Skill Development Institute
*ലക്ഷത്തിലധികം രൂപ ചെലവുവരുന്ന പരിശീലനത്തിന് ആകെ മുടക്കേണ്ടത് 5000 രൂപ. പഠിച്ചിറങ്ങിയാലോ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയിൽ കയറാനാകും* നിങ്ങൾ ഒരു ഐടിഐ യോഗ്യത നേടിയ ആളാണെങ്കിൽ, എണ്ണക്കമ്പനികളിലെ ജോലികളാണ് നിങ്ങള്കുടെ സ്വപ്നമെങ്കിൽ *നിങ്ങൾക്കിതാ സുവർണ്ണാവസരം.* അങ്കമാലിയിലെ സ്കിൽ ഡവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലെക്ക് നിങ്ങൾക്ക് കടന്നു വരാം, സ്‌കിൽ പോളിഷ് ചെയ്യാം. കരിയറിൽ തിളങ്ങാം. *എന്താണ് എസ്.ഡി.ഐ.* രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുനടത്തുന്ന പരിശീലന കേന്ദ്രങ്ങളാണ് സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (എസ്.ഡി.ഐ.) എണ്ണ-പ്രകൃതിവാതകമുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണ് പരിശീലനം. ഭുവനേശ്വർ, വിശാഖപട്ടണം, അഹമ്മദാബാദ്, ഗുവാഹാട്ടി, റായ്ബറേലി എന്നിവിടങ്ങളിലാണ് കൊച്ചിക്കു പുറമെ മറ്റുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളി...