Sports Journalism Course

 സ്പോർട്സ് ജർണലിസം എവിടെ പഠിക്കാം? 


സ്പോർട്സ് ജർണലിസം പഠിക്കാൻ അവസരമുള്ള ചില സ്ഥാപങ്ങൾ: 


ഗ്വാളിയർ ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (എൽ.എൻ.ഐ.പി.ഇ) മാസ്റ്റർ ഓഫ് ആർട്സ് ഇൻ സ്പോർട്സ് ജർണലിസം എന്ന 4 സെമസ്റ്റർ ദൈർഘ്യമുള്ള പ്രോഗ്രാം നടത്തുന്നുണ്ട്. കുറഞ്ഞത് 55% മാർക്കോടെ (പട്ടിക വിഭാഗക്കാരെങ്കിൽ 50%) ബിരുദo നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ഇൻട്രൊഡക്ഷൻ ടു ജർണലിസം, ജനറൽ & സ്പോർട്സ് നോളജ് എന്നിവയിൽ നിന്നും 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. 


രണ്ടു സെമസ്റ്റർ ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് ജർണലിസം പ്രോഗ്രാം, ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് മോഡിൽ എൽ.എൻ.ഐ.പി.ഇ നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 40%) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് എൻട്രൻസ് ടെസ്റ്റുണ്ട്. 60 മിനിറ്റാണ് ദൈർഘ്യം. ജനറൽ നോളജ്, റീസണിംഗ് & ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽ നിന്നും 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ടെസ്റ്റിന് ഉണ്ടാകും. 


വിശദാംശങ്ങൾക്ക് www.lnipe.edu.in, കാണണം. 


ഗാന്ധിനഗർ സ്വർണിം ഗുജറാത്ത് സ്പോർട് യൂണിവേഴ്സിറ്റി; സ്പോട്സ് ജർണലിസം & മാസ് മീഡിയാ ടെക്നോളജി വകുപ്പ്, ഈ മേഖലയിൽ ചില പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.


സ്പോർട്സ് ജർണലിസം സ്പെഷ്യലൈസേഷനോടെയുള്ള 2 വർഷ മാസ്റ്റർ ഓഫ് ആർട്സ് (ജർണലിസം & മാസ് കമ്യൂണിക്കേഷൻ) പ്രോഗ്രാം, ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ സ്പോർട്സ് ജർണലിസം & മാസ് മീഡിയ ടെക്നോളജി പ്രോഗ്രാം എന്നിവയിലേക്ക് ബാച്ചലർ ബിരുദധാരികൾക്കും അപേക്ഷിക്കാം. https://sgsu.gujarat.gov.in


വാരണാസി ബനാറസ് ഹിന്ദു സർവകലാശാല, ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ സ്പോർട്സ് ജർണലിസം  പ്രോഗ്രാം, ചില വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. https://www.bhu.ac.in/academic കാണുക  

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students