Part Time M.Tech @ IIIT Kottayam

 ജോലി കിട്ടിയതു കൊണ്ടുമാത്രം ഉപരിപഠനമെന്ന സ്വപ്നം ഉപേക്ഷിച്ചവർ അറിയുക. നിങ്ങളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിച്ച് എം.ടെക്.കോഴ്സ് പൂർത്തിയാക്കാം.


 കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) യുടെ തിരുവനന്തപുരത്തെ ഓഫ് കാമ്പസ് സെന്ററാണ് വർക്കിങ് പ്രൊഫഷണലുകൾക്കായി കോഴ്സ് നടത്തുന്നത്.


കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള പ്രൊഫഷണൽ സ്ഥാപനമാണ് ഐ.ഐ.ഐ.ടി.


രണ്ട് കോഴ്സുകൾ


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് വിദഗ്ധ പഠനത്തിന് അവസരം.


 പഠിതാവിന്റെ സൗകര്യമനുസരിച്ച് മൂന്നുമുതൽ അഞ്ചുവരെ വർഷത്തിനകം കോഴ്സ് പൂർത്തിയാക്കാം.

 കുറഞ്ഞത് മൂന്നുവർഷമെങ്കിലും പഠിച്ചിരിക്കണം. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാകും ക്ലാസ്.


 രണ്ടുകോഴ്സിനുംകൂടി 60 സീറ്റ്. 


ഫീസ് ഒരു ക്രെഡിറ്റിന് 8500 രൂപ. ഒരുസെമസ്റ്ററിൽ എട്ട് ക്രെഡിറ്റുണ്ട്.


യോഗ്യത


1. ഏതെങ്കിലും വിഷയത്തിൽ ബി.ടെക്./ബി.ഇ./എ.എം.ഐ.ഇ. ബിരുദം/എം.സി. എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ എം.എസ്സി./എം.എസ്. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചവർ


2. അക്കാദമിക്/വ്യവസായ/ഗവേഷണ തലത്തിൽ ജോലിചെയ്യുന്നവർ (മുകളിൽ പറഞ്ഞ യോഗ്യത നിർബന്ധമാണ്). കുറഞ്ഞത് ഒരുവർഷമെങ്കിലും പ്രവൃത്തിപരിചയം വേണം.


അപേക്ഷകൾ

 //mtechwp.iiitkottayam.ac.in/ വഴി നൽകാം.


 അവസാനതീയതി ജൂലായ് 18.


 വിവരങ്ങൾക്ക്:

 0482 2202161/35/00, pgacdemics@iiikottayam.ac.in

registrar@iiitkottayam.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students