Posts

UG Courses & Colleges @ Universities in Kerala

കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളും, അവിടെ ലഭ്യമായിട്ടുള്ള ബിരുദ (UG) കോഴ്സുകളും * ▶️എം ജി യൂണിവേഴ്സിറ്റി https://cap.mgu.ac.in/collegeinfo/pgmwiselist_ug.jsp ▶️കേരള യൂണിവേഴ്സിറ്റി https://admissions.keralauniversity.ac.in/ug2022/programlist.php ▶️കണ്ണൂർ യൂണിവേഴ്സിറ്റി https://admission.kannuruniversity.ac.in/ugcap2023admn/programlist.php ▶️കാലിക്കറ്റ് യൂണിവേഴ്സിറ്റി https://admission.uoc.ac.in/courses

Admission @ National Defence Academy (NDA) & Naval Academy

 *നാഷനൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കുമുള്ള പ്രവേശന വഴികൾ അറിയാം* കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ ആഗ്രഹമുണ്ടോ ? പ്ലസ്ടു കഴിഞ്ഞ് ശാസ്‌ത്രീയപരിശീലനത്തിലൂടെ അത്തരമൊരു കരിയറിനു വഴിയൊരുക്കുകയാണ് പുണെയ്‌ക്കു സമീപം ഖഡക്‌വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയും കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയും. യുപിഎസ്‌സി സെപ്റ്റംബർ ഒന്നിനു നടത്തുന്ന ദേശീയതല പരീക്ഷയിലൂടെയാകും പരിശീലനത്തിനുള്ള കെഡറ്റുകളെ തിരഞ്ഞെടുക്കുക. ആകെ സീറ്റ് 404 എൻഡിഎ: 370 ∙ ആർമി 208 (ഇതിൽ 10 പെൺകുട്ടികൾക്ക്) ∙ നേവി 42 (ഇതിൽ 6 പെൺകുട്ടികൾക്ക്) ∙ എയർഫോഴ്‌സ് 120 (ഫ്ലയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് ടെക് 18, ഗ്രൗണ്ട് ഡ്യൂട്ടീസ് നോൺ–ടെക് 10. മൂന്നു വിഭാഗങ്ങളിലും 2 വീതം സീറ്റ് പെൺകുട്ടികൾക്ക്) ഏഴിമല നേവൽ അക്കാദമി: 34 (പെൺകുട്ടികൾക്ക് 5 ) *പ്രവേശനയോഗ്യത* നാവികസേനയിലോ വ്യോമസേനയിലോ എത്തിച്ചേരണമെങ്കിൽ പ്ലസ്‌ടുവിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതായാലും കരസേനയിലേക്കു പരിഗണിക്കും. ∙ പ്രായം: 2006 ജനുവരി രണ്ട് - 2009 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം. ∙ മറ്റു വ്യവസ്ഥകൾ: അവിവാഹിതരാ

Autonomous Colleges in Kerala

  കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള മികച്ച സ്ഥാപനങ്ങളാണ് ഓട്ടോണമസ് കോളേജുകൾ. സയൻസ്, കൊമേഴ്സ്, മാനവിക വിഷയങ്ങളിൽ ഗ്രാജ്വേഷൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്നതാണ് "ഓട്ടോണമസ്"  കോളേജുകൾ. കേരളത്തിലെ വിവിധ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് സർവ്വകലാശാലകളുടെ കേന്ദ്രീകൃത  അഡ്മിഷൻ (ഏകജാലകം) വഴിയാണ് അഡ്മിഷൻ നടക്കുന്നത്. എന്നാൽ  വിവിധ ഓട്ടണോമസ് കോളേജുകളിലെ പ്രവേശനത്തിന് സർവകലാശാലകളിൽ അപേക്ഷ സമർപ്പിച്ചാൽ പോര.. പകരം അതത് കോളേജുകളുടെ വെബ് സൈറ്റ് വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഇത്തരം കോളേജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് താല്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും വിട്ടു പോകരുത്.. കേരളത്തിലെ പ്രധാന ഓട്ടണോമസ്  കോളേജുകൾ: 1.  Farook College (Autonomous) Calicut  https://www.farookcollege.ac.in/ 2. St. Joseph's College, Devagiri (Autonomous) Calicut https://www.devagiricollege.org/) 3.  M.E.S Mampad College (Autonomous) Mampad, Malap

Scholarship @ CA,CMA

 സി.എ, സി.എം.എ കോഴ്‌സുകള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്; 'എക്‌സലന്‍സ് എലാന്‍സ് സ്‌കോളര്‍ഷിപ്പ് 2024'ന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം  30 മിനുട്ട് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ പരീക്ഷ അറ്റന്‍ഡ് ചെയ്ത് വിജയിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുക.  ACCA, CA, CMA-US കോഴ്‌സുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. ആദ്യ സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് ഒരു കോടിയും, ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7025107070 . Register : https://forms.gle/LYkYycDAvcyPehdU9

B.Tech Admission for JEE Main Aspirants

 JEE മെയിൻ പാസായവരോ - പട്ടാളത്തിൽ സൗജന്യമായി എഞ്ചിനീയറിംഗ് പഠിക്കാം പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എഞ്ചിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാന്‍ അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാരായിരിക്കണം.  യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ് ടു/ ഹയര്‍ സെക്കണ്ടറി / തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ജെ.ഇ.ഇ (മെയിന്‍സ്) 2024 അഭിമുഖീകരിച്ചവരായിരിക്കണം. കൂടാതെ മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവാരായിരിക്കണം.  പ്രായം പതിനാറര മുതല്‍ പത്തൊമ്പതരക്കും ഇടയില്‍. അപേക്ഷകര്‍ 2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്.  സെലക്ഷന്‍ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 2024 ആഗസ്റ്റ് / സെപ്റ്റംബറില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ജെ.ഇ.ഇ മെയിന്‍സ് 2024 യോഗ്യത നേടിയിരിക്കണം.  ബംഗളൂരു, ഭോപ്പാല്‍, പ്രയാഗ് രാജ് (യു.പി) എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ.  ഇതില്‍ സൈക്ക

Certificate Course in Drone Technology

 *ഡ്രോണ്‍ സാങ്കേതിക വിദ്യ;സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം* മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഡ്രോണ്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ ശാസ്ത്രീയമായി പരിശീലിപ്പിച്ച് ലൈസന്‍സ് ലഭ്യമാക്കുന്ന കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍. സതീഷ് സെന്‍റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജി.ഐ.ഐസ് റോമാട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റത്തില്‍(ആര്‍.പി.എ.എസ്) മൂന്നു മാസവും ഒരു മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നത്.  മലേഷ്യ ആസ്ഥാനമായുള്ള എസ്.ജി ഗ്രൂപ്പിന്‍റെ ഉപസ്ഥാപനമായ ഏഷ്യാ സോഫ്റ്റ് ലാബ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കോഴ്‌സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം. പ്രായം 18നും 60നും മധ്യേ. കൃഷി, ഡാറ്റാ പ്രോസസിംഗ്, ത്രീഡി ഇമേജിംഗ്, മൈനിംഗ്,  പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം, സിനിമ തുടങ്ങിയ മേഖലകളില്‍ ഡ്രോണിന്‍റെ ഉപയോഗം, ഡ്രോണ്‍ റേസിംഗ്,  ഡ്രോണ്‍ ഫ്‌ളൈറ്റ് പ്ലാനിംഗ് ആന്‍റ് ഓപ്പറേഷന്‍സ്, ഡ്രോണ്‍ നിര്‍മാണം തുടങ്ങിയവ ഉള്

കേരളത്തിൽ നടപ്പാക്കുന്ന നാലു വർഷത്തെ ബിരുദ കോഴ്സിനെ പറ്റി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നാലുവര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്സിനെ പലരും സംശയത്തോടെ കാണുന്നുണ്ട്. നിലവിലുള്ള ബിരുദ കോഴ്‌സ് നാലുവര്‍ഷത്തേക്ക് വിപുലീകരിക്കുകയാണ് ചെയ്തത്. ബിരുദം മാത്രം മതി എന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം വര്‍ഷം പഠനം നിര്‍ത്തി ബിരുദധാരിയായി പോകാം. നാലാം വര്‍ഷം ഐച്ഛികമാണ് വേണമെങ്കിൽ തുടരാം അല്ലെങ്കിൽ നിർത്താം. ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിരുദാനന്തര ബിരുദത്തിനു തുല്യമായ ഓണേഴ്‌സ് ബിരുദം ലഭിക്കുന്നു. കേരളത്തില്‍ ഇതുവരെ ഓണേഴ്‌സ് ബിരുദം നല്‍കുന്ന സ്ഥാപനങ്ങള്‍ വളരെ കുറവായിരുന്നു. കേരളത്തിനു പുറത്തു കുറച്ചു പ്രമുഖ സ്ഥാപനങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഓണേഴ്‌സ് ബിരുദം ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി എന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഒരു സവിശേഷത.  നാലു വര്‍ഷത്തെ ഓണേഴ്‌സ് ബിരുദ പഠനം വിദ്യാര്‍ത്ഥിക്ക് നിരവധി സാധ്യതകള്‍ നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ ഓണേഴ്‌സ് ബിരുദം നേടി പഠനം അവസാനിപ്പിക്കാം. അല്ലെങ്കില്‍ അതിന്റെ കൂടെ ഗവേഷണം കൂടി ചേര്‍ത്ത്, ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്ന യോഗ്യത നേടാം. അതോടെ നേരെ ഗവേഷണത്തിന് ചേരാനുള്ള സാധ്യത തെളിയുന്നു. ഇത്രയും കാലം ബിരുദാനന്തര ബിര