Career @ Fashion & Apparel Designing

 ഫാഷൻ & അപ്പാരൽ ഡിസൈൻ കോഴ്സ് പഠിക്കാൻ


ഫാഷൻ & അപ്പാരൽ ഡിസൈനിംഗ് മേഖലയുമായി ബന്ധപ്പെട്ടുള്ള തുടർപഠനത്തിന് ഏതാനും ത്രിവത്സര ബാച്ചലർ കോഴ്സുകൾ കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ ലഭ്യമാണ്.


മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ഉള്ള ചില കോളേജുകളിൽ ഉള്ള പ്രോഗ്രാമുകൾ * ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി * ബി.എസ്.സി. അപ്പാരൽ & ഫാഷൻ ഡിസൈൻ * ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) - ഫാഷൻ ഡിസൈൻ & മാനേജ്മൻ്റ് * ഫാഷൻ ടെക്നോളജി * ഫാഷൻ ടെക്നോളജി & മർക്കൻഡൈസിംഗ്. ഇവയിലെയെല്ലാം പ്രവേശനം, സർവകലാശാലയുടെ അണ്ടർ ഗ്രാജുവറ്റ് സെൻട്രലൈസ്ഡ് അലോട്ടുമെൻ്റ് പ്രോസസ് (യു.ജി.ക്യാപ്) വഴിയാണ്. http://cap.mgu.ac.in/ugcap/ ൽ 2020 ലെ പ്രോസ്പക്ടസ് ഉള്ളതു പരിശോധിച്ചാൽ പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ കിട്ടും.

 അവിടെയുള്ള കോഴ്‌സസ് & കോളേജസ് ലിങ്കിൽ കോഴ്‌സുകളുടെ ലിസ്റ്റും അത് ലഭ്യമായ കോളേജുകളുടെ ലിസ്റ്റും കിട്ടും.


കോഴിക്കോട് സർവകലാശാലയുടെ കീഴിലെ ചില കോളേജുകളിൽ ബി.എസ്.സി. കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ്‌ പ്രോഗ്രാമുണ്ട്. കൂടാതെ, ടെക്സ്ടൈൽസ് & ഫാഷൻ ടെക്നോളജിയിൽ ബി.എസ്.സി. ഹോം സയൻസ് പ്രോഗ്രാമും, ഫാഷൻ ടെക്നോളജി ബി.വൊക്. പ്രോഗാമും, സർവകലാശാലയുടെ കീഴിലെ കോളെജിൽ ഉണ്ട്. 

കേന്ദ്രീകൃത അലോട്ട്മെൻ്റ് വഴി പ്രവേശനം.

ബാച്‌ലർ ഓഫ് സയൻസ് ഇൻ കോസ്റ്റ്യുo ആൻഡ് ഫാഷൻ ഡിസൈനിങ് -ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി -കണ്ണൂർ - വിശദാംശങ്ങൾക്ക് http://iihtkannur.ac.in കാണണം.


സ്വയംഭരണ കോളെജുകളിൽ, തൃശൂർ വിമല കോളേജിൽ ബി.എസ്.സി ടെക്സ്ടൈൽ & ഫാഷൻ ടെക്നോളജി പ്രോഗാമും, എറണാകുളം സെൻ്റ് തെരേസാസ് കോളേജിൽ ബി.എസ്.സി. അപ്പാരൽ & ഫാഷൻ ഡിസൈനിംഗ് കോഴ്സും, ചങ്ങനാശ്ശേരി അസംഷൻ കോളേജിൽ ബാച്‌ലർ ഓഫ് ഫാഷൻ ടെക്നോളജി പ്രോഗ്രാമും ഉണ്ട്. പ്രവേശനത്തിന് അതതു കോളേജുകളിലേക്ക് അപേക്ഷിക്കണം.


കേരളത്തിൽ കണ്ണൂർ ഉള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി യിൽ (നിഫ്ട്) ബി.ഡസ് (ഫാഷൻ ഡിസൈൻ) പ്രോഗ്രാമുണ്ട്. യോഗ്യത, പ്ലസ് ടു. നിഫ്ട് -ൻ്റെ 17 ക്യാമ്പസുകളിലേക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. 

നിഫ്റ്റിൽ മറ്റു സ്പെഷ്യലൈസേഷനുകളിലും ബി.ഡിസ് പ്രോഗ്രാം ഉണ്ട്. പ്രവേശനത്തെപ്പറ്റി/പരീക്ഷയെപ്പറ്റി അറിയാൻ, https://applyadmission.net/nift2021/ കാണുക.


കേരളത്തിൽ കൊല്ലം (കുണ്ടറ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി, കേരള - യിൽ (ഐ.എഫ്.ടി.കെ) 4 വർഷ ബി.ഡിസ്. ഫാഷൻ ഡിസൈൻ പ്രോഗ്രാമുണ്ട്. പ്ലസ് ടു 50% മാർക്ക് വാങ്ങി ജയിച്ചിരിക്കണം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇൻ്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾക്ക് https://www.iftk.ac.in കാണുക.


കേരളത്തിൽ കൊല്ലം (ചന്ദനത്തോപ്പ്) കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - ൽ ബി.ഡിസ് പ്രോഗ്രാം ഉണ്ട്. പ്രോഡക്ട്, കമ്യൂണിക്കേഷൻ, ടെക്സ്ടൈൽ, അപ്പാരൽ ഡിസൈൻ സ്പെഷ്യലൈസേഷനുകർ ഇവിടെ ലഭ്യമാണ്. 50% മാർക്ക് പ്ലസ് ടു - ന് വേണം. 

2020 ലെ അണ്ടർ ഗ്രാജുവറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഇൻ ഡിസൈൻ (യു.സീഡ്- ബോംബെ ഐ.ഐ.ടി. നടത്തുന്ന പരീക്ഷ) റാങ്ക് പരിഗണിച്ചായിരുന്നു, 2020 ലെ പ്രവേശനം.


 വിശദാംശങ്ങൾക്ക് https://ksid.ac.in കാണുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students