JAM (Joint Admission Test For M.Sc

 നാഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ചി​ൽ ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ന​ട​ത്താ​നാ​യി പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ എ​ഴു​തേ​ണ്ട പ്ര​വേ​ശ​ന പ​രീ​ക്ഷ JAM എ​ന്ന ചു​രു​ക്ക​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ജോ​യി​ന്‍റ് അ​ഡ്മി​ഷ​ൻ ടെസ്റ്റ് ഫോർ എംഎസ്‌സി 

ര​ണ്ടു വ​ർ​ഷം പ​ഠ​ന​ദൈ​ർ​ഘ്യ​മു​ള്ള എം​എ​സ്‌​സി, ജോ​യി​ന്‍റ് എം​എ​സ്‌​സി, പി​എ​ച്ച്ഡി, എം​എ​സ്‌​സി പി​എ​ച്ച്ഡി ഡ്യൂ​വ​ൽ ബി​രു​ദം, എം​എ​സ്‌​സി​ എം​ടെ​ക് മു​ത​ലാ​യ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര പ​ഠ​നം രാ​ജ്യ​ത്തെ മി​ക​ച്ച ശാ​സ്ത്ര സാ​ങ്കേ​തി​ക പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഐ​ഐ​എ​ഫു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലും ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ​യാ​ണ്.

 ജാം ​പ​രീ​ക്ഷ​യു​ടെ എ​ടു​ത്തു​പ​റ​യേ​ണ്ട പ്രത്യേകത വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ഉ​ണ്ട് എ​ന്ന​താ​ണ്. 

ജാം ​പ​രീ​ക്ഷ ഏ​ഴ് വ്യത്യസ്ത​ങ്ങ​ളാ​യ വിഷയ​ങ്ങ​ളി​ലാ​ണ് നടക്കു​ന്ന​ത്. 

ഇ​വ​യാ​ക​ട്ടെ 

ജീ​വ​ശാ​സ്ത്രം, 

ര​സ​ത​ന്ത്രം, 

ഊ​ർ​ജ​ത​ന്ത്രം, 

ഗ​ണി​ത​ശാ​സ്ത്രം 

കൂ​ടാ​തെ 

ബ​യോ​ടെ​ക്നോ​ള​ജി, 

ജി​യോ​ള​ജി,

 മാ​ത്ത​മാ​റ്റി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​ന്നി​വ​യാ​ണ്.


▪️ജാം ​പ​രീ​ക്ഷ എ​ഴു​താ​നു​ള്ള യോ​ഗ്യ​ത


മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ഏഴു വി​ഷ​യ​ങ്ങ​ളി​ൽ ഏ​തി​ലെ​ങ്കി​ലും 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദം പ​രീ​ക്ഷാ​ർ​ഥി നേ​ടി​യി​ട്ടു​ണ്ടാ​ക​ണം. 

55 ശ​ത​മാ​നം മാ​ർ​ക്ക് ഭാ​ഷാ വി​ഷ​യ​ങ്ങ​ൾ​ക്കും ബി​രു​ദ​ത​ല പ​ഠ​ന​ത്തി​ലെ സ​ബ്സി​ഡ​യ​റി വി​ഷ​യ​ത്തി​നും കൂ​ടി​യു​ള്ള മാ​ർ​ക്ക് ശ​ത​മാ​ന​മാ​ണ്. 55 ശ​ത​മാ​നം മാ​ർ​ക്ക് പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. എ​സ്‌​സി, എ​സ്ടി, മ​റ്റു ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ഏ​ഴു വി​ഷ​യ​ങ്ങ​ളി​ലേ​തി​ലെ​ങ്കി​ലും ബി​രു​ദം ഉ​ണ്ടാ​യാ​ൽ മ​തി. ഓ​രോ വി​ഷ​യ​ത്തി​ലും ന​ട​ക്കു​ന്ന പ​രീ​ക്ഷ​യ്ക്ക് പ​രീ​ക്ഷാ​ർ​ഥി​യു​ടെ പെ​ർ​ഫോ​മ​ൻ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ടി​യി​ട്ടു​ള്ള മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ഒ​രു റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കും. ഈ ​ദേ​ശീ​യ​ത​ല​ത്തി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്, ബം​ഗ​ളൂ​രു​വി​ലെ​യും വി​വി​ധ ബി​രു​ദ/ബി​രു​ദാ​ന​ന്ത​ര പ​ഠ​ന ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നല്കു​ന്ന​ത്.


ജാം ​പ​രീ​ക്ഷ വി​ജ​യി​ക്കാ​തെ ആ​ർ​ക്കും ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം ല​ഭി​ക്കി​ല്ല. സാ​ധാ​ര​ണ​യാ​യി ജോ​യി​ന്‍റ് അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് ഫോ​ർ എം​എ​സ്‌​സി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത് എ​ല്ലാ വർഷ​വും ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ്. പ​രീ​ക്ഷ ആ ​വ​ർ​ഷ​ത്തെ മേ​യ്/​ജൂ​ൺ മാ​സ​ങ്ങ​ളി​ലാ​ണു ന​ട​ക്കു​ക. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.jam.iitm.ac.in സ​ന്ദ​ർ​ശി​ക്കു​ക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students