Chartered Accountancy Course

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം. 

ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ.

 അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം. 

12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം. 

എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ. 

കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.


ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.


ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. 

അതിൽ രണ്ടെണ്ണം സബ്ജക്ടീവ്

രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ & ബിസിനസ് കറസ്പോണ്ടൻസ് ആൻ്റ് റിപ്പോർട്ടിംഗ് (രണ്ടും സബ്ജക്ടീവ്), ബിസിനസ് മാത്തമാറ്റിക്സ് ആൻ്റ് ലോജിക്കൽ റീസണിംഗ് & സ്റ്റാറ്റിസ്റ്റിക്സ്; ബിസിനസ് ഇക്കണോമിക്സ് & ബിസിനസ് ആൻ്റ് കൊമേർഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം 4 ലും കൂടി 50 ഉം ശതമാനം മാർക്ക് നേടിയാൽ ഫൗണ്ടേഷൻ പരീക്ഷ ജയിക്കും.


ഫൗണ്ടേഷൻ കോഴ്സ് രജിസ്ട്രേഷന് 3 വർഷത്തെ സാധുതയുണ്ട്. 

അധിക ഫീസടച്ച് 3 വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ- വാലിഡേറ്റ് ചെയ്യാം.


ഫൗണ്ടേഷൻ കോഴ്‌സ് പരീക്ഷ ജയിച്ചാൽ ഇൻ്റർ മീഡിയറ്റ് ഘട്ടത്തിനും അതിൻ്റെ രണ്ടു ഗ്രൂപ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.


ബിരുദമെടുത്ത ശേഷം നേരിട്ട് ഇൻ്റർമീഡിയറ്റ് ഘട്ടത്തിന് രജിസ്റ്റർ ചെയ്യാനും അവസരമുണ്ട്.


 വിശദാംശങ്ങൾക്ക് https://www.icai.org/ ൽ സ്റ്റുഡൻ്റ്സ് ലിങ്ക് കാണേണ്ടതാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students