2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു

2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം.

രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും.

പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ പ്രോസ്‌പെക്ടസ്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ ക്രെഡിറ്റ് ലഭിക്കുന്നതായി നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകണം.

പൊതു വിഭാഗങ്ങൾക്ക് 300 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. www.polyadmission.org/let എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസടച്ച് അപേക്ഷ സമർപ്പിക്കാം. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും.  

ഓൺലൈൻ അപേക്ഷ സമർപ്പണം ഓഗസ്റ്റ് 14 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students