NEST (National Entrance Screening Test)

NEST എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി ഉ​യ​ർ​ന്ന റാ​ങ്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഒ​റീ​സ​യി​ലെ ഭു​വ​നേ​ശ്വ​റി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ലും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ് മും​ബൈ (UM DAECBS) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ബേ​സി​ക് സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ പ്ര​വേ​ശ​നം ല​ഭിക്കുക.


മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​വും ഉ​പ​രി​പ​ഠ​ന​വും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യതിനാ​ൽ അ​വ​സ​ര​ങ്ങ​ളു​ടെ എ​ണ്ണ​വും ഫ്യൂ​ച്ച​ർ ക​രി​യ​ർ ഗ്രോ​ത്തും പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ക്കും. ആ​യ​തി​നാ​ൽ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ “നെ​സ്റ്റ്’’ എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​യും എ​ഴു​തേ​ണ്ട​താ​ണ്.


▫️ആ​ർ​ക്കാ​ണീ പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​ത്


സ​യ​ൻ​സ് ബ്രാ​ഞ്ചി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​ഠി​ച്ച് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ പൊ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യു​ന്ന​താ​ണ്. 

എ​ന്നാ​ൽ എ​സ്‌​സി, എ​സ്‌​ടി കു​ട്ടി​ക​ൾ​ക്കും ശാ​രീ​രി​ക​മാ​യ വെ​ല്ലു​വി​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ല​സ്ടു​വി​ന് 55 ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടെ​ങ്കി​ൽ നെ​സ്റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു യോ​ഗ്യ​ത​യാ​വും.


അ​ഞ്ചു വ​ർ​ഷം പ​ഠ​ന​ദൈ​ർ​ഘ്യ​മു​ള്ള ബി​രു​ദ ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​മാ​ണ് നെ​സ്റ്റ് പ​രീ​ക്ഷ പാ​സാ​കു​ന്ന​തി​ലൂ​ടെ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന പ​ഠ​ന മേ​ഖ​ല​ക​ൾ. അ​ഞ്ചു വ​ർ​ഷം പ​ഠ​ന​കാ​ല ദൈ​ർ​ഘ്യ​മു​ള്ള എം‌​എ​സ്‌​സി പ്രോ​ഗ്രാ​മു​ക​ളാ​ണ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ച് ഭു​വ​നേ​ശ്വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ല്കു​ന്ന പ​ഠ​നാ​വ​സ​രം. ആ​കെ 202 (200+2) സീ​റ്റു​ക​ളാ​ണ് NISERൽ ​ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യാ​യ ഹോ​മി ബാ​ബ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ബി​രു​ദ​ങ്ങ​ൾ ന​ല്കു​ന്ന​ത്. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി സ​ന്ദ​ർ​ശി​ക്കു​ക www.niser.ac.in


ഇ​തോ​ടൊ​പ്പം ത​ന്നെ നെ​സ്റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം ന​ല്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സി ഇ​ൻ ബേ​സി​ക് സ​യ​ൻ​സ‌സ്(UM DAECBS) അ​ഞ്ചു വ​ർ​ഷം ഉ​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി പ്രോ​ഗ്രാം ഗ​ണി​ത​ശാ​സ്ത്രം, ഊ​ർ​ജ​ത​ന്ത്രം, ര​സ​ത​ന്ത്രം, ഗ​ണി​ത​ശാ​സ്ത്രം എ​ന്നീ പ്രാ​ഥ​മി​ക ശാ​സ്ത്ര​ശാ​ഖ​ക​ളി​ൽ പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു.


ആ​കെ 47 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം ല​ഭി​ക്കൂ. പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദം ന​ല്കു​ന്ന​ത് മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് www.cbs.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students