B.Tech Computer Science & Business System

ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ നൈപുണ്യമുള്ള എഞ്ചിനീയറിംഗ് പ്രതിഭകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ അക്കാദമിഷ്യന്മാരുമായും പ്രമുഖ കോളേജുകളുമായും ചേർന്ന് ടിസിഎസ് (ടാറ്റാ കൺസട്ടൻസി സർവീസ്‌) കമ്പ്യൂട്ടർ സയൻസിൽ “കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് (സി‌എസ്‌ബി‌എസ്)” എന്ന പേരിൽ 4 വർഷത്തെ ബിരുദ പ്രോഗ്രാം രൂപകൽപ്പന ചെയ്തിട്ടുണ്ട്. 

AlCTE അംഗീകരിച്ചതാണ് ഈ BTech കോഴ്സ്. ടി‌സി‌എസ് നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണീ കോഴ്‌സ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മിക്ക യൂണിവേഴ്സിറ്റിയിലെയും CSBS സിലബസ് ഒരു പോലെയുള്ള ചട്ടക്കൂടിലാണ് വാർത്തിട്ടുള്ളത്.


 ഇത് ഒരു ബിസിനസ് മാനേജുമെന്റ് സിസ്റ്റം വികസിപ്പിക്കുന്നതിൽ ഏറ്റവും പുതിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രാപ്തിയുള്ളവരാക്കി വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് പ്രയോജനം ചെയ്യുന്ന കോഴ്സാണ്. 


 സമകാലിക സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കുക,

 സാങ്കേതിക സംഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കുക, 

പൊതു ബിസിനസ്സ് തത്വങ്ങളെക്കുറിച്ചുള്ള അറിവ്, 

ഇന്നൊവേഷൻ കഴിവ്,

 ധാർമ്മികതയിലും ജീവിത മൂല്യത്തിലും സമർപ്പണമാവുക എന്നിവയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യങ്ങൾ.


 കംപ്യൂട്ടേഷണൽ സ്റ്റാറ്റിസ്റ്റിക്സ്, സോഫ്റ്റ്വെയർ ഡെവലപ്മെൻറ് മോഡലുകൾ, ഡിസൈൻ തിങ്കിംഗ്, കോഗ്നിറ്റീവ് സയൻസ് & അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, ഫിനാൻഷ്യൽ മാനേജുമെന്റ്, സർവീസസ് സയൻസ് & സർവീസ് ഓപ്പറേഷൻ മാനേജ്മെന്റ്, മാർക്കറ്റിംഗ് റിസർച്ച്, മാർക്കറ്റിംഗ് മാനേജ്മെന്റ് തുടങ്ങിയ സമീപകാല ട്രെൻഡുകൾ പഠിക്കാൻ ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.


 കോഴ്സിൻ്റെ കരിയർ സാധ്യതകൾ


 ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന  ബിസിനസ് 4.0 യുഗത്തിൽ (നാലാം വ്യാവസായിക യുഗത്തിൽ) വ്യവസായത്തിന് അനുയോജ്യമായതും അതനുസരിച്ച് തൊഴിൽ ചെയ്യാവുന്നതുമായ മേഖല ഇത് പഠിച്ച എഞ്ചിനീയർമാർക്ക് ഈ കോഴ്‌സ് തുറന്ന് കൊടുക്കുന്നു.

 അവർ പ്രവർത്തിക്കുന്ന സ്ഥാപനത്തിനും അതിലൂടെ രാജ്യത്തിനും മൂല്യവും ഗുണവും വർദ്ധിപ്പിക്കാനും ഈ കോഴ്സ് സഹായിക്കുന്നു. 

 ഉൽ‌പ്പന്ന അധിഷ്ഠിത കമ്പനികളിലും സേവന അധിഷ്ഠിത കമ്പനികളിലും ഈ കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക്  പ്ലെയ്‌സ്‌മെന്റ് ലഭിക്കും. സർക്കാർ, സ്വകാര്യ മേഖലകൾ, ബാങ്ക്, ആരോഗ്യ ഇൻഷുറൻസ് മേഖല, മാനുഫാക്ചറിംഗ് മേഖല, സാമ്പത്തിക മേഖല, ബിസിനസ് വിശകലനം, മാർക്കറ്റിംഗ് മേഖലകളിൽ ഇവർക്ക് തൊഴിൽ അവസരങ്ങളുണ്ട്.


കോഴ്സിനെ കുറിച്ച് കൂടുതലറിയാനും സ്ഥാപനങ്ങൾ ഏതൊക്കെ എന്നറിയാനും

https://info.tcs.com/computer-science-business-systems.html സന്ദർശിക്കാം.

സാന്ദർഭികമായി പറയുകയാണ് AI, ML, ഡാറ്റാ സയൻസ് മേഖലകളെക്കാളും ഇരട്ടി അവസരമാണ് ഈ കോഴ്‌സ് തിരഞ്ഞെടുക്കുന്നവർക്ക് ലഭ്യമാവുന്നത്. കേരളത്തിൽ KTU വിന് കീഴിലുള്ള കോളേജുകളിൽ ഇന്ത്യയിലെ മികച്ച ടെക് കൺസട്ടൻ്റായ TCS ഉമായി കൊളാബൊറേഷൻ ഉള്ള ഈ കോഴ്സ് ലഭ്യമല്ല എന്നത് ദുഃഖകരമായ വസ്തുതയാണ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students