കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കുന്ദമംഗലത്തെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോംപ്ലക്സ് അനാലിസിസ്, നമ്പർതിയറി എന്നീ സവിശേഷമേഖലകളിലാണ് ഗവേഷണ അവസരം.


അപേക്ഷകർക്ക് മാത്തമാറ്റിക്കൽ സയൻസസിലോ ഫിസിക്കൽ സയൻസസിലോ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എൻജിനിയറിങ്/ടെക്നോളജിയിലെ അനുയോജ്യമായ ശാഖയിൽ ബി.ഇ./ബി.ടെക്./തുല്യബിരുദം വേണം. യോഗ്യതാ പ്രോഗ്രാമിൽ സെക്കൻഡ്‌ ക്ലാസ്/തുല്യഗ്രേഡ് ഉണ്ടായിരിക്കണം.


നാഷണൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) ഡോക്ടറൽ സ്കോളർഷിപ്പ് പരീക്ഷയിൽ അല്ലെങ്കിൽ ജെ.ആർ.എഫിനുള്ള സി.എസ്.ഐ.ആർ-യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റിൽ യോഗ്യത നേടിയിരിക്കണം. മറ്റ് എക്സ്ടേണൽ പിഎച്ച്.ഡി. ഫെലോഷിപ്പ് ഉളളവർക്കും അപേക്ഷിക്കാം.


അപേക്ഷാർഥി റസ്യൂമേ തയ്യാറാക്കണം. അതും ഫെലോഷിപ്പ് അനുവദിച്ചുകൊണ്ടുള്ള സി.എസ്.ഐ.ആർ.-യു.ജി.സി. ജെ.ആർ.എഫ്./എൻ.ബി.എച്ച്.എം. ഓഫർ ലെറ്ററിന്റെ സ്കാൻചെയ്ത പകർപ്പും (അത് ലഭിച്ചിട്ടില്ലെങ്കിൽ ഹാൾടിക്കറ്റിന്റെ പകർപ്പ്) ഒാഗസ്റ്റ് പത്തിന്‌ അഞ്ചിനകം admissions@ksom.res.in എന്ന മെയിലിൽ ലഭിക്കണം.

 പ്രവേശനവിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും https://ksom.res.in കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students