കർണാടകയിൽ പ്രവേശനം തേടാനാഗ്രഹിക്കുന്നവരോട്
*നിങ്ങൾ കർണാടകയിൽ ഉപരി പഠന പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളും രക്ഷിതാക്കളും അറിയേണ്ട ചില സംഗതികൾ താഴെ കൊടുക്കുന്നു.` `കർണ്ണാടകയിലെ വിവിധ പ്രൊഫഷണൽ കോളേജുകളിലേക്ക് 2025 -26 അധ്യയന വർഷത്തിലേക്കുള്ള മെഡിക്കൽ , അലൈഡ് കോഴ്സുകൾ, ബിഎസ്സി നേഴ്സിംഗ്, Govt Engineering Seats പ്രവേശനവുമായി ബന്ധപ്പെട്ട വിവരമാണിത്.` `കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ്ഗാന്ധി ആരോഗ്യ യുണിവേഴ്സിറ്റിയുടെയും ഉത്തരവ് പ്രകാരം ബിഎസ്സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോറിറ്റി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.` `നേഴ്സിംഗ് പഠനത്തിനായി മലയാളികൾ ആശ്രയിക്കുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ് ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ എല്ലാത്തരം ക്വോട്ട സീറ്റുകളിലും അഡ്മിഷൻ നൽകാവൂ എന്നാണ് കർണാടക സർക്കാർ നിർദേശിച്ചിരിക്കുന്നത്.` *ആയതിനാൽ കർണ്ണാടകയിൽ ന...