പ്ലസ്ടുക്കാർക്ക് സേനകളിൽ ജോലിനേടാൻ അവസരം : അപേക്ഷ ജനുവരി 9 വരെ
പ്ലസ്ടുക്കാർക്ക് നാഷനൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷ വഴിയും ബിരുദധാരികൾക്ക് കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷ വഴിയും സേനകളിൽ അവസരം. യുപിഎസ്‌സിയുടെ പരീക്ഷ ഏപ്രിൽ 21ന്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂവുമുണ്ട്. അപേക്ഷ ജനുവരി 9 വരെ. www.upsconline.nic.in ശാരീരികയോഗ്യതാ വിവരങ്ങൾക്കും സിലബസിനും വിജ്‌ഞാപനം: www.upsc.gov.in സിഡിഎസ്: 457 ഒഴിവ് ∙ ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ: അവിവാഹിതരായ പുരുഷന്മാർക്കായി 100 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിരുദം. ∙ നേവൽ അക്കാദമി, ഏഴിമല: അവിവാഹിതരായ പുരുഷന്മാർക്കായി 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്. യോഗ്യത: ബിടെക് / ബിഇ ∙ എയർ ഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്: 32 ഒഴിവ്. ജനനം: 2001 ജനുവരി രണ്ട്- 2005 ജനുവരി ഒന്ന്. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സാകാം. 25നു താഴെയുള്ളവർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സ്, മാത്‌സ്) അല്ലെങ്കിൽ ബിടെക് / ബിഇ. ∙ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി...