M.Phil in Psychiatric Social Work & M.Phil in Clinical Psychology കോഴ്‌സുകളിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 *എം.ഫിൽ കോഴ്‌സ് പ്രവേശനം*


കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) നടത്തി വരുന്ന എം.ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക് (M.Phil in Psychiatric Social Work) എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി (M.Phil in Clinical Psychology) കോഴ്‌സുകളിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in  എന്ന  വെബ്‌സൈറ്റ് വഴി ഓൺലൈനായി ഒക്‌ടോബർ 26 മുതൽ നവംബർ 8 വരെ അപേക്ഷിക്കാവുന്നതാണ്.


അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന്  1250 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഒക്‌ടോബർ 26 മുതൽ നവംബർ 8 വരെ ഫീസ് ഒടുക്കാം. 

വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം. 

അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 9.


എം.ഫിൽ ഇൻ സൈക്ക്യാട്രിക് സോഷ്യൽ വർക്ക് എന്ന പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ എം.എ/എം.എസ്സ്.ഡബ്ല്യൂ ഇൻ സോഷ്യൽവർക്കിൽ മെഡിക്കൽ ആൻഡ് സൈക്ക്യാട്രിക്ക്/ മെൻഡൽ ഹെൽത്ത്  സ്‌പെഷ്യലൈസേഷനോടുകൂടി മൊത്തത്തിൽ 55 ശതമാനം മാർക്കോടെ ജയിച്ചവർ ആയിരിക്കണം. അവസാന വർഷം/ സെമസ്റ്റർ പഠിക്കുന്നവർക്കും അപേക്ഷിക്കാം.


എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി എന്ന പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ, എം.എ/എം.എസ്സ്.സി സൈക്കോളജി പൊതുവിഭാഗക്കാർ മൊത്തത്തിൽ 55 ശതമാനം മാർക്കോടെയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ മൊത്തത്തിൽ 50 മാർക്കോടെയും ജയിച്ചവർ ആയിരിക്കണം.

 പ്രവേശന പരീക്ഷ ഒക്ടോബർ 13 ന് കോഴിക്കോട് വച്ച് നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students