. പ്രായപരിധി: 2021 ഓഗസ്റ്റ് ഒന്നിന് 18 – 23 വയസ്. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇ...