ആദ്യം പരിശീലനം; പിന്നെ ജോലിക്ക് ചേരാം... അത് കഴിഞ്ഞ് വീണ്ടും പഠിക്കാം.... പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് അവസരങ്ങൾ തുറന്ന് ടെക് ഭീമൻ HCL

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഫുൾ ടൈം തൊഴില്‍ തേടുന്നവര്‍ക്കായി പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് ടെക്-ബീ കരിയര്‍ പ്രോഗ്രാം ഈ വർഷവും നടത്തുന്നു . എച്ച്സിഎല്ലിന്റെ മുഴുവന്‍ സമയ ഐടി പ്രൊഫഷണലുകളാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 12 മാസത്തെ വിപുലമായ പരിശീലനം നല്‍കുന്ന തൊഴില്‍ സംയോജിത പ്രോഗ്രാമാണ് എച്ച്സിഎല്ലിന്റെ ടെക്ബീ. മുൻ വർഷങ്ങളിൽ 2000ലധികം  പേരെ ഇത്തരത്തില്‍ പരിശീലനം നല്‍കി റിക്രൂട്ട് ചെയ്തിട്ടുള്ള പ്രോഗ്രാമാണിത്.

പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളെ എച്ച്സിഎല്ലിന്റെ പ്രോഗ്രാമിലൂടെ എന്‍ട്രി തല ഐടി തൊഴിലുകളെടുക്കാന്‍ സജ്ജരാക്കുകയാണ് ലക്ഷ്യം. അടുത്ത തലമുറയുടെ (നെക്സ്റ്റ് ജെൻ) ആവശ്യങ്ങള്‍ നന്നായി മനസിലാക്കുന്ന ഈ പ്രോഗ്രാമിലൂടെ മികച്ച നിലവാരമുള്ള എഞ്ചിനീയറിംഗ് ജോലിയുമായി സമന്വയിപ്പിച്ച് ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടാനുള്ള അവസരവും ഓഫർ ചെയ്യുന്നു. എച്ച്സിഎല്ലില്‍ തൊഴില്‍ ചെയ്യുമ്പോള്‍ തന്നെ Amity University Online, IIM Nagpur, SASTRA University, KL University, BITS, Pilani  പോലുള്ള പ്രമുഖ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് എൻറോള്‍ ചെയ്യുവാനും അവസരം നൽകുന്നു.


ടെക്ബീ ആകാൻ താത്പര്യമുള്ളവർ ആദ്യം എച്ച്സിഎല്ലിന്റെ സാറ്റ് (എച്ച്സിഎല്‍ സ്റ്റാന്റ്‌റാര്‍ഡൈസ്ഡ് ടെസ്റ്റ്) എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കണം. പരീക്ഷ പാസായവരെ അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എച്ച്സിഎല്‍ ടെക്നോളജീസില്‍ ട്രൈനീ ആയി ചേരുന്നതിന് ഓഫർ കത്ത് നല്‍കും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടാൽ 2 ലക്ഷം രൂപ ഫീസ് ആയി നൽകണം (GST പുറമെ).


പരിശീലനത്തിൻ്റെ ആദ്യ 12 മാസം ഉദ്യോഗാര്‍ത്ഥികള്‍ കഴിവുകളും ആശയവിനിമയവും അടിസ്ഥാനമാക്കിയുള്ള സമഗ്ര പരിശീലനത്തിന് വിധേയരാകും. ഇക്കാലയളവിൽ പ്രതിമാസം പതിനായിരം രൂപ സ്റ്റൈപൻ്റായി ലഭിക്കും.

ഈ ഹൈബ്രിഡ് പരിശീലന പരിപാടി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ ജോലിക്ക് തയ്യാറാക്കുന്നതിലും അവരുടെ മൊത്തത്തിലുള്ള വിദ്യാഭ്യാസത്തിലും വ്യക്തിത്വ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന തരത്തിലുള്ളതാണ്.

12 മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 1.70 lakhs (Associates) , INR 1.88-2.20 lakhs (IT Services) എന്നീപോസ്റ്റിലായി   വാർഷിക ശമ്പളത്തിൽ IT എഞ്ചിനീയറായി HCL കമ്പനിയിലെടുക്കും. തുടര്‍ന്ന് ജോലി ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിന് mity University Online, IIM Nagpur, SASTRA University, KL University, BITS, Pilani സ്ഥാപനങ്ങളിൽ ചേരാനുമാകും. പ്ലസ്ടു കഴിഞ്ഞ് ഒരു വർഷം പരിശീലനം കഴിയുന്നവർക്ക് വൻകിട ഐടി കമ്പനിയിൽ 2 ലക്ഷം രൂപയോളം  വാർഷിക ശമ്പളത്തിൽ ജോലി കിട്ടുന്ന ഈ പ്രോഗ്രാമിനെ കുട്ടികൾ താത്പര്യത്തോടെയാണ് കാണുന്നത്.


2022-23  വർഷത്തില്‍ പന്ത്രണ്ടാം ക്ലാസ്/ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഈ വർഷത്തെ എച്ച്സിഎല്ലിന്റെ ടെക്ബീ പ്രോഗ്രാമിന് ചേരാൻ സാധിക്കൂ.

പ്രോഗ്രാമിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ +2 വിന് മാത്തമാറ്റിക്സ് അല്ലെങ്കില്‍ ബിസിനസ് മാത്തമാറ്റിക്സ് ഒരു വിഷയമായി നിര്‍ബന്ധമായും പഠിച്ചിട്ടുണ്ടാവണം.


2023 ലെ പ്രവേശനത്തിനുള്ള  HCL സാറ്റിന് രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവർ https://registrations.hcltechbee.com ലിങ്കിൽ ക്ലിക്കുക. 


ടെക്‌ബീയെ പറ്റിയുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ലിങ്ക്: https://www.hcltechbee.com/faqs/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students