Posts

Showing posts from October, 2022

പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

 പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കൻഡറി /തത്തുല്യം.  അപേക്ഷാ ഫോമും പ്രൊസ്‌പെക്ടസും നിയമസഭയുടെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപ.  പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20നകം ഡെപ്യൂട്ടി ഡയറക്ടർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്), റൂം നമ്പർ 739, നിയമസഭാ മന്ദിരം, വികാസ്ഭവൻ. പി.ഒ, തിരുവനന്തപുരം- 695 033 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2512662/2453/2670, www.niyamasabha.org

M.Phil in Psychiatric Social Work & M.Phil in Clinical Psychology കോഴ്‌സുകളിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 *എം.ഫിൽ കോഴ്‌സ് പ്രവേശനം* കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സ് (IMHANS) നടത്തി വരുന്ന എം.ഫിൽ ഇൻ സൈക്കിയാട്രിക് സോഷ്യൽ വർക്ക് (M.Phil in Psychiatric Social Work) എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി (M.Phil in Clinical Psychology) കോഴ്‌സുകളിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എൽ.ബി.എസ്സ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in  എന്ന  വെബ്‌സൈറ്റ് വഴി ഓൺലൈനായി ഒക്‌ടോബർ 26 മുതൽ നവംബർ 8 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന്  1250 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഒക്‌ടോബർ 26 മുതൽ നവംബർ 8 വരെ ഫീസ് ഒടുക്കാം.  വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.  അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി നവം